Tuesday, 30 January 2018

അപ്രിയം

അപ്രിയം










ചിലതു കണ്ണ്
ചുകപ്പിക്കുന്നു
മുഖം 
വിറപ്പിക്കുന്നു
വീർപ്പുമുട്ടിക്കുന്നു ...
..
അത് സ്വല്പം മധുരവും
ആവശ്യത്തിന്നുപ്പും
കൂട്ടി പൂമ്പൊടി രൂപത്തിൽ
താരാട്ടിന്നീണത്തിൽ
പറയാ(ഞ്ഞാ) ലോ !

Saturday, 27 January 2018

വാക്ക്

വാക്ക് 




















അവന്ടെ ഒസ്യത്ത് 
സന്തോഷം 
എന്ന 
ഒറ്റ  വാക്കിൻടെതായിരുന്നു 

ധീരൻടെ തിരഞ്ഞെടുപ്പായതിനാലോ 
അമ്മയും ദൈവവും എപ്പോളും 
പറഞ്ഞു പഠിപ്പിച്ചതിനാലോ 
ഒക്കെ ആകണം 
അവൻ അവന്ടെ 
മരണത്തെ സന്തോഷം 
കൊണ്ട് മാത്രം 
നേരിടാൻ നിങ്ങളോടും 
കുടുംബത്തോടും 
 പറയുന്നത് ...... 
 അവനുള്ള ആദരാഞ്ജലി 
അവനെ പെട്ടന്ന് 
മറന്നു ഞാൻ 
പ്രകടിപ്പിക്കട്ടെ .....

Saturday, 20 January 2018

പകൽ നിലാവ്



പകൽ നിലാവ്












ഫേസ് ബുക്കിന്നു
കണ്ണും കാതും
കരളും നെഞ്ചും 
ഒക്കെ ഉണ്ടെന്നു
സമ്മതിച്ചാലും
അത് മനുഷ്യന്ടെ
കണ്ണും കാതും
കരളും നെഞ്ചും
പോലെത്തന്നെ
എന്ന് നിങ്ങൾ
എന്തിനു കിനാവ്
കാണുന്നു ?
എങ്ങിനെ കിനാവ്
കാണുന്നു ?

Sunday, 14 January 2018

സൃഷ്ടി


സൃഷ്ടി 



















മരിച്ച സമയത്തെന്ന പോലെ
ജനിച്ച സമയത്തും നഗ്നതയെ


അവൻ അറിഞ്ഞിരുന്നില്ല ...
പിന്നീട് വസ്ത്രം അവനെ
നഗ്‌നനാക്കി .....
(മൃഗത്തിൽ നിന്നും ചില
വേർതിരിവുകൾ ഉണ്ടെന്നൊക്കെ
വസ്ത്രം പഠിപ്പിക്കാൻ നോക്കി)
വസ്ത്രം ഉണ്ടെങ്കിലുമില്ലെങ്കിലും
അവൻ എപ്പോളും പരിപൂർണ
നഗ്നൻ തന്നെ ...
(അതിനെക്കുറിച്ചൊക്കെ
എല്ലാവര്ക്കും അറിയാം ..)..
എന്നാലും ചില നിറ
കച്ചകൾ അവനു ചുറ്റും
ഒഴിയാ ബാധ പോലെ
തുടർന്നു വന്നു ..

Friday, 12 January 2018

വരി

വരി













അവളുടെ പ്രണയവും
സത്യമായിരുന്നു

പിന്നീട് അതിനിടക്ക്
അവളും അസത്യം
തിരുകി കയറ്റി ..
ഞങ്ങൾ തമ്മിലുള്ള
അകാലനില്ലാത്ത
അടുപ്പം
അന്ന് തുടങ്ങി
സത്യം അസത്യം
മാത്രമെന്നു
എവളുമാർ
എന്തിനിങ്ങനെ
എപ്പോളും
പഠിപ്പിക്കുന്നു ?

Tuesday, 9 January 2018

നമസ്കാരം ...



















