Monday, 4 June 2018

പുഴ ഇടപെട്ട വരി



















പുഴ ഇടപെട്ട വരി

നീണ്ടു നിറഞ്ഞൊഴുകുന്ന 
പുഴ കണ്ടു കുട്ടി പേടിച്ചില്ല 
ഒരു കുട്ടിക്കേതു ഭീകരതയും
കൗതുകം മാത്രം ......
പുഴയിലൂടെ വരുന്ന 
പള്ള വീർത്ത കന്നുകാലികളും 
മരക്കൊമ്പുകളും അവൻ കണ്ടു 
തെന്നി ഒഴുകി ഇടയ്ക്കു വരുന്ന
നാളികേരത്തിൽ പല
വലക്കാരുടെയും നോട്ടം തട്ടിനിന്നു
കൂകി പാഞ്ഞു പുഴക്ക് സമാന്തരമായി 
പോകുന്ന വണ്ടികൾ പതുക്കെയായി 
പുഴ മണൽ തിട്ടയിൽ നിന്നും
വെള്ളത്തിലേക്ക് ചാടി 
പണ്ട് വെള്ളത്തിൽ മലർന്നു
തുഴഞ്ഞു നിന്നാകാശം 
കാണാം

വെള്ളയും  ചുകപ്പും നീലയും 
കലർന്നൊരാകാശപരപ്പിൽ 
നിന്ന് വെള്ളത്തിലേക്ക് ഊർന്നു 
വീണു മുകളിലേക്ക് പൊന്തുന്ന 
പൊന്മാൻ

മണലിൽ നിവർന്നു നിലാവത്തു 
കിടന്നും ആകാശം കാണാം...

പുലർച്ചെയും വൈകീട്ടും
ഒറ്റ തോർത്തുമായി 
കുളിക്കുന്ന തെറിച്ച സുന്ദരിമാർ
തിരുമ്പും ധ്വനി 
എല്ലാം അതി മനോഹരമാക്കും  
ദൈവമായി 
പച്ച വെളിച്ചവും ജലവും ....
സൂര്യൻ
പോകുന്നതിനൊപ്പം പോയി 
സൂര്യനൊപ്പം തിരിച്ചു വരുന്നൊരാ 
കാൽപന്തുകളിയും ചട്ടിപന്തുകളിയും 
മണലിലൂടുള്ള ഓടിക്കളിയും 
ഒഴുക്കിനെതിരുള്ള നീന്തൽ 
പോലെ സാവധാനം ..

അർബുദം ബാധിച്ച സ്ത്രീയെ 
പോലിന്നു പുഴ മണൽ മുറിച്ചു മാറ്റി 
മാറാ വ്യാധിയുമായി 
പുഴ മെലിഞ്ഞു ചുരുണ്ടു ചുരുങ്ങി ..
പുഴ മരങ്ങൾക്കൊപ്പം 
വൈകിട്ട് ചേക്കേറുന്ന 
കിളികളും അവയുടെ മുഴക്കത്തോടൊപ്പം 
എ ങ്ങോട്ടോ പോയിട്ടുണ്ടാവണം 
ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു
എന്ന ബോർഡിലേക്കു നീങ്ങുന്ന 
ഇവിടെ ഒരു പുഴ ഉണ്ട് എന്ന 
ഒരു ഫ്ളക്സ് ബോർഡ് ഇവിടുണ്ട് 
പുഴ യാത്രക്കായുള്ള
പുഴ കമ്മിറ്റിയിൽ ഞാനും ഉണ്ട് 
പുഴയെ കാക്കേണ്ടത്
പുഴക്കരികിലുള്ളവരെന്നു 
നേതാവ് പറയും ...
പിന്നെ ഞാൻ അതിന്നു നന്ദി പറയും ...
അടുത്ത മീറ്റിങ് അടുത്ത 
വര്ഷം ഇതേ നേരം വീണ്ടും തുടരും

അതിൽ താങ്കൾ ഒരു 
പുഴ കവിത എങ്കിലും ചൊല്ലേണം ..
കൈകൊട്ടി പാടനും
ലൈവായി കാണാനും പുതു 
തലമുറയ്ക്ക് നൃത്തം വക്കാനും 
പുഴ ഫോട്ടോകളുടെ ഒരു പ്രദര്ശനവുംമുണ്ടത്തിൽ 
ഒരു മരിച്ച നിമിഷത്തിൻ സെൾഫിയായി പുഴ
(Pradheep)

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...