Wednesday, 27 September 2017

ഒരു ചെറിയ പ്രണയ മന്ത്രം

 ഒരു ചെറിയ പ്രണയ മന്ത്രം 





















പ്രണയിപ്പിക്ക പെടേണ്ട മനസ്സ് 
ഒരു കൃഷി ഭൂമിയാണെങ്കിൽ 
നിങ്ങൾ ഒരു നല്ല കകനാകുക 

വിത്തിറക്കാതെ കൃഷി പറ്റില്ല 

എല്ലാ വിളവും ഒരു കൃഷി ഭൂമിയിൽ 
ശരിക്കു വളരണമെന്നും ഇല്ല  ,,,

ഒരോ  വിത്തിനും അനുസരിച്ച 
മണ്ണാക്കി എടുക്കുക ...

അതിന്നോരോ രീതി കൃഷി ആകുമല്ലോ ..

ശരിക്കും ഉഴുതുമറിച്ചു 
ശ്രദ്ധിച്ചു വിത്തെറിയുക 

 ഉദ്ദേശിച്ച അത്രയും 
വിളവ് നിങ്ങൾ ഉദ്ദേശിച്ച 
സമയത്തു കൊയ്തെടുക്കാവുന്നതേ 
ഉള്ളൂ ...

അന്തരീക്ഷം  ഔഷധപൂർണ്ണം 

Tuesday, 26 September 2017

ബലി



ബലി 


















ഇന്നു ഇത്തുമ്മ ഉമ്മൂമ്മ 
മരിച്ചതിൻ  നാൽപ്പത് ....  

പല്ലു രണ്ടു തേഞ്ഞ പല്ലും
പത്തമ്പതു പഴുത്തമുടികളും
കാതിലെ തൂങ്ങും  കടുക്കനും
ഭൂമിയിൽ മുട്ടിഞാന്നാടും മുലകളും
മലം മഞ്ഞപ്പിച്ചാചെറുമുണ്ടും
ഇത്തുമ്മക്കൊപ്പം മാത്രം  മരിച്ചു !.

ഇപ്പെരുന്നാളിന്നു എൺപതു,
അടുത്ത പെരുന്നാളിൽ ഒന്നും കൂടി
ഇപ്പെരുന്നാളിന്നു എൺപതു,
അടുത്ത പെരുന്നാളിൽ ഒന്നും കൂടി 
അതിന്നും മുന്നേ സുബർക്കത്തിലേ 
ക്കെത്തിലെത്തിയെൻടുമ്മൂമ്മ  

പടച്ചോനെ ....

ഇൻടുമ്മാമ്മാനെ നോക്കണേ ,കാക്കണേ ...
 ഇൻടുമ്മാമ്മാ വാരിതന്നൊരു ചോറിനും 
പുളിങ്കറി പിന്നെ  മുള്ളനും ചാറിനും 
ഇൻടുമ്മാമ്മാനെ നോക്കണേ ,കാക്കണേ ...

ഇന്ടുമ്മൂമ്മ കടന്ന പഷ്ണിക്കായ്‌
ഇന്ടുമ്മൂമ്മ കൊണ്ട ചവിട്ടിന്നായ്
ഇന്ടുമ്മൂമ്മ കുടിച്ചോരാ കണ്ണീരിനായ്
ഇന്ടുമ്മൂമ്മ പെറ്റൊരു ചോരക്കായ്
ഇൻടുമ്മാമ്മാനെ  നോക്കണേ കാക്കണേ ...


(ഒരാവശ്യവും ഇല്ലാതെ വാരിക്കോരി 
സ്നേഹം തന്നു എന്നോ മരിച്ച  പഴയ 
തലമുറയിലെ ഒരു കണ്ണിയുടെ ഓർമ്മയ്ക്ക്...)
)

Monday, 25 September 2017

ഒരിക്കലായ്,,,,,,,

ഒരിക്കലായ്,,,,,,,

ഒരിക്കലായ്
ഒരു തരി വട്ടം
രാജ്ഘട്ടിൽ
നിന്നുമിറങ്ങി
 അട്ടപ്പാടിഎത്തി
ഒരു നാടൻ
 പാട്ടു പാടും

ഒരിക്കലായ്
അവിടത്തെ
പച്ചപ്പുല്ലും
പച്ച വെള്ളവും
പച്ചിലക്കാറ്റും
പച്ചപ്പയ്യും
പച്ച വെളിച്ചവും
ആ പാട്ടേറ്റു പാടും ....

