ഒരു പ്രമുഖ ജന്തുവിന്റെ മരണം.
ഒരു കൊതുക് മരിച്ചു.
പുസ്‌തകം വായിച്ചു കൊണ്ടിരിക്കേ മുതുകത്തു
കടിച്ചിരുന്ന കൊതുകിനെ
ആഞ്ഞടിച്ചപ്പോൾ അത്
അങ്ങ് ചത്ത് അഥവാ അതിനെ
കൊന്ന്.
ആവാസ വ്യവസ്ഥയിൽ
ഒപ്പം ജീവിക്കാനായി തുല്യ
അവകാശം ഉണ്ടായിരുന്ന
കൊതുകിന്റെ മൃതശരീരം
പോസ്റ്റ് മോർട്ടത്തിന് അയക്കും
മുമ്പേ പത്രക്കാർക്ക് ഫോട്ടോ
എടുക്കാനായി കുറച്ചു നേരം
വെറുതേ വച്ചു.
കൈ വച്ചിടത്തു കൊതുക്
അറിയാതെ ഉണ്ടായതാണ് എന്ന
വക്കീലിന്റെ വാദം കേട്ടു ജഡ്ജ്
ചോദിച്ചു.
ഇതു പൊതു വാദം, പുതു വാദം
ഏതെങ്കിലും ഉണ്ടോ?
സർ, അയാൾക്ക് വയസ്സായ
ഒരു അമ്മയും പിന്നെ ഭാര്യയും
കുട്ടികളും ഉണ്ട്.
ഉം.. അതിനു...
എല്ലാവർക്കും അങ്ങനെ ഒക്കേ തന്നെ അല്ലേ?
ജയിലിൽ വച്ചു അയാൾ സഹിക്കാൻ
ആകാതെ പിന്നെയും കൊതുകുകളെ
കൊന്നു കുറ്റം ആവർത്തിച്ചു.
അയാളെ തൂക്കിലേറ്റി.
ശിക്ഷിക്കപ്പെട്ടിട്ടും പിന്നെയും
കുറ്റം ആവർത്തിച്ച അയാളുടെ
മനസ്സിന്റെ കാഠിന്യത്തെ കുറിച്ച്
സൈക്കോളജിസ്റ്റുകൾ അന്തി
ചർച്ചയിൽ വാചാലരായി.
ജയിലിനു പുറത്തായിരുന്നെങ്കിൽ
അയാൾ കൊന്നു കൂട്ടുമായിരുന്ന
കൊതുകുകളുടെ എണ്ണത്തിന്റെ
സർവ്വേ നടത്താൻ സ്റ്റേറ്റിസ്റ്റിക്സ്
ഡിപ്പാർട്മെന്റിലേക്കു പുതിയതായി
ഇരുപതു സ്ഥിരം ടെംപററീ പോസ്റ്റുകൾ
അനുവദിച്ചു സർക്കാർ ഉത്തരവ്
ഇറങ്ങി.
ചക്രത്തിന്നടിയിൽ പെട്ട് ചാവത്തവർക്കായി
ഭരണചക്രം അന്നും കറങ്ങി.