Tuesday, 26 June 2018

വെളിപാട്



വെളിപാട്


ജനിച്ചിട്ടില്ലെങ്കിൽ
ജീവിച്ചിട്ടില്ലെങ്കിൽ
ഞാൻ മരിച്ചിട്ടുമില്ലേ ..
മരിക്കുകയും ഇല്ലേ ....



തലക്കു പുറത്തെ തല വേദനകൾ

തലക്കു പുറത്തെ തല വേദനകൾ
തല വേദന പിന്നേം വന്നേ .
ഡോക്ടർ മരുന്ന് തന്നേ
വീണ്ടും തല വേദന വന്നേ
മരുന്നും ചെക്കപ്പും ഓക്കേ
ആയി കാലം ചെന്നേ
തലവേദന പിന്നേം .വന്നേ
ഡോക്ടറെ മാറ്റി തൃശ്ശൂർ
ചെന്നേ ,പിന്നേ
കോഴിക്കോടെറണാംകുളം
തലവേദന പിന്നേം .വന്നേ
മരുന്ന് വീണ്ടും ചെന്നേ ..
കാലം കുറെ ചെന്നേ
വീട്ടിൽ പുകയൂതുന്ന
അടുപ്പിന്നു പകരം
മണ്ണെണ്ണ സ്ററൗ വന്നേ
അടുപ്പിലേ രാവിലെ മുതല്
വൈകി വരെയുള്ള ഓടക്കുഴല്
വച്ച പുകയൂത്തു നിന്നേ
ഇപ്പൊ തല വേദനേം നിന്നേ ...
അമ്മതൻ തല വേദനേം നിന്നേ,,,

Wednesday, 13 June 2018

അണിയറയിലെ ചിരി



അണിയറയിലെ ചിരി













ഫൂമിയിൽ മുക്കാലും വെള്ളം !
ശരീരത്തിൽ മുക്കാലും വെള്ളം !
വെള്ളം കുടിക്കാം,,,
വെള്ളമടിക്കല്ലേ .,,,എന്ന് പറഞ്ഞ
മാന്യനോട് ,,,
വെള്ളമടിക്കാതെ വെള്ളം കുടിച്ചു
ചിരിച്ചു നോം പറഞ്ഞു ,,
വെള്ളം കുടിച്ചില്ലേലും
വെള്ളം നമ്മളെ കുടിച്ചേക്കും ...

അത് കേട്ട് റോഡരുകിലെ 
ബാറുകൾ പൊട്ടിച്ചിരിച്ചു ...
ഉഴൈക്കും വർഗ്ഗത്തിനും
ചിരിക്കേണമത്രേ .....
ചിരിക്കരുത് ചേച്ചി
ചിരിക്കരുത് ,,,
വെള്ളമടിക്കാതെ
ആഗോള നിലവാരത്തിൽ
എന്ത് പുരോഗതി ആണ്
നിങ്ങൾ നേടിയത് ?

Tuesday, 12 June 2018

നീയും ഞാനും



നീയും ഞാനും






മഴയത്തു കുടയുമായി നീ പോകുമ്പോൾ
അരികിലൂടെ ഞാൻ മഴ നനഞ്ഞു നടന്നിരുന്നു
എന്നെ നീ പാടെ അവഗണിച്ചപ്പോൾ
നിന്നെ എന്നും പരിഗണിച്ചതോർത്തു ഞാൻ
കരഞ്ഞിരുന്നു
ജീവിത വിജയങ്ങൾ നീ ഓരോന്നായി നേടിയപ്പോൾ
നിന്നെ പ്രോത്സാഹിപ്പിക്കാൻ ആകാതെ ഞാൻ
തളർന്നിരുന്നു
നീ വിവാഹിതയാകുന്നതിനു എത്രയോ മുമ്പേ
നമ്മുടെ പല മധുവിധുവും കഴിഞ്ഞിരുന്നു
നീ കെട്ടിയ മാളികയ്ക്കിപ്പുറം ഞാൻ നിന്നെ
നോക്കി നടന്നിരുന്നു
നീ അരികുതരാതേ പോയ ആംബുലൻസിൽ
നിൻടെ മാത്രം അദൃശ്യ സ്പന്ദനവുമായി ഒരു
ശവശരീരം കിടന്നിരുന്നു

Saturday, 9 June 2018

ഫുട്ബോൾ

ഫുട്ബോൾ










പട്ടിണി മാറ്റാനും
അക്രമം കുറക്കാനും
ഒരുമിക്കാനും
പിന്നെ സന്തോഷിക്കാനും
ഫുട്ബാൾ കളിച്ചേ...
കളി ജയിച്ചേ ......
പെലെ കളിച്ചപ്പോൾ
മറഡോണ കളിച്ചപ്പോൾ
ഞാനും കളിച്ചേ...
മെസ്സി ജയിച്ചപ്പോൾ
നെയ്മർ ജയിച്ചമോൾ
റൊണാൾഡോ ജയിച്ചപ്പോൾ
ഞാനും ജയിച്ചേ....
മെസ്സി തോറ്റപ്പോൾ
റോണാൾഡോ തോറ്റപ്പോൾ
നെയ്മർ തോറ്റപ്പോൾ
ഫുട്ബോൾ ജയിച്ചേ
....
പന്തൊന്നു ,വിജയവും
ജീവിതത്തിലെ പോലെ.....
ഉന്തിയും തള്ളിയും
പിന്നെ കെട്ടിപ്പിടിച്ചും
ഞങൾ കളിച്ചേ.......
കളത്തിൽ കുതിക്കും
പതിനൊന്നുപേർ,
ഭാഗ്യമെന്ന പന്ത്രണ്ടാമൻ.....

