ബോധപൂർവ്വം....
ബന്ധങ്ങൾ ഒഴുക്കി
പിണ്ഡം വച്ചോരാ
സന്യാസി കാൽ
ചെറുതായൊന്നു
വഴുക്കിയപ്പോൾ
അമ്മേ എന്ന് കരഞ്ഞു
ലോകത്തെ ആകെ
വ്യാഖ്യാനിച്ച
അവൻ അച്ഛനെ
ബോധപൂർവ്വം മറന്നു
വേരില്ലാത്ത മരത്തെപ്പറ്റിയും
ടെസ്റ്റ് ട്യൂബ് ശിശുവിൻടെ
സ്നേഹത്തെപ്പറ്റിയും
അച്ചുതണ്ടില്ലാതെ കറങ്ങുന്ന
ഭൂമിയെപ്പറ്റിയും
നിശബ്ദതയെ പറ്റിയും
കണങ്ങളെ പറ്റിയും
സ്പേസിനെപ്പറ്റിയും
ഉണ്മയെപ്പറ്റിയും
വാചാലനായി
ഒരു
ബുദ്ധിമാനായി അവൻ
ജീവിച്ചു.....
എല്ലാ ഭാഷകളും
മനസ്സിലാക്കുന്ന ദൈവം
അവന്ടെ പാപ പുണ്യ
കണക്കെടുപ്പ് നടത്തി
ദൈവം
അവനെ
നോക്കി ചിരിച്ചു........
No comments:
Post a Comment