Wednesday, 20 May 2020

ചായപ്പീടിയ

ചായപ്പീടിയ 

എന്നും പ്രഭാതം 
പൊട്ടി വിടരുന്നത് 
പോക്കരുടെ 
ചായപ്പീടിയേലാണ് 

രാവിലെ ആറാവുമ്പോളേക്കും 
പോക്കര് വിൽക്കും ആയിരം 
ചായ നിറച്ച ഗ്ലാസിൽ വന്നു 
സൂര്യ രശ്‌മി നൃത്തം തുടങ്ങുന്നു 

ചായക്ക്‌ കൂടെ കഴിക്കാനായി 
മാതൃഭൂമി മനോരമ ദേശാഭിമാനി 
പിന്നെ കാജാ ബീഡി ഗോൾഡ് 

നിസ്കരിക്കാൻ വരുന്നോർക്കു 
ഒരു ചായ 

മകളെ ബസ്സു കയറ്റാൻ വരുന്നൂർക്കൊന്ന് 

ബസ്സ് ഡ്രൈവർക്കും കണ്ടട്ടെർമാർക്കും 
ചായ 

രാവിലെ നടക്കാനിറങ്ങുന്നോർക്കു ചായ 

മിൽമാ പാലുകാരാന് ചായ 

പത്രക്കാരനും ചായ 

പള്ളിയിൽ ബാങ്ക് വിളിച്ച ആൾക്കും ചായ 
അമ്പലത്തിൽ പൂജക്ക്‌ പോകുന്ന ആൾക്കും 
അതെ ചായ 
ലൈറ്റ് കട്ടൻ മീഡിയം ആറ്റാത്ത മദിരം കമ്മി 
സ്ട്രോങ്ങ് പൊടി പാൽ ചായ പൊടിക്കട്ടൻ 

കൂടെ വിഴുങ്ങാനായി ബ്രെഡ് പത്തിരി 
ഇടിയപ്പം നൂലപ്പം പിന്നെ ഇന്നലത്തെ 
ചൂടുള്ള ബോണ്ട ...

 ഉച്ചക്ക് പതിനൊന്നു 
മണി മുതൽ രാത്രി പതിനൊന്നു വരെ 
മതസൗഹാർദത്തിൻടെ ബിരിയാണി 

- ചിക്കെൻ മട്ടൻ ബീഫ് മീൻ 
വെജിറ്റബിൾ തലശ്ശേരി 
ഹൈടെരബാദ് ദം ........

