ഓക്സിജൻ
2070 ലത്രേ ഓക്സിജൻ
ഇല്ലാതാവുന്നത് !
അന്നും ചിലർ കര
മീനായി പിടച്ചു
കുറച്ചുനേരം തുടരും ... .
ശ്വാസകോശം വേണ്ടാത്തവര്
അന്നും മണ്ണിൽ സമാധാനമെന്ന
സ്തോത്രം പറയും
ബുദ്ധിജീവി പണി തുടരും ..
പുതു തലമുറയുടെ
പോക്കെങ്ങോട്ടു എന്ന
സ്ഥിരം ചോദ്യക്കാരൻ
കാർന്നോർക്കു ചെകിട്ടത്തു
ഒന്ന് ട്ടേ ന്നു പൊട്ടും
അന്നും ഗോപുരത്തലയന്മാർ
കാൻസർ വാർഡിൽ സമ്മാന
കൂപ്പണിനായി വരി പിടിക്കും
ഒതേനൻടെ കൈവള
രാവണന്ടെ തല
ബീവറേജിന് മുന്നിലെ
ഖര എണ്ണ
രാത്രി പന്ത്രണ്ടു മണിയിലെ
തട്ടുകടയിലെ താറാവിറച്ചി
പൊറോട്ട മാവ്
അഥവാ ശാശ്വത സത്യം
അതിനു മുകളിൽ വീണ
ആയിരത്തോളം ശവത്തിനു
മുകളിൽ പണിത .കരക്കപ്പൽ -
എന്ന ഫ്ലാറ്റിലെ 457 ആം മുറിയിലെ
താമസക്കാരിയായ 17 കാരിയെ
തിരഞ്ഞു ഏതെങ്കിലും ഒരു
ഡയാലിസിസ് ടേബിളിൽ
എത്തിയേക്കും
ഏദൻ മോഡൽ ജൈവ
ആപ്പിളുകളുമായി ..
( സീരിയൽ അമ്മമാർ
പക്ഷെ അതറിയുന്നുമില്ല .)
2070 ൽ ............