സ്ത്രീയെ ചോദ്യം ചെയ്യാവുന്ന 
രീതിയിൽ എന്നെ വളർത്തി
എത്തിച്ച എൻടെ അമ്മക്ക് 
ഒരു ചെറിയ നമസ്കാരം ...

ചില നാട്ടു ചോദ്യങ്ങൾ

ചില നാട്ടു ചോദ്യങ്ങൾ
















എന്താ മാർക്കിത്തിരി
കുറഞ്ഞു അല്ലെ ?
എന്താ ജോലി ഒന്നും
ആയില്യ അല്ലെ ?
എന്താ കല്യാണം ഒന്നും
ശരിയായില്ല അല്ലെ ?
എന്താ കുട്ടികളൊന്നും
ആയില്ല അല്ലെ ?
എന്താ വീടൊന്നും
വച്ചില്ല അല്ലെ ?
എന്താ തലയാകെ
നരച്ചു അല്ലെ ?
എന്താ പ്രായം 

ഇത്രയായിട്ടും
മരിക്കുന്നില്ല
അല്ലെ ?

Monday, 8 January 2018

അകലുന്നവൻ



വളർത്തുന്നവർ 
തളർത്തുമ്പോൾ 
തളർത്തുന്നവരെ
തകർക്കുന്നവൻ 
ആകാൻ
















കഴിയില്ലെങ്കിലും
അവരിൽ നിന്ന്
അകലുന്നവൻ
ആകാം ..

Thursday, 4 January 2018

വികലം

വികലം










ഹൃദയം തകർന്നവനും 

വൃക്ക ഇല്ലാത്തവനും 

ശ്വാസകോശം നശിച്ചവനും 

ഒരു മാനസിക രോഗിയും 

പിന്നെ ഒരു കോങ്കണ്ണനും 

വികലാംഗ കോട്ടയിൽ 

അപേക്ഷിച്ച  ജോലി

കോങ്കണ്ണനു ലഭിച്ചു ......

(കാള കയറൂരിയ പോലെ 

ഇനി അദ്ദേഹം ആ 

വകുപ്പ്  കൈകാര്യം ചെയ്‌തേക്കും .........)

കള്ളൻ

കള്ളൻ 












ചുറ്റു പാടുകളിൽ നിന്നുണ്ടായ ചില 
സ്വാധീനങ്ങളെ കുറിച്ച് ,
അസന്തുലിതയെക്കുറിച്ചൊക്കെ 
കള്ളന് എന്തൊക്കെയോ പറയാനുണ്ട് . .....



തെങ്ങിൻ ചുവട്ടിൽ
കെട്ടിയിട്ടു അവൻടെ മുഖത്തേക്ക്
പട്ടയുടെ പിടിയാൽ ആഞ്ഞൊരടി
അടിക്കുന്നതിന്നടിയിൽ
എനിക്കെവിടെ അതൊക്കെ
കേൾക്കാൻ സമയം ?

നക്ഷത്രം
















നേതാവ് പ്രസംഗിക്കുന്നു
അവൻ മറ്റുള്ളവരെപ്പോലെ
കടയിലേതോ തിരക്കിൽ
നടന്നകലുന്നു .
നേതാവിൻടെ ശവമഞ്ചം
മെ ല്ലെ നീങ്ങുന്നു .
അവൻ നേതാവിന്ടെ പ്രസംഗം
ഓർത്തെടുക്കാൻ ശ്രമിക്കുന്നു
അന്ന് നേതാവ് എന്തിനെ ക്കുറിച്ചോ
എന്തൊക്കെയോ പറഞ്ഞു
എന്തായിരുന്നു അത് ?
കടയിൽ കയറാൻ മറന്നു
അവൻ അകലേക്ക് നടന്നു
നക്ഷത്രം വിരിഞ്ഞ
നിലാവിൽ മഞായ്
അലിഞ്ഞു നേതാവ് മറഞ്ഞു
പൂക്കൾ മണക്കും
രാത്രിയിൽ ആകാശം നോക്കി
അവൻ പതുക്കെ കരഞ്ഞു
എന്തായിരുന്നു അന്ന് നേതാവ്
പറഞ്ഞത് ?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...