Sunday, 2 February 2020

സെൽഫി

സെൽഫി

മനോഹരമായ ഒരു കുന്നുമ്പ്രദേശത്തു
നിന്നുമാണ് ആ സെൽഫി എടുത്തത് -
പക്ഷെ ,സെൽഫിയിൽ എന്നോടൊപ്പം
കണ്ടത് ഒരു ശ്മശാനമാണ് .
നിറഞ്ഞൊഴുകുന്ന ഒരു പുഴക്കരികേ
നിന്നെടുത്ത സെൽഫിയിൽ കണ്ടത്
അരികിലായി നിൽക്കുന്ന കുഴൽ
കി ണറുകളും പുക കുഴലുകളും
കാണ്ടാമൃഗത്തിൻടെയും കാട്ടു
പന്നികളുടെയും അടുത്ത്
നീന്നെടുത്ത സെൽഫിയിൽ
കൂടെ കണ്ടത് നാട്ടിലെ നാലഞ്ചു
പ്രമുഖരുടെ സുസ്മേര വദനം .
.
ഫ്രണ്ട് ക്യാമറ ആത്മാവിലേക്ക്
ഫോക്കസ്ചെയ്തെടുത്ത സെൽഫിയിൽ
കൂടെ കീട്ടിയതു പഴയ ഒരു മൊബൈൽ -
ഫോണിൻടെ ചിത്രം .
മുഖം മിനുക്കി ,പുതു കുപ്പായമിട്ട്
വെളുക്കെ ചിരിച്ചെടുത്ത സെൽഫിയിൽ
കൂടെയായുണ്ടൊരു ആഫ്രിക്കൻ ചെങ്കീരി
പട്ടണി പാവത്താന്മാർക്കൊപ്പം ഉള്ള
സെൽഫിയിൽ കൂടെയായുണ്ടൊരു
പഴകിയ തിരിച്ചറിയൽ കാർഡ് .
ദൈവത്തോടൊപ്പം എടുത്ത സെൽഫിയിൽ
നിന്ന് ദൈവം ഇറങ്ങിപ്പോയിരിക്കുന്നു.
സുന്ദരിമാരോടൊപ്പം എടുത്ത സെൽഫിയിൽ
പക്ഷെ, സുന്ദരനെ കാണാനില്ല .
പുരോഹിതരോടൊപ്പം എടുത്ത സെൽഫിയിൽ
കൂടെ കിട്ടിയത് ഉറങ്ങുന്ന ഒരു ഉരഗചിത്രം
വാഹനയാത്രക്കിടെ എടുത്ത സെൽഫിയിൽ
കുറെ ഹെൽമെറ്റുകൾ
സിനിമ നടനോടപ്പം എടുത്ത സെൽഫിയിൽ
കൂടെയായി ഒരു സെല്ഫിപുള്ളൈ പാട്ടും
മൈ സെല്ഫ് ഈസ് യു എന്ന ഡയലോഗും
മാത്രം .

മകളോടൊപ്പം എടുത്ത സെൽഫിയിൽ പകരം കണ്ടത് കുറെ തുറിച്ചു നോക്കുന്ന ചെറുപ്പക്കാർ
 തല തിരിച്ചെടുത്ത സെൽഫിയിൽ കിട്ടിയത്
ജയിലഴിയുടെ ചിത്രം
തല കുത്തി നിന്നെടുത്ത സെൽഫിയിൽ കിട്ടിയത്
നേരെ നിൽക്കുന്ന ചിത്രം ,
ചരിഞ്ഞെടുത്ത
സെൽഫിയിൽ ച രിയാതെ ഞാൻ !
ഇടഞ്ഞ ആനക്കൊപ്പം എടുത്ത സെൽഫിയിൽ
അരികിലായി കിട്ടിയത് നാലു ബക്കറ്റു
കട്ടച്ചോര -
എവിടെയോ കുഴപ്പമുണ്ട്-
അത് എൻടെതായിരിക്കില്ല -
മൊബൈൽ കമ്പനിയുടേത് ഒരിക്കലുമായിരിക്കില്ല
മറിച്ചു അത് സെൽഫിയുടേത് തന്നെ ആയിരിക്കും .

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...