Saturday, 29 April 2017

ബലി

ബലി

ബലി 
ഇന്നു ഇത്തുമ്മമുത്തീ
മരിച്ച
 നാല്പത് .......
പല്ലു രണ്ടു തേഞ്ഞ പല്ലും
പത്തമ്പതു പഴുത്തമുടികളും
കാതിലെ തൂങ്ങും  കടുക്കനും
ഭൂമിയിൽ മുട്ടിഞാന്നാടും മുലകളും
മലം മഞ്ഞപ്പിച്ചാചെറുമുണ്ടും
ഇതുമ്മക്കൊപ്പം മാത്രം  മരിച്ചു !.
മാനേ ഇജ്ജെവിടാടാ ?
ഞാൻ തോലോണക്കാണീം അപ്പുറം
ഇപ്പെരുന്നാളിന്നു എൺപതു
അടുത്ത പെരുന്നാളിൽ ഒന്നും കൂടി 
ഇപ്പെരുന്നാളിന്നു എൺപതു
അടുത്ത പെരുന്നാളിൽ ഒന്നും കൂടി 
പടച്ചോനെ ....
ഇന്റുമ്മാമ്മാനെ നോക്കണേ
കാക്കണേ ...
ഇന്ടുമ്മാമ്മ വാരിതന്നൊരു
ചോറിനും പുളിങ്കറി മുള്ളനും ചാറിനും
പടച്ചോനെ ....
ഇന്റുമ്മാമ്മാനെ നോക്കണേ കാക്കണേ ...
ഇന്ടുമ്മൂമ്മ കടന്ന പഷ്ണിക്കായ്‌
ഇന്ടുമ്മൂമ്മ കൊണ്ട ചവിട്ടിന്നായ്
ഇന്ടുമ്മൂമ്മ കുടിച്ചോരാ കണ്ണീരിനായ്
ഇന്ടുമ്മൂമ്മ പെറ്റൊരു ചോരക്കായ്
ഇന്റുമ്മാമ്മാനെ നോക്കണേ
കാക്കണേ ...

ആനവണ്ടി

ആനവണ്ടി

ആന,ചിന്നം കൂക്കി നീന്തി 
മണ്ണും കോരി വെള്ളം തൂക്കി 
കാട്ടിൽ കൂട്ടമായ് ...


ഞാൻ ചിരി ,ചതി ,വടം,കുഴിയുമായ് ......

ഏണി നൂൽപ്പാലം ഉന്തിത്തള്ളി 
താങ്ങിക്കെട്ടി ജീവനോടെ ഒതുക്കി 
ആനവണ്ടി ആക്കുന്നു .........
പൂരപ്പകിട്ടിന്ന് , ഉൽസവതിമിർപ്പിന്ന് 

താളക്കൊഴുപ്പിന്നും തമ്പ്രാനു കേറാനും 
പിന്നെ കാണാനും ആനവണ്ടി നീക്കുന്നു..........
വടത്തിന്നരുകിലെ പെരുത്തചുകന്ന നനഞ്ഞ 

കരി നീല മുറിപ്പാട് നോക്കാതെ 
വലിയോരാനയെ പാടെ ചെറുതാക്കി 
ചെറിയോരീ ഇരുകാലി  വലുതാകാൻ ശ്രമിക്കുന്നു.
(സ്വതന്ത്രമാക്കിയാൽ കാട്ടിലേക്കു പോകാൻ ഇഷ്ടപ്പെടുന്ന ആനയ്ക്ക് 
ഒരു ചെറിയ സിന്ദാബാദ് ....)

പൂജ്യം

പൂജ്യം 

ഐൻസ്റ്റീൻ ദാരിദ്ര്യം കണ്ടു കരഞ്ഞു………….
ആറ്റം ബോംബെല്ലാം കതിർക്കുലയായ്...........
കാക്ക കാ കാ കാ കരയാണ്ടായ്.............

ജയിൽ എല്ലാം തുറന്നു
ഭൂമി കറക്കം നിറുത്തി
മരുഭൂവിൽ എണ്ണ തീർന്നു  
ദൈവം വിഗ്രഹം കേറി
പട്ടാള അതിർത്തി  ഇല്ലാണ്ടായ്
ജോക്കർ സർക്കസസ്‌  മാനേജർ ആയി 

ഗാഡ പ്രണയ ബോറടി തീരാൻ 
അവൻ പൊറോട്ടകൾ ചവക്കാതെ വിഴുങ്ങി

പൂജ്യം സംഭവിക്കട്ടെ, വീണ്ടും........

പ്രദീപ് 

Friday, 28 April 2017

വേദാന്തം

വേദാന്തം


കിഴക്കായി 
അതിർത്തി
പടിഞ്ഞാട്ടു
 കടൽ
തെരുവ് 
ശൂന്യം
അകത്തു
 ചോരക്കച്ച
ചലിക്കാത്ത
 മനസ്സ്
കറുത്ത 
രാത്രി
ഇളകാതെ 
അവൾ
ഭക്തിയായ് 
മൃത്യു
വേദനയായ്
 മോക്ഷം
ചിരിയായ്
 പ്രപഞ്ചം

ശിഷ്ടം......