Sunday, 24 September 2017

ക്രിക്കറ്റ്

ക്രിക്കറ്റ് 
















എല്ലാ ബോളും  വിക്കറ്റിൽ
 അടിച്ചാൽ നിൽക്കും ഇക്കളി 
എല്ലാ ബോളും സിക്സറടിക്കും
 വരെ നടപ്പിലാകും കളി  

വിക്കറ്റിൻ  പൊക്കവും 
ബോളിൻ വലുപ്പവും 
ക്രീസിൻ അകലവും  
പറഞ്ഞവർ 
കണക്കിലാക്കിയ കളി 

ചിലപ്പോൾ ഒരു കണക്കിലും 
ഒതുങ്ങാത്ത ജീവിതം 
പോലെ  ഒരു കളി !

Saturday, 23 September 2017

മനുഷ്യർ

മനുഷ്യർ


















എൻടെ ഇരയും
പ്രചോദനവും 
നീ ....


കണ്ണിൽ ഒരു
കുളിരിൻടെ ചെറു
പ്രകാശം വിടർത്തി
അവൾ കേൾക്കാത്ത
പോലെ ശക്തമായ
മറ്റെന്തോ തേടി
കടന്നു  കളഞ്ഞു ,

(നിൻടെ ജിമിക്കി 

കമ്മൽ വില 
കൂടിയതാണല്ലോ ? )

ആകാശ പറവകൾ

ആകാശ പറവകൾ















മേൽക്കൂര മാത്രം ഉള്ളോരാ വീട്.
പച്ച ചാണകം മണക്കും നിലം .
അവനോ, ആ വീട്ടിൻ മൂലയിൽ 
പായയിൽ ഉണ്ണാതെ, ഉറങ്ങാതെ
പാദം പിണച്ചും പഞ്ഞി വച്ചും
ഉണരാതെ, വെളുത്ത മല്ലിൻ
വിശുദ്ധിയിൽ കിടക്കുന്നു .
കാട്ടിലെ പൂക്കൾ തലയാട്ടി
ഈണത്തിൽ കാടിൻടെ
പുത്രന് താരാട്ടു കരയുന്നു
കറുമ്പൻ വെളുമ്പനെ ആലിംഗനം
ചെയ്യവേ, പ്രതിഷ്ടക്കരികിലേ
ചൂലിൻ മറയിൽ അവൾ
നഗ്നത കാട്ടാനാകാതെ
നിഷ്കളങ്കത തകർക്കുന്നു
തെറ്റാത്തോനെ അറിയാതിരിക്കാൻ
ഞാൻ ജാഗരൂകനാകുന്നു
കലപില കൂട്ടി മൃഗവും
ശാന്തസല്ലാപം നടത്തുന്നു
മരിച്ചയാൾ ജീവിക്കുന്നു
പിന്നെ, ഞാനും .

Thursday, 21 September 2017

മണിയറച്ചെറുക്കൻ

മണിയറച്ചെറുക്കൻ

പണ്ട് ചില കല്യാണങ്ങൾ  
രാത്രിക്കുണ്ടാകുമായിരുന്നു 
ആദ്യ പകലിൽ ഭർത്താവ് 
നാണിച്ചിരിക്കവേ 
ഭാര്യ അയാളെ ആക്രമിച്ചു 

