Saturday, 17 November 2018

അവൻ

അവൻ ...













മഞ്ഞോളം തണുത്ത 
വിണ്ണോളം പെരുത്ത അവൻ , 
പ്രവാചകരെ പമ്പരം കറക്കി 
മുട്ട് കുത്തിച്ച  അവൻ 
എല്ലാ ഇടത്തും ഇടക്ക് 
പറയാതെ എത്തുന്ന അവൻ 
 ഇന്നലെ എൻടെ താമര
 ഹൃദയത്തിൻ ഘടികാരത്തിൽ 
കയറി തപസ്സു തുടങ്ങി ..

പെട്ടന്നടിച്ച  മഴയിൽ 
മിന്നലിൽ ഒരു നിലാക്കാറ്റിൽ 
കഴുത്തു കടിച്ചു കുടഞ്ഞിട്ട
മാനിനെ   മറന്ന സിംഹം പോലെ
 എന്നെ അവൻ എങ്ങനെയോ 
തല്ക്കാലം ഒഴിഞ്ഞു .


ഇനിയും എന്ന് വേണമെങ്കിലും 
അവൻ  വരാം 

സുഹൃത്തിന്  സ്വാഗതം.








Wednesday, 14 November 2018

പെൺകുഞ്ഞിന് ഒരു പേര്



പെൺകുഞ്ഞിന് ഒരു പേര്
കുഞ്ഞിന് പേര് നോക്കി
മനസു പുസ്തകം തിരഞ്ഞപ്പോൾ
ശാന്തി എന്നോ ദയ എന്നോ 
ഭാവന എന്നോ ആകാമെന്നായി 
മനം
ഇസഡ് ഗേൾ എന്നോ എ വൺ എന്നോ 
ബ്യൂട്ടി എന്നോ ആകാമെന്നും മകൻ
അർത്ഥ മില്ലാത്ത ഒറ്റയക്ഷര 
പേരാണ് ആധുനീകമെന്നു ഭാര്യയും
പേരില്ല എന്നോ പേരക്ക എന്നോ 
മൊണാലിസ എന്നോ മതിയെന്നും 
ചിലർ ...
മഞ്ജു വാരിയർ എന്നിടാനും പറ്റില്ല ..
ഒടുക്കം ഒരു നല്ല പേര് പറയാനായി
ഇങ്ങനെ ഒരു പരസ്യം ചെയ്യാമെന്നായി
ഞാൻ .


ചിരിക്കുന്ന പ്രതിമകൾ

ചിരിക്കുന്ന പ്രതിമകൾ









പാത ആകെ തകർന്നതിനാൽ
പാത നന്നാക്കാനുള്ള കാൽ നട
ജാഥ ,മാറ്റിവച്ചേ ..

ബന്ദ് നടത്തൽ നിരോധിച്ച വിധി
നടത്താൻ ഉള്ള ഹർത്താലിനായി
മാറ്റി  വച്ചേ ..

പെട്രോൾ വില കൂടുമ്പോൾ നടത്തും
മുറ  ഹർത്താലിന്നടുത്ത
ദിനത്തിലേക്കായ്  മാറ്റിവച്ചേ ....

ജീവനില്ലാ  പ്രതിമ ജീവനുള്ള
പ്രതിമകളെ കണ്ടു എങ്ങനെയോ
ഉള്ളിൽ ചിരിച്ചേ ...

മത്സരം




മത്സരം 














നിന്ടെ കണ്ണിലെ എൻടെ 
പെരും നഷ്ടങ്ങളിലായ് 
ഞാൻ ഒളിച്ചിരിക്കും
എൻടെ ഒരു കോടി
 ലാഭം ചികയും !