കളിയിൽ എപ്പോളും എല്ലാവരും
ജയിക്കുന്നു .

എല്ലാ കണ്ണും ധ്യാന
ബിന്ദുവിലേക്കു ,
സൂര്യ വട്ടത്തിലേക്ക് ..
വരൂ , ബൂട്ടണിയൂ , പന്ത് തട്ടൂ
ഞങ്ങൾ ഈ പോസ്റ്റിനു താഴെ
റെഡി ...
എവിടെ ഫുട്ബോൾ ?

Monday, 4 June 2018

പുഴ ഇടപെട്ട വരി



















പുഴ ഇടപെട്ട വരി

നീണ്ടു നിറഞ്ഞൊഴുകുന്ന 
പുഴ കണ്ടു കുട്ടി പേടിച്ചില്ല 
ഒരു കുട്ടിക്കേതു ഭീകരതയും
കൗതുകം മാത്രം ......
പുഴയിലൂടെ വരുന്ന 
പള്ള വീർത്ത കന്നുകാലികളും 
മരക്കൊമ്പുകളും അവൻ കണ്ടു 
തെന്നി ഒഴുകി ഇടയ്ക്കു വരുന്ന
നാളികേരത്തിൽ പല
വലക്കാരുടെയും നോട്ടം തട്ടിനിന്നു
കൂകി പാഞ്ഞു പുഴക്ക് സമാന്തരമായി 
പോകുന്ന വണ്ടികൾ പതുക്കെയായി 
പുഴ മണൽ തിട്ടയിൽ നിന്നും
വെള്ളത്തിലേക്ക് ചാടി 
പണ്ട് വെള്ളത്തിൽ മലർന്നു
തുഴഞ്ഞു നിന്നാകാശം 
കാണാം

വെള്ളയും  ചുകപ്പും നീലയും 
കലർന്നൊരാകാശപരപ്പിൽ 
നിന്ന് വെള്ളത്തിലേക്ക് ഊർന്നു 
വീണു മുകളിലേക്ക് പൊന്തുന്ന 
പൊന്മാൻ

മണലിൽ നിവർന്നു നിലാവത്തു 
കിടന്നും ആകാശം കാണാം...

പുലർച്ചെയും വൈകീട്ടും
ഒറ്റ തോർത്തുമായി 
കുളിക്കുന്ന തെറിച്ച സുന്ദരിമാർ
തിരുമ്പും ധ്വനി 
എല്ലാം അതി മനോഹരമാക്കും  
ദൈവമായി 
പച്ച വെളിച്ചവും ജലവും ....
സൂര്യൻ
പോകുന്നതിനൊപ്പം പോയി 
സൂര്യനൊപ്പം തിരിച്ചു വരുന്നൊരാ 
കാൽപന്തുകളിയും ചട്ടിപന്തുകളിയും 
മണലിലൂടുള്ള ഓടിക്കളിയും 
ഒഴുക്കിനെതിരുള്ള നീന്തൽ 
പോലെ സാവധാനം ..

അർബുദം ബാധിച്ച സ്ത്രീയെ 
പോലിന്നു പുഴ മണൽ മുറിച്ചു മാറ്റി 
മാറാ വ്യാധിയുമായി 
പുഴ മെലിഞ്ഞു ചുരുണ്ടു ചുരുങ്ങി ..
പുഴ മരങ്ങൾക്കൊപ്പം 
വൈകിട്ട് ചേക്കേറുന്ന 
കിളികളും അവയുടെ മുഴക്കത്തോടൊപ്പം 
എ ങ്ങോട്ടോ പോയിട്ടുണ്ടാവണം 
ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു
എന്ന ബോർഡിലേക്കു നീങ്ങുന്ന 
ഇവിടെ ഒരു പുഴ ഉണ്ട് എന്ന 
ഒരു ഫ്ളക്സ് ബോർഡ് ഇവിടുണ്ട് 
പുഴ യാത്രക്കായുള്ള
പുഴ കമ്മിറ്റിയിൽ ഞാനും ഉണ്ട് 
പുഴയെ കാക്കേണ്ടത്
പുഴക്കരികിലുള്ളവരെന്നു 
നേതാവ് പറയും ...
പിന്നെ ഞാൻ അതിന്നു നന്ദി പറയും ...
അടുത്ത മീറ്റിങ് അടുത്ത 
വര്ഷം ഇതേ നേരം വീണ്ടും തുടരും

അതിൽ താങ്കൾ ഒരു 
പുഴ കവിത എങ്കിലും ചൊല്ലേണം ..
കൈകൊട്ടി പാടനും
ലൈവായി കാണാനും പുതു 
തലമുറയ്ക്ക് നൃത്തം വക്കാനും 
പുഴ ഫോട്ടോകളുടെ ഒരു പ്രദര്ശനവുംമുണ്ടത്തിൽ 
ഒരു മരിച്ച നിമിഷത്തിൻ സെൾഫിയായി പുഴ
(Pradheep)

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...