ഭാര്യാക്കായുള്ള മദ്യക്കുപ്പി 
കൊണ്ട്ചെന്ന് നഖം കടിച്ചപ്പോളായിരുന്നു അത് 
(അന്നും
ബിരിയാണി കുട്ടൻ
ചത്ത് മലക്കുന്നതിനും 
മുമ്പ് 
കഴിയാവുന്നത്ര ഉറക്കെ കരഞ്ഞിരുന്നു )
അയാളുടെ ചാരിത്ര്യത്തിൽ
അവൾ അസംതൃപ്തയായി 
അയാളുടെ കിതപ്പ് 
കണ്ടവൾ ഇളകി ചിരിച്ചു 
(ഇയാൾ ഹിമാലയം കയറുന്നുവുന്നോ ?)
ചുവരില്ലാത്ത ഒരു മണിയറ 
അവൾക്കു ആവശ്യമായിരുന്നു 
ചുണ്ടിൽ അവൾ വെളുത്ത ലിപ്സ്റ്റിക് പുരട്ടി 
പട്ടികളെ അവൾക്കു അറപ്പാണ് 
നായ്ക്കൾക്കു വേണ്ടി 
അവൾ റോസാ ചെടി പോലും ഉ പേക്ഷിച്ചു 
അയാളുടെ ഇടത്തെ കോണിലെ 
മൂന്നാം പല്ലിന്ടെ പോട്  ഇ ത്തിരി 
കറുത്തിരുന്നു
 ശ്വാസം പിടിച്ചാൽ അയാൾ
 ശ്വാസം വിട്ട പോലെ ആയിരുന്നു 
ആണു കാണുമ്പൊൾ
പരിപൂർണ്ണ നഗ്നൻ ആവുന്നത്
 ഓർത്തു  അയാളുടെ 
നെഞ്ഞു ഇത്തിരി പിടച്ചു 
(ചുമരില്ലാത്ത ലോകത്തു 
താഴുള്ള കൂടുകൾ   ഉണ്ടാക്കുക
 എന്നത് അവളുടെയും കർമ്മം )
അയാൾ അപരിചിതൻ 
അവൾ പരിചിത
 അപ്പോളേക്കും അലക്സാണ്ടർ 
ലോകം കീഴടക്കാൻ കുതിരപ്പുറത്തേറി
 ലോകം അദ്ദേഹത്തിന് മുന്നിൽ 
കുലച്ച വാഴപോൽ കടയാട്ടി
 പതിവുകൾ തെറ്റാതെ വയറു
 വീർത്തു അയാൾ ജീർണിച്ചു 
അവരുടെ ആദ്യത്തെ കുഞ്ഞിനെ 
അവൾ വളർത്തി 
അതൊരു നപുംസകം ആയിരുന്നു
ബാക്കിയുള്ളതിനെ അവൾ
  ചു ട്ടു തിന്നു 
മോക്ഷത്തിൽ ആധുനീകതക്കും 
വിശ്വാസം ഉണ്ടായിരുന്നു 
ഒടുങ്ങുന്ന ഒരു ആയുസ്സു നൽകി 
ദൈവം അയാളെ പണ്ടേ 
അനുഗ്രഹിച്ചിരുന്നു .........

കുപ്പിവളകൾ

കുപ്പിവളകൾ 



അവളുടെ ചന്തമവളുടെ
കയ്യിൻടെ  കുപ്പി വളകൾ…….. 
കിലു കിലും കിലുയും  
മുറുക്കനെ തുള്ളിയും 
നനുക്കനെ ച രിഞ്ഞും 
മെല്ലനെ ചോര മുറിച്ചും 
അവളുടെ കയ്യിൻടെ
കുപ്പി വളകൾ…… 

കുപ്പിവള ഇല്ലാത്ത
പെണ്മണി കണ്മണി
നിനക്കായിരം ആമേൻ 

എന്നെയും നിന്നെയും
പിന്നേയീ പാരിനെ
ആകെ മറന്നാ വളകൾ 
കിലുക്കി കിലുക്കി
കിലുങ്ങുക …….

പിന്നെയോ തഞ്ചത്തിൽ
ചന്തത്തിൽ നോക്കയാ
പഹയൻടെ  പെരുത്ത
മീശയെ…….
നിൻടെയാം   പവിഴ
വളകൾ കിലുക്കി .......

അവളുടെ ചന്തമവളുടെമന 
മവളുടെ കയ്യിലെ കുപ്പി വളകൾ…….. 

Wednesday, 20 September 2017

ചാറ്റൽ മഴ

ചാറ്റൽ മഴ


















(മഴ ആരുടെയൊക്കെയോ ആണ് )


മഴ എൻടെ  സ്വന്തം 
പുഴ  പറഞ്ഞു .
മഴ  എന്നെ എങ്ങോട്ടോ 
കൊണ്ട്  പോകുന്നു 
ഞാൻ  പറഞ്ഞു 
മഴഎന്ടെ മാത്രം ..
വെള്ളത്തിലേക്ക് ചാടിവീണു 
 വികൃതി കുട്ടി
 ഇതു  കേട്ട്കടലിരമ്പത്തിൽ 
ചിരിച്ചു .

