Thursday, 31 May 2018

ഫേസ് ബുക്ക്

ഫേസ് ബുക്ക്












ഫേസ് ബുക്ക്

അവനാകെ കറുത്ത് 
കരുവാളിച്ചു പോയിരുന്നു 
കണ്ണുകളുടെ സ്ഥാനത്തു 
ചുവന്ന രണ്ടു പഴങ്ങൾ 
പള്ളയാണെങ്കിൽ ഒരു
 റബ്ബർ പന്ത് പോലെ 
മൂക്കിൽ  ഒരു കട്ട
 പിടിച്ച ചുകന്ന ദ്രാവകം 
കണ്ടാൽ അവൻ ഒരു
 കാമുകനെ പോലെ തോന്നിപ്പിച്ചു

അവന്ടെ കറുത്ത കീറിയ
 ട്രൗസറിൽ നിന്നും ഒരു തോക്കു 
കിട്ടിയത്രേ...
കടൽ തീരത്തു നിന്നും 
കിട്ടിയതായതിനാൽ ഉണ്ടകൾ 
എവിടേക്കോ പോയ് മറഞ്ഞിരിക്കും

അവൻടെ വെള്ളം കിനിയുന്ന
 താടി രോമങ്ങൾ പോലും 
കഥകൾ പറയുന്നത്രെ ...

മരണത്തിൻടെ തിയ്യതി
 കുറിക്കകനാകാത്തതു 
കൊണ്ട് മുഖ പുസ്തകത്തിൽ 
അവനിപ്പോളും 
ജീവനോട് കൂടിയുണ്ട്

സുന്ദരനായ ഒരു
 മണവാളനെ പോലെ ...
അവനുമായി ചാറ്റ്
 ചെയ്യുവാനുള്ള 
ടെക്‌നിക്കുകൾക്കു 
ഗുട്ടൻ ബർഗ്ഗ് ശ്രമിക്കുന്നുമുണ്ട്

എങ്കിലും എൻടെ ബ്രൂട്ടസ്സേ 
എങ്കിലും എൻടെ ചന്ദ്രികേ 
എങ്കിലും എൻടെ രാധ കൃഷ്ണാ 
എങ്കിലും എൻടെ സുന്ദര കാമുകാ ,,,

പ്രണയത്തിന് എന്ത് മരണം ?...

ഫേസ് ബുക്കിലെ നിനക്ക് മരണമില്ല ?

നിഘണ്ടു

നിഘണ്ടു













ഞാൻ ആദ്യത്തിലും
 അന്ത്യത്തിലും ഇല്ലാത്തവൻ
ഞാൻ ജനനം കഴിഞ്ഞു 

മുട്ടിലിഴഞ്ഞും മുല ചപ്പിയും
നടക്കുമ്പോൾ ഇല്ലാത്തവൻ

പിന്നീട് വളർന്നവൻ ..
ഞാൻ ;എനിക്കിഷ്ടപ്പെട്ട

 ആദ്യത്തെ വാക്ക്
എൻടെ മക്കൾ
 എൻടെ 'അമ്മ 
എൻടെ ഭാര്യാ
 എൻടെ വീട്ടിനു മുമ്പിലെ റോഡ്
എൻടെ വാർഡ് എൻടെ ജാതി
എൻടെ രാഷ്ട്രീയം

 എൻടെ ഭാഷ
എൻടെ രാജ്യം എൻടെ പട്ടാളം .....
............ ...

എൻടെ തമാശകൾ മനോഹരം
എൻടെ സുഹൃത്തുക്കൾ സമർത്ഥർ
എൻടെ ചിന്തകൾ ..
അങ്ങനെ എൻടെ 

എനിക്കിഷ്ടപെട്ട രണ്ടാമത്തെ വാക്ക്
പാരാകെ പട്ടിണിയിൽ മുങ്ങുമ്പോൾ
പാരാകെ പകർച്ച വ്യാധി പടരുമ്പോൾ
പാരാകെ തെറ്റുകൾ പെരുകുമ്പോൾ
പാരാകെ കുളിർ പരത്തുന്ന ഒരു
തെന്നലായി ഞാൻ മാറേണ്ടിയിരുന്നു
പാരാകെ സമാധാനത്തിൽ ഉറങ്ങുന്ന
ഒരു ചെറു താരാട്ടു പാട്ടാകേണ്ടിയിരുന്നു
പാരാകെ മധുരം നിറക്കുന്ന ഒരു
തേൻ കണം എന്നിൽ ഉണ്ടാകേണ്ടിയിരുന്നു
പാരാകെ മണം പരത്തും മുല്ല പൂവിൻടെ
തോട്ടം എനിക്കുണ്ടാകേണ്ടിയിരുന്നു
എന്നാൽ എൻടെ കണ്ണുകൾ എൻടെ
ലാഭത്തിനു ചുറ്റും വട്ടമിട്ടു പറന്നു
ലാഭം എനിക്ക് പ്രിയപ്പെട്ട മൂന്നാമത്തെ വാക്ക്
സുഖം എനിക്ക് പ്രിയ പെട്ട നാലാമത്തെ
വാക്കും ...
അങ്ങനെ എൻടെ
 പ്രിയ വാക്കുകളുടെ
നിഘണ്ടു തുടരുന്നു ....

