Friday, 30 June 2017

മ്യാവ്യൂ










\
മ്യാവ്യൂ

ഒന്ന് 
റോട്ടിന്നു നടുക്കു 
ഒരു ചതഞ്ഞ പൂച്ച...
കുടലിന്നരുകിലായാ 
 കുടലില്ലാപ്പൂച്ച 
പൂച്ച ചങ്ങല  തീർത്തു 
ആർദ്ര മുഖ
 പൂച്ചകൾ ചുറ്റിന്നും ....
വീണ്ടും വണ്ടി കേറാതെ
 ചതയാതെ 
നോക്കും ഒരുമതൻ
 മ്യാവ്യൂപൂച്ചകൾ........

 രണ്ട് 
തിക്കും തിരക്കും 
ആൾക്കൂട്ടം 
അതിന്നിടയിൽ 
കൂർക്കം വലിച്ചുമുറങ്ങും 
പൂച്ച -


മൂന്ന് 
അമ്പലത്തിൽ 
തിരക്കിനിടയിൽ 
ക്യൂ നിൽക്കാത്ത 
സ്വാതന്ത്ര്യം 
ദേവരെ ...

നാല് 
മർത്ത്യനും 
പൂച്ചയും 
മ്യാവൂവിലും 
പിന്ന്യാ 
ടൈലിലും 
അല്ലാതേം 
ഇച്ചിരി 
വ്യത്യാസം 

Friday, 16 June 2017

നിമിഷം

നിമിഷം

ഞാനും
നീയും
തമ്മിലെ 
വ്യത്യാസം
ഒരു
നിമിഷത്തിന്ടെയാണ്
ചീറി
പാഞ്ഞു
വരുന്ന
ആ ബസ്സ്
ആ വ്യത്യാസം
നമ്മില്‍
ഉണ്ടാക്കിയേക്കാം ...
മരിക്കാന്‍
ഞാനും
നിന്നെ പോലെ
ഇഷടപെടുന്നില്ല
പക്ഷെ
ബസ്സിനു
അതറിയില്ല .....
പല്ല് പോയാലും
തല ഇല്ലേലും
എല്ല് വളഞ്ഞാലും
ഒരു ചെറുപുലിക്കുഞ്ഞായ്‌
ലോകാവസാനം വരെ
മാത്രം
ജീവിക്കണം
എന്നാണ്
എന്ടെയും
 പൂതി
....
എന്ടെ
പ്രിയ വാഹനമേ ......
കഴിഞ്ഞ
നിമിഷത്തില്‍
നീയെന്ടെ
മുന്നിൽ
തിരക്കുള്ള
ഈ ദരിദ്രനെ
ചതച്ചു
പ്രകൃതിയുടെ
സോഷ്യലിസം 
നടത്താൻ
ഉണ്ടായിരുന്നില്ലല്ലോ .......
ഈ വരികള്‍ മുന്ഗാമികൾക്കായ്
ഡെഡിക്കേറ്റ് ചെയ്യട്ടെ ..

Tuesday, 6 June 2017

ബോധപൂർവ്വം....


ബോധപൂർവ്വം....



ബന്ധങ്ങൾ ഒഴുക്കി 
പിണ്ഡം വച്ചോരാ 
സന്യാസി കാൽ 
ചെറുതായൊന്നു 
വഴുക്കിയപ്പോൾ 
അമ്മേ എന്ന് കരഞ്ഞു
ലോകത്തെ ആകെ 
വ്യാഖ്യാനിച്ച 
അവൻ അച്ഛനെ 
ബോധപൂർവ്വം മറന്നു

വേരില്ലാത്ത മരത്തെപ്പറ്റിയും 
ടെസ്റ്റ് ട്യൂബ് ശിശുവിൻടെ 
സ്നേഹത്തെപ്പറ്റിയും 
അച്ചുതണ്ടില്ലാതെ കറങ്ങുന്ന 
ഭൂമിയെപ്പറ്റിയും 
നിശബ്ദതയെ പറ്റിയും 
 കണങ്ങളെ പറ്റിയും 
സ്പേസിനെപ്പറ്റിയും 
ഉണ്മയെപ്പറ്റിയും 
 വാചാലനായി 
ഒരു 
ബുദ്ധിമാനായി അവൻ 
ജീവിച്ചു.....
എല്ലാ ഭാഷകളും 
മനസ്സിലാക്കുന്ന ദൈവം 
അവന്ടെ പാപ പുണ്യ 
കണക്കെടുപ്പ് നടത്തി 

ദൈവം 
അവനെ 
നോക്കി ചിരിച്ചു........

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...