ബോധ മനസ്സിന്നിടക്കുള്ള 
ഇടനാഴിയിൽ വച്ച് 
ചാറ്റൽ ചിലങ്കകെട്ടിയാടി 
മഴ  പറഞ്ഞു 


നിനക്കുറങ്ങുവാനുള്ള 
പാട്ടും ഞാൻ തന്നെ ആണ് ...






Friday, 15 September 2017

ഡിവോഴ്സ്

ഡിവോഴ്സ് 




പരസ്പര പൂരകമെന്നതു 
അറബിക്കഥ.............
രണ്ടും രണ്ടു തന്നെ....
കൂട്ടിയിണക്കാൻ 
ചില കണ്ണികൾ ...
സ്നേഹം ,
വിശ്വാസം ,
പണം 
അങ്ങനെഅങ്ങനെഅങ്ങനെ ...

Thursday, 14 September 2017

പേരു പുസ്തകം

പേരു പുസ്തകം



പേരു പുസ്തകം 


എൻടെ പേര്  അറിയുന്നില്ല
പേരിൻടെ അവിടെ ചില
പഴകിയ അക്ഷരങ്ങൾ ഉണ്ടായിരുന്നു .
ഇന്നലെ അവിടെ ആരോ
ചിക്കൻ വേസ്റ്റ് കൊണ്ട് വന്നിട്ടു!
മിട്ടായി കടലാസ്സിൽ പൊതിഞ്ഞു
നൽകാത്തത് കൊണ്ടാകാം എൻടെ
ചില പ്രണയങ്ങളും ആരും
അറിയുന്നില്ല…..
ഫോട്ടോ സൂക്ഷിക്കാൻ ആളില്ലാത്തതു
കൊണ്ട് എൻടെ മരണവും
നിങ്ങൾ അറിയില്ല...
ആവർത്തനം  ആയതിനാൽ
എൻടെ ജീവിതവും ആരും
രേഖപെടുത്തില്ല ....
എൻടെ പേര്  അറിയുന്നില്ല
പേരിൻടെ അവിടെ ചില
പഴകിയ അക്ഷരങ്ങൾ ഉണ്ടായിരുന്നു .
ഇന്നലെ അവിടെ ആരോ
ചിക്കൻ വേസ്റ്റ് കൊണ്ട് വന്നിട്ടു!
പട്ടിയോ പൂച്ചയോ ആയിരുന്നെങ്കിൽ
ചിലപ്പോൾ പേരുണ്ടാകുമായിരുന്നു
ഇതിപ്പോൾ കോഴിയല്ലേ ?

അതും    "വേസ്റ്റ് ".....

Wednesday, 6 September 2017

സ്കൂൾ

സ്കൂൾ














ഒന്നിലെ കുട്ടി
രണ്ടിലെത്തിയപ്പോൾ
ഒന്നിനെ  മറന്നു.
ഏഴിലെ കുട്ടി
എട്ടിലെത്തിയപ്പോൾ
സഹപാഠിയെ ഓർത്തു
എട്ടിലെ കുട്ടി
പത്തിലെത്തിയപ്പോൾ
സ്വർഗ്ഗം അറിഞ്ഞു
പത്തിലെ കുട്ടി
പ്രീ ഡിഗ്രിക്കെത്തി
നിശ്ശബ്ദം തിരഞ്ഞു
പ്രീഡിഗ്രി കഴിഞ്ഞു 
ഡിഗ്രിക്കായപ്പോൾ 
എല്ലാം അറിഞ്ഞവനെന്നു 
ചിന്തിച്ചു സുഖിക്കാൻ
അറിയാതെ ശ്രമിച്ചു
പിന്നെ പഠനം കഴിഞ്ഞപ്പോൾ
ജീവിതം കഴിഞ്ഞത്
ഓർത്തു ഉള്ളിൽ 
ആർത്തു കരഞ്ഞു......
(സ്കൂളും കോളേജും ഇപ്പോളും 
രാവിലെ  മണിയടിച്ചു തുടങ്ങുന്നു
വൈകീട്ടു മണിയടിച്ചൊടുങ്ങുന്നു 
അഞ്ചു മണിക്ക് ശേഷമോഒഴിവു 
ദിവസങ്ങളിലോഒരു കള്ളനായി
 മാത്രമേഎനിക്ക് ഇപ്പോൾ
ക്ലാസ് ബഞ്ചിൽഇരിക്കാനാകൂ
എന്നത് താങ്കൾക്കുംഅറിയാമല്ലോ)

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...