കറ

കറ



എൻടെ കറ എനിക്ക് പുറത്തെ
പകർച്ചവ്യാധിയായി മാറുമ്പോൾ
ഞാൻ കുറച്ചു വെളുക്കേണ്ടതുണ്ട്
മുഖം മാറ്റുന്ന കണ്ണട
കുത്തുന്ന സുഗന്ധ തൈലം
നിറഞ്ഞ തല മുടി
തിളങ്ങുന്ന  വസ്ത്രം
 സ്വർണ മുദ്രയുള്ള മാല
ഇവയുടെ പടം പൊഴിച്ച്

 ഞാൻ മാറേണ്ടതുണ്ട്

വവ്വാൽ  പക്ഷികളിൽ
നിന്നും കണ്ണ് പറിച്ചു
ഞാൻ എന്നിലേക്ക്
ഒന്ന് എത്തിച്ചു നോക്കേണ്ടതുണ്ട്

ഒന്ന് മുങ്ങി നിവരേണ്ടതുണ്ട് .....
(വേസ്റ്റ് കൂപ്പകളിൽ കുരുങ്ങേണ്ടതുണ്ട് .)









Tuesday, 29 May 2018

ഉല്ലാസ യാത്രകൾക്കിടക്കു സംഭവിക്കുന്നത് !










ഉല്ലാസ യാത്രയിൽ അവർ നദി കണ്ടു
തടാകം കണ്ടു കുന്നു കണ്ടു
വലിയ മലകൾക്ക് അരികിലൂടെ
യാത്ര ചെയ്തു
പൂന്തോട്ടങ്ങൾക്കുള്ളിലൂടെ
പായുന്ന പൂമ്പാറ്റകളെ കണ്ടു
ബോട്ടു തുഴഞ്ഞു നീങ്ങുന്ന
ടി ഷർട്ടും ട്രൗസറും ഇട്ട തൊപ്പിയിട്ട
സുന്ദരികളെ കണ്ടു
അണക്കെട്ടുകൾ കണ്ടു
ആത്മഹത്യാ മുനമ്പിൽ
മരിച്ചവരുടെ എണ്ണമെഴുതിയ
പരസ്യം കണ്ടു

ഉല്ലാസയാത്രയിൽ അവർ പുതിയ
വസ്ത്രങ്ങൾ ഉപയോഗിച്ചു


ഉല്ലാസയാത്രയിൽ അവർ
പ്രത്യേക ബിരിയാണി കഴിച്ചു
ചില പുതിയ തമാശകൾ
പങ്കു വച്ചു
മണ്ണിൻടെ വ്യത്യസ്‌തത അനുഭവിച്ചു
കാറ്റിൻ സുതാര്യത നുകർന്നു
ഹോം സ്റ്റേയ്ക്കിടെ പുലരുവോളം
ശീട്ട് കൈമാറി കളിച്ചു
വട്ടമിട്ടു തീയിട്ടു പുഴ മീൻ ചുട്ടു ...
കൂട്ടായ സെൽഫി എടുത്തു

എന്നാൽ റൂമിന് താഴെ
രാവിലെ മുതൽ രാത്രി വരെ
പുക പാറുന്ന വലിയ തീ
ചട്ടിക്കരികെ നിന്ന് ഒരു
നിമിഷം പോലും പാഴാക്കാൻ
ഇല്ലാതെ വിയർത്തു കുളിച്ചു
പതിന്നായിരക്കണക്കിന്നു
ദോശയും പൊറോട്ടയും
വെള്ളപ്പവും ചപ്പാത്തിയും
ചുട്ടു വെന്തു മരിക്കുന്ന
ജീവനുള്ള തടിച്ച പാചകക്കാരനെ 
മാത്രം കണ്ടില്ല ?





Thursday, 10 May 2018

വിശപ്പിൻടെ വഴി




ചുകപ്പും കറുപ്പും ഒന്നായ
അന്ന് വയറിനു വിശന്നു,
പക്ഷെ മനസ്സിന്നു വിശപ്പില്ല !


മനസ്സിന്നും വയറിന്നും വിശന്ന
മറ്റൊരു നിമിഷത്തിൽ
പോക്കെറ്റിനു വിശന്നില്ല !

വിശപ്പടക്കൽ ഒരു കല അല്ല ,
എന്നു അവൻടെ കറുത്തു
തുറിച്ച കണ്ണും വയറും എന്നോട്?

അവൻടെ കണ്ണിലെ മരണ വിശപ്പിൽ
എൻടെ വയറിലെ വിശപ്പും സ്വയം
ചത്തു മലച്ചു

അന്നന്നത്തെ വിശപ്പടക്കാൻ
എന്തെകിലും മാത്രം കൊത്തി
തിന്നുന്ന ചില കിളികളുമായി
ഞാൻ ചങ്ങാത്തത്തിൽ ആയി ....
മനുഷ്യൻടെ ഏറ്റവും വലിയ
സ്നേഹം അവന്ടെ ഭക്ഷണത്തോടാണ്
എന്ന് പറഞ്ഞ ബർണാഡ് ഷാ
ക്ഷമിക്കുക ,,,,,

സത്യത്തോടപ്പം യാത്ര ചെയ്യുമ്പോൾ

എൻടെ ഭക്ഷണത്തിലെ വലിയ ഒരു
ഭാഗം തീർച്ചയായും നിൻടെ മാത്രം ....

നീ അത് സന്തോഷത്തോടെ എടുക്കുക

എനിക്ക് ഒരു ഉരുള മാത്രം വച്ചേക്കുക!

ഒന്ന്

ഒന്ന്



ഭൂമിയൊന്നാകാശമൊന്നു
ജനനം ഒന്ന് മരണവും
അച്ഛൻ ഒന്നമ്മയും 
ശരീരമൊന്നു ആത്മാവും
ഒന്നെന്നാൽ പിന്നെ
ഭാര്യ മാത്രം
പലതാകുന്നതെങ്ങിനെ?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...