നീ അന്വേഷിച്ചെത്തും 
ആ ഭീകര പ്രേതാത്മാവ് 
ഞാനെന്നു നീ 
കണ്ടെത്തുമ്പോളേക്കും 
ഞാൻ ഞാൻ പോലും 
അറിയാത്ത ഒരു പച്ച 
മനുഷ്യനായി സംക്രമിക്കും 

നീ  എന്നെ പുകഴ്ത്തി 
തളരുമ്പോൾ ഞാൻ 
ചിരിച്ചാർത്തു ചാവും !

നീ എന്നെ എന്തായാലും 
ചതിക്കും  

അന്ന് മാത്രം ഞാൻ 
തിരിച്ചു ചതിക്കാനാകാതെ 
തകരും ,

നീറി ഉള്ളിൽ കരയും !

Tuesday, 13 November 2018

ഫുൾ സ്റ്റോപ്പ്

ഫുൾ സ്റ്റോപ്പ്













തിരക്കിട്ടു ബസ്സിൽ കയറാൻ പോകുന്നതിനിടെ
യാദൃശ്ചികമായി കണ്ടു മുട്ടിയ ആൺ സുഹൃത്തിനോട്
പെണ്ണ് ചോദിച്ചു . സുഖല്ലേ ?
:സുഖം
അയാൾ ചിരിച്ചു മറുപടി പറഞ്ഞു ...
ആ രണ്ടു അക്ഷരങ്ങൾക്ക് വേണമെങ്കിൽ ഒരു പാട്
അർത്ഥമുണ്ട് എന്നൊക്കെ പറയാം
എല്ലാ നല്ല പ്രണയങ്ങളുടെയും പര്യവസാനം ഇ ങ്ങിനെ അത്രേ .

Sunday, 4 November 2018

അറിവ്

അറിവ്










ചെണ്ട , വെളിച്ചപ്പാടുമാർ , അയ്യപ്പൻമാർ
താലമെടുത്ത കുട്ടികൾ അനവധി , പാല -
കൊമ്പുമായി ശരണം വിളിയുമായി 
അയ്യപ്പന്മാർ , കാണാനും കൂടാനും കാണികൾ



അയ്യപ്പൻ വിളക്കിനായുള്ള
കൂട്ടം പതിയെ റോട്ടിലൂടെ നീങ്ങുന്നു ..

പാലക്കൊമ്പിനു ചുറ്റിലും ചിലപ്പോൾ
അയ്യപ്പന്മാർ ഉറഞ്ഞു തുള്ളുന്നു , ബോധം
കേട്ട് താഴെവീഴുന്നതും കണ്ടു അത്ഭുത
പെട്ടൊരു കുട്ടിപോലെ ഞാനും സുഹൃത്തും
കൂട്ടത്തിൽ ..

അന്ന് നാട്ടിലെ അയ്യപ്പൻ വിളക്ക് , കാണാൻ
നാട്ടിലെ വീട്ടുകാർ പലസ്ഥലത്തിൽ നിന്നും
നേരത്തെ എത്തി ...

പെട്ടന്നൊരു അത്ഭു ത തുടർച്ചയെന്നോണം
അയ്യപ്പൻ വിളക്കു കണ്ടു ആനന്ദിക്കുന്ന
യുക്തിവാദിയായ എൻടെ സുഹൃത്തും
പതിയെ ഉറഞ്ഞു തുള്ളി തുടങ്ങി ..

അയ്യപ്പാ അയ്യപ്പാ എന്ന ശരണം വിളിയുമായി
മണ്ണിലാലസ്യപ്പെട്ടു വീണുരുണ്ടു ....

ഭൂമിയിൽ അറിയുന്ന കാര്യങ്ങൾ കേവലം
തുച്ഛം , അറിയാത്തൊരറിവുകൾ ശത കോടി ..
എന്ന് നിനച്ചു ഞാൻ വെറുതെ ആകാശം നോക്കി

മനുഷ്യനെ മാത്രം നോക്കി തളരാൻ
എന്നോടാരും പറഞ്ഞിട്ടില്ലല്ലോ ..

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...