Thursday, 27 June 2024

വല്ലാത്ത മരം

 വല്ലാത്ത മരം 


പഴയ കാലത്തെ പഴയ വസ്തുക്കൾ പുതിയകാലത്ത് നിന്നു തിരയുന്ന ഒരു 

പരിപാടി കൂടി അല്ലോ ഓൾഡ് സ്റ്റുഡന്റസ് മീറ്റ്.


പഴയ ക്ലാസ്സ്‌ റൂമിലേക്ക്‌ 

ജന്നലിലൂടേ എത്തി നോക്കിയ ശേഷം, 

അയാൾ പഴയ കാന്റീന്നരുകിലെ പഴയ മൂത്രപ്പുരയിൽ എത്തി പുതിയ മൂത്രം ഒഴിക്കുമ്പോൾ ആണ് പണ്ട് ക്ലാസ്സു കട്ടു 

ചെയ്തു സ്ഥിരമായി ചെന്നിരിക്കുമായിരുന്നോരാ ചെറിയ മരത്തെ ഓർത്തത്.


കുറെ പ്രേമ നൈരാശ്യങ്ങളുടെയും 

മാർക്കില്ലാത്ത മാർക്ക്‌ ലിസ്റ്റുകളുടെയും 

ഭാവി പ്രതീക്ഷകളുടെയും ചിന്തകളുമായി 

 വെറുതേ മേലെക്കും നോക്കി സ്ഥിരമായി ഇരിക്കുമായിരുന്ന ആ മരവും ചുവട്ടിലെ വേരുകളും ഇപ്പോളും 

അവിടെ തന്നെ ഉണ്ട്.


ആരെയോ കാത്തു നിൽക്കുന്ന പോലെ 

തോന്നിപ്പിച്ച ആ മരം ഒരു വല്ലാത്ത മരം തന്നെ..


മരമെ, ഇതാ ഞാൻ നിന്നെ ഇപ്പോൾ തിരിച്ചറിയുന്നു...


നീ ആഹ്ലാദിക്കുക.



അവരവനെ കൊന്നതെങ്ങനെ?

 അവരവനെ കൊന്നതെങ്ങനെ?


അമ്മയുടെ കൈ പിടിച്ചു 

അവൻ നടന്നു പോകുന്നത് 

കണ്ടവരുണ്ട്.


ഇടക്ക് അവൻ നാടിനെ 

കുറിച്ചും ഭരണത്തെ കുറിച്ചും 

ഉള്ള വേവലാതികൾ പലരോടും 

പങ്ക് വക്കാറുണ്ട്.


അവന്റെ വാഹനത്തിന്റെ പുറകിൽ 

ഒരു അന്യ മതക്കാരി പെൺകുട്ടിയേ 

അടുത്തിടെ സ്ഥിരാമായി യാത്ര ചെയ്യുന്നു.


അവരവനെ കൊന്നതെങ്ങനെ?


ഒരു പൂന്തോട്ടത്തിൽ വച്ചു കൊല്ലാൻ 

അവരെ പൂക്കൾ സമ്മതിക്കില്ല.


പകൽ വെളിച്ചത്തിൽ അവർക്കു ഒരു 

അതിനു കഴിയില്ല, അപ്പോൾ അവർക്കു 

അവന്റെ പുഞ്ചിരി കാണേണ്ടിവരും.


പിന്നെ?

സമയമല്ലാത്ത ഒരസമയത്ത് 

സ്ഥലമല്ലാത്ത ഒരു സ്ഥലത്ത് 

പറഞ്ഞറിയാത്ത തരത്തിലുള്ള 

ഒരു മരണം, അവനു അവർ........?

Friday, 7 June 2024

അപരൻ

 അപരൻ

അയാളെ അറിയുമോ?

നിങ്ങളെ പോലെ തന്നെചുരുണ്ട മുടിയുള്ള 

നിങ്ങളെ പ്പോലെ തന്നെ 

പൊട്ടിച്ചിരിക്കുന്ന 

നിങ്ങളെ പോലെ തന്നെ 

കുറെഏറെ വേദനിച്ച

എന്നാലും ആരെയും വേദനിപ്പിക്കാൻ 

കഴിയാത്ത അയാൾ 

നിങ്ങളെ പോലെ തന്നെ 

ഒരു മജീഷ്യൻ കൈവെള്ളക്കകത്തു 

ഒരു പ്രാവിനെ ഒളിപ്പിച്ചു വക്കും പോലെ 

ഒരു പാട് രഹസ്യങ്ങൾ ഉള്ളിലൊതുക്കാൻ 

കഴിവുള്ള അയാളെ അറിയുമോ?


അയാൾ ഒരു വീട്ടിൽ വേഷം മാറി 

മോഷ്ടിക്കാൻ പരിപാടി ഇട്ടിരിക്കുന്നു.


അയാൾ ഈയിടെ ആയി 

എപ്പോളും കള്ള് ഷാപ്പിൽ തന്നെയാണ്.


അയാളുടെ കാമുകിമാർ അയാളെ 

കണ്ടാൽ മുഖം വീർപ്പിക്കുന്നു.


അയാൾ ഈയിടെ കരയുന്നെ ഇല്ല.

നിങ്ങളെ പോലെ തന്നെ ഇരിക്കുന്ന 

അയാൾ നിങ്ങൾ തന്നെ അല്ലേ?


പുറത്തേക്കു കേൾക്കാത്ത

എന്റെ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് 

ഉത്തരങ്ങൾ വ്യക്തമാക്കേണ്ടല്ലോ, അല്ലേ?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...