1977 ലെ ഒരു സ്കൂൾ മാസം

1977 ലെ ഒരു സ്കൂൾ മാസം



എഴുപത്തി ഏഴിലെ സ്കൂൾ കാലം
മനസ്സിൽ കളി കളി കളി പിന്നെയും
കളി എന്നുമാത്രം ചിന്തിച്ച കാലം
ക്ലാസ്സു മുറിയിലും പുറത്തെ വരാന്തയിലും
സ്കൂളിൽ മുറ്റത്തും മതിലിലും മരത്തിലും
പുറത്തെ കമ്മ്യൂണിസ്റ്റ് അപ്പ നിറഞോരു
പൊന്തകളിലും കളിച്ചു മാത്രം
ചിറകുള്ള പക്ഷിയായി പാറി പറന്ന കാലം
കടലാസ്സു പന്ത് കളി റബ്ബർ പന്ത് കളി
ഒറ്റ ഷൂസിട്ട ഫുട്ബാൾ കളി
ചട്ടിപ്പന്തു കളി കൊച്ചിക്കളി
തൊട്ടുകളി വട്ടു കളി
കള്ളനും പോലീസും കളി , കൊത്തം കല്ല്
കളി ചൊട്ടയും മണിയും കളി
ആട്ടം കളം , കബഡി കളി
ഒളിച്ചു കളി
നരി നരി ചിച്ചീവാ .....പിന്നെ
കണ്ണ് പൊത്തിക്കളി ,ബെഞ്ചിൽ
സഹപാഠിയുടെ നെഞ്ചിൽ കയറി
ഇരുന്നിടിച്ചു കളി ,
ചില മാഷുമ്മാര് പറയുന്ന
തമാശയും കേട്ട് ഇരുന്നു
കുടു കൂടാ ചിരിക്കും കളി ....
അങ്ങിനെ അങ്ങിനെ ഒരു
ദിവസം തന്നെയൊരായിരം കളി
കാശു കാരായ കുട്ടികൾക്ക്‌
ഇൻഡാലിയം പുസ്തകപ്പെട്ടി ,
പാവപ്പെട്ടവൻ കറുത്ത
ഇലാസ്റ്റിക്കിൽ കെട്ടി പുസ്തകമൊരു
തോളിൻ മുകളിൽ മടക്കി വച്ചൊരു
കൈകൊണ്ടും പിടിച്‌
ഞണ്ടു കടിക്കും പാടത്തൂടെയും
പിന്നെ കരി നിറയ്ക്കും എഞ്ചിനുള്ള
തീവണ്ടിക്കരികിലൂടെയും
ശരവേഗത്തിൽ സ്കൂളിലേക്കു
കളിക്കാൻ ആയി പാഞ്ഞ കാലം
ഇടക്ക് കളിക്കുന്ന പന്ത്
പിടിച്ചു വക്കും ഒരു മാഷ്
ഇടയ്ക്കു കണക്കു തെറ്റിയാൽ
പെരടി മാത്രം നോക്കി അടിക്കും
മറ്റൊരു മാഷ്
ഉച്ചക്ക് എന്നും ബൈബിൾ വായിക്കും
പൊട്ടിടാത്ത ഒരു ടീച്ചർ
കണ്ണ് എപ്പോളും ചിമ്മുകയും
തുറക്കുകയും ചെയ്യുന്നൊരു
മാഷ്
മണൽ നിറഞ്ഞൊരു ജമ്പ് പിറ്റ്
ടീച്ചറുടെ വിസിൽ കേട്ടാൽ
ഒന്നാമനായി എത്താനുള്ള കുതിച്ചോട്ടം
;ഉച്ചക്ക് കിട്ടിയിരുന്ന ബ്രൗൺ
നിറമുള്ളോരമേരിക്കൻ ഉപ്പുമാവ്
റോട്ടിൽ ഇൻെറർ വെല്ലിൽ
മുഴങ്ങും ഐസ് ഫ്രൂട്ടിൻ ഹോൺ
ഒരരിരുകിൽ കാണുന്ന
വിജയ നിർമ്മലയുടെ പെൺപുലി
എന്ന പത്ര പരസ്യം .‌
പ്രേതം വരുന്ന കഥയും
പ്രേതം വരുത്തുന്ന കഥയും
സ്ഥിരമായിപറയും ഒരു
തുണക്കാരൻ ഒരിക്കലായ്
ഓടി വന്നു പറഞ്ഞു -
രണ്ടു കുട്ടികൾ ഉള്ള വീട്ടിലെ
ഒരു കുട്ടിയെ ഇൻജെക്ട്
ചെയ്തു കൊല്ലാൻ സർക്കാരിന്നു ഒരു
ആള് സ്കൂളിലെത്തിയിട്ടുണ്ടെന്ന്
അന്ന് പെൺ കുട്ടികൾ തലയിൽ
പൂചൂടുമായിരുന്നു
അന്ന് കുട്ടികൾ മലയാളം
പറയുമായിരുന്നു
അന്ന് കുട്ടികൾ ഇന്റർവെൽ
സമയതല്ലാതെയും പുറത്തു
പോയി മൂത്രമൊഴിക്കുമായിരുന്നു
ഇടയ്ക്കു ക്ലാസ്സിലിരുന്നും കടല
കൊറിക്കുമായിരുന്നു ..
അന്നു തോന്നുമ്പോളൊക്കെയും
തോന്നുന്ന സ്ഥലത്തു തോന്നുന്ന
നേരത്തു തോന്നുന്ന സമയം
വരെ തോന്നുന്ന കളി
തോന്നിയ പോലെ തോന്നിയവരൊത്തു
കളിക്കുമായിരുന്നു
--------------------------------------------------------------------------------------


കാനനച്ഛായയിലെ ആടുകൾ

കാനനച്ഛായയിലെ ആടുകൾ
=========================
കാടിനു അവളുടെ നിറമാണ് .
ചിലപ്പോൾ പച്ച ,കറുപ്പ് ,മഞ്ഞ ,
ചുകപ്പ് അല്ലെങ്കിൽ വെളുപ്പ് .
നല്ല ആട്ടിറച്ചി അന്വേഷിച്ചാണ്
കാട്ടിലെത്തിയത് .
അപ്പോൾ കാട്ടു ചോലയിൽ
മെയ് നിറച്ചു അവൾ എന്ന
വിസ്മയാന്വേഷി .
-ഞാനും വരട്ടെയോ നിന്റെ കൂടെ ?
എന്നിലെ നായകൻ
ഈ കാടിനില്ലാത്ത എന്ത്
കോപ്പാണ് തന്നിൽ ഉള്ളത് ?
അവൾ എന്ന സ്വതന്ത്ര .
അപ്പോളേക്കും രതിക്ക്
തയ്യാറായി ഒരു കാട്ടുപോത്തു
അവളുടെ അടുത്തേക്ക് ...
അരികെ കുറെ കാട്ടുപോത്തുകൾ .
ഓർമ്മ കൊന്ന് തല ഞെട്ടിച്ചു
വെട്ടി മാറ്റി ഞാൻ ?
-
-അന്ന് , ഞാൻ രണ്ടു പകുതി
ആയാണ് ചത്തത് .
നല്ല രതി നടക്കുന്നത്
മനുഷ്യ മനസ്സിൽ മാത്രം .
ഒരു പകുതി ഇങ്ങനെ
തുടങ്ങിയ ഒരു കവിത എഴുതി
ചത്തു
-
.മറ്റേ പാതി കെട്ടി തൂങ്ങി .
Like
Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...