Tuesday, 11 April 2017

ഏരി

ഏരി 

പ്രണയിക്കാൻ ,സുന്ദരീ ...
ഞാൻ ഗുരുവായൂരപ്പൻ അല്ല .....
(ഒരമേരിക്കൻ പ്രസിഡണ്ട് 
പോലും അല്ല..)
നിൻടെ ശരീരത്തിൽഎവിടെയാണ്
 പ്രണയം ?
നാഭിയിൽ ..
അതോ ?.......

പ്രേമം .......

പ്രേമം .......

അവൾ അയാളെ പ്രണയിച്ചു .......

അയാൾ ഒരു സാധാരണക്കാരൻ 

പക്ഷെ അവൾ അയാളെ ഗാഢമായ് 
പ്രണയിച്ചു .......

പിന്നെ രണ്ടുപേരും ഇടയ്ക്ക് 

ഒന്നിച്ചു ചക്ക തിന്നുവാൻ പോയി .....


രണ്ടു പേർക്കും പഴുത്ത ചക്ക ഒരുപാടിഷ്ടമായിരുന്നു..........


കാൻസർ വാർഡിലെ ചിരി

കാൻസർ വാർഡിലെ ചിരി  

കാൻസർ വാർഡിൽ വച്ച് 
അവൾ ചിരിച്ചു 
ആശ്വസിപ്പിക്കുന്ന പോലെ 
ആയിരുന്നു
അവളുടെ മുഖഭാവം അപ്പോൾ 

പിന്നീട് ഒരിക്കൽ  അവൾ
എന്ടെ വരികൾ വായിച്ചു ചിരിച്ചു 
പരിഹസിക്കുന്ന പോലെയായിരുന്നു 
അവളുടെ മുഖം അപ്പോൾ 

എ ൻടെ മരണം 
നടന്നു രണ്ടു ദിവസം കഴിഞ്ഞു 
അവൾ എൻടെ 
സുഹൃത്തിനോട്  ചിരിച്ചു 
അപ്പോൾ അവളുടെ 
മുഖമാകെ വിഷമമായിരുന്നു 

(പിന്നെയും അവൾ 
കരുണയുടെയും കാമത്തിന്ടെയും 
വിഭ്രമത്തിന്ടെയും പ്രണയത്തിന്ടെയും 
നിഗൂഢതകളുടെയും 
ചിരി പലപ്പോളായ് ചിരിച്ചുകൊണ്ടിരുന്നു 

പ്രദീപ് 

കല്ലറക്കുള്ളിലെ സുഖങ്ങൾ

കല്ലറക്കുള്ളിലെ സുഖങ്ങൾ 

ഇവൻ  എൻടെ പുത്രൻ 

മനുഷ്യനെ പ്രണയിച്ചവൻ
അന്വേഷിച്ചു നടന്നവൻ
ഉടനെ ഉയർക്കേണ്ടവൻ 

അവനെ ഒരിക്കലും പഠിക്കരുത്
അവനെ ഒരിക്കലും പിന്തുടരുത് 


വെ റുതെ ഫ്രെയിം ഇട്ടു തൂക്കി 
നമിക്കുക
(അത്രമാത്രം )

നാളെ അവനീ കല്ലറ തകർത്തു 
ഉയിർക്കും പോൽ .....
എന്തിന് ?

ഉള്ളിലെ സുഖം കിട്ടുമോ  പുറത്ത് ............

(പ്രദീപ്)

Friday, 7 April 2017

ഉത്തരം

ഉത്തരം

ഈ മഞ്ഞുകാലത്തു ഞാൻ എവിടെയാണ് ?
ഇവർ എവിടേക്കാണ് കൂട്ടമായ് പോകുന്നത് ?
ചുകന്ന പൂക്കൾക്കുള്ളിലെ  സുഗന്ധശരീരം
ആരുടെ ?
ഇളംകാറ്റു ഈണത്തിൽ മൂളും  പാട്ടേത് ?
ചപ്പു ചവറുകൾക്കുള്ളിലെ  മണിച്ചെപ്പും
പന്തും എവിടെ ?
കാണാത്ത ആ പ്രതിമ ആരുടെ ?
എൻ മുടിയിഴയെ ചുണ്ടാൽ നനച്ചതു ആര് ?
അവർ കൂട്ടമായ  ഏറ്റുമുട്ടൽ കണ്ടു
ചിരിച്ചത് എന്തിനു ?
നിദ്ര അലോസരപ്പെടുത്തിയ  കരച്ചിൽ  ആരുടെ ?
ഈ മഞ്ഞുകാലത്തു ഞാൻ എവിടെയാണ്

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...