Tuesday, 7 May 2019

'അവൾ' വരുന്നു !


'അവൾ' വരുന്നു !



ശ്‌മശാനങ്ങളിലേക്കും
മദ്യശാലകളിലേക്കും
ജിമ്മിലേക്കും മരുന്ന്
പുകയും ഡിസ്കോ -
ക്ലബ്ബ്കളിലേക്കും
ചുബനസമര
വേദിയിലേക്കും
ആവരണം വേണ്ടാതെ
അവൾ വരുന്നു !

കൂട്ടമായി , ആഹ്ലാദിച്ചു
കണ്ണിറുക്കി നൃത്തചുവടിൽ
അവൾ - എന്ന പതിനാലുകാരി .
(ഭൂഗോളത്തിൻടെ നേർ പകുതിയുടെ
അവകാശി -)

അന്തിക്കടപ്പുറത്തു ഒരോലകുടയുമെടുത്തു
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് -
എന്ന പാട്ടും മൂളി ..

തലയിൽ ഒരു വെള്ള തോർത്തും കെട്ടി ..

 ലുങ്കി ഡാൻസുമായി !

ഗുണ്ട


ഗുണ്ട



ചുറ്റുപാടുകൾ തീർത്ത മന
ക്കണ്ണാടിയിലെ പ്രതിഫലനങ്ങൾക്ക് 
അനുസരിച്ചു പ്രതികരിച്ചു
പോയവൻ  -ഗുണ്ട

അമ്മച്ചി തന്ന അമ്മിഞ്ഞപ്പാലും
നൊട്ടി നുണഞ്ഞു കൈകാലിട്ടടിച്ചു
പൊട്ടിച്ചിരിച്ചു
പൊട്ടിക്കരഞ്ഞവൻ- ഗുണ്ട

ഒന്ന് പറഞ്ഞു മറ്റൊന്നിൽ നടന്ന
" അമ്മിണി" ക്കാമുകിയുടെ
ചെകിട്ടത്തിട്ടാഞ്ഞു പൊട്ടിക്കാൻ
ആകാതെ ഡിപ്രെഷൻ ഗുളികകൾ
 തിന്നു പള്ള വീര്ത്തവൻ - ഗുണ്ട

കത്തിയും കൊടുവാളും ലാത്തിയും
ബോംബും കൊണ്ടാൽ ശരീരത്തിലാകെ
വേദനിക്കുന്നവൻ - ഗുണ്ട

പഠിക്കുമ്പോൾ അഭിനയവും രാട്രീയവും
പഠിക്കാതെ മത്സരങ്ങളിൽ തകർന്നു
തരിപ്പണമായവൻ - ഗുണ്ട

വീടും കുടുംബവും ഇല്ലാതെ -
പോലീസ് നിരന്തരം തിരയുന്ന
തെരുവിൻ മൂലകളിൽ - ഗുണ്ട

മരിച്ചാൽ എല്ലാരേയും പോലെ
മണ്ണിലോ വിണ്ണിലോ
അലിഞ്ഞിറങ്ങേണ്ടവൻ -ഗുണ്ട


പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...