Wednesday, 31 May 2017

കവിത


കവിത














അയ്യപ്പൻടെ അനാഥ ശവം
റോട്ടിൽ ഈച്ചയർത്തു
കിടക്കുമ്പോൾ ചുരുട്ടികൂട്ടിയ
കൈ ചട്ടക്കകത്തു ഒരു
ചെറു കവിത ഉണ്ടായിരുന്നു ......

ബാബുരാജിന്നു  മരിക്കുന്നതിനു
മുമ്പ് മനസ്സി ഒരു ഹിന്ദുസ്ഥാനി
ക്ലാസിക് ഈണം  ഉണ്ടായിരുന്ന പോലെ ..
ജോണിന്ടെ മനസ്സിലെ സ്വർഗീയമായ 
ഉന്മാദം പോലെ.....

അയ്യപ്പൻടെ അനാഥ ശവം
റോട്ടിൽ ഈച്ചയർത്തു
കിടക്കുമ്പോൾ ചുരുട്ടികൂട്ടിയ
കൈ ചട്ടക്കകത്തു ഒരു
ചെറു കവിത ഉണ്ടായിരുന്നു ......


(അമ്മയെ ചവുട്ടികൂട്ടി അച്ഛൻ
 മകനായി നൽകിയ സ്കീഫ്രോ
ഫാനിയൻ മിട്ടായി ചുരുട്ടി
കൂട്ടിയ ചുളിഞ്ഞ കടലാസിലൂടെ 
ജീനിയസ്സാകാൻ കൊതിച്ച
 ഒരു മകന്ടെയോ .
വെറുപ്പിനെ സ്നേഹിച്ചു 
തോൽപ്പിക്കാൻ ശ്രമിച്ച ഒരു 
മനുഷ്യന്ടെയോ .
ചിറകറ്റ ശരീരവുമായകാശം മുട്ടെ 
പറക്കാൻ ശ്രമിച്ചൊരു ഒരമ്പേറ്റ
 പക്ഷിയുടെയോ 
ഒരഞ്ചാറു വരികൾ നിറഞ്ഞൊരു
കവിത ........)

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...