Friday, 22 February 2019

മൃഗം :

മൃഗം :


















മനുഷ്യൻ സ്വതന്ത്രനായി
ജനിക്കുന്നു,
മ്രിഗം സ്വാതന്ത്ര്യം
വേണ്ടാതെ ജനിക്കുന്നു
മനുഷ്യൻ സർവ ദിക്കിലും
ചങ്ങലയിൽ ആണ്
മ്രിഗത്തെ ചങ്ങലക്കുള്ളിൽ
മനുഷ്യൻ തളക്കുന്നു
മനുഷ്യന് രാജ്യവും
പട്ടാളവും മതവും ഉണ്ട്
മ്രിഗത്തിന് രാജ്യവും
പട്ടാളവും മതവും ഇല്ല
മനുഷ്യൻ ചിലതൊക്കെ സ്വരുക്കൂട്ടുന്നു 
മ്രിഗം തോന്നുമ്പോൾ ഇണ ചേരുന്നു
മനുഷ്യൻ വഴി കംപ്യൂട്ടറിനോട് ചോദിക്കുന്നു
മൃഗം ഓടി നീങ്ങുന്നു
മനുഷ്യൻ ദൈവത്തിൻടെ
പ്രതിരൂപം
മ്രിഗം ദൈവത്തിൻടെ
വിനോദ ഉപാധി!
.
മനുഷ്യൻ സംഘടിക്കുന്നു 
മനുഷ്യൻ സമരങ്ങൾ നടത്തുന്നു 
മനുഷ്യൻ പ്രതികരിക്കുന്നു 
മനുഷ്യൻ പുരോഗമിക്കുന്നു
മ്രിഗം അലറുന്നു ,

മ്രിഗം ഇരയെ മാത്രം ഓടിച്ചിട്ട് കടിച്ചു
കൊന്നു തിന്നുന്നു
മനുഷ്യൻ മറ്റു മനുഷ്യരെ വെറുതെ
കൊല്ലുന്നു!

Thursday, 7 February 2019

വെളിച്ചം


വെളിച്ചം 










വെള്ളം ഒഴിച്ചപ്പോൾ ചെടിക്കൊരു 
ചെറു  ചരിഞ്ഞാട്ടം , മണ്ണിന്നു
മന്ദസ്മിതം
അന്നം കൊടുത്തപ്പോൾ പൈക്കിടാവിൻ 
വാലിൽ ഒരു നൃത്തം ,കഴുത്തിലൊരു
കുലുക്കം , മണിമുഴക്കം

അപരനെ സഹായിച്ചപ്പോൾ കണ്ണിൽ
നനവ്  .

ഒറ്റ മുണ്ടിൽ ഒരു  മഹാൻ
ചുമരിൽ തൂങ്ങി ആടുന്നു  .
ലളിതമാകാൻ പറഞ്ഞും
പഠിപ്പിച്ചും കൊണ്ട് .....

പ്രവർത്തികൾ മുഴുമിപ്പിച്ചു
മനസ്സു വെടിപ്പാക്കി ദൈവത്തെ
ഓർത്തപ്പോൾ  അകത്തോ
ഒരു തരി  വെളിച്ചം .


പിന്നാക്കം

പിന്നാക്കം










പിന്നാക്കം



പിന്നാക്കം ചെന്നാൽ
ഇവിടമൊരാൽത്തറ
കാണാമതിന്നരികെ
ഒരു ചുകന്നോരു മൃത
ദേഹവും  കാണാം .

അധികമകലെയല്ലാതെ
ഒരു ചെറ്റപ്പുരയും 
അതിലാ മിടിക്കും 
ശരീരം കാത്തിരിക്കും
ഒരു സ്ത്രീയെയും അവരുടെ
മൂന്നു പെണ്കുഞ്ഞുങ്ങളെയും
ഒട്ടിയ  വയറിൽ കാണാം

അവർക്കു ചുറ്റും കുറെ
കഴുകന്മാരെയും പിന്നെ
കുറച്ചു നായ്ക്കളെയും കാണാം

പിന്നെ  കുറ്റാ കൂരിരുട്ടും .....

പിന്നെ അകലെയെവിടെയോ 
ചോരക്ക് രുചിമാറ്റമുണ്ടെന്നറിയാത്ത 
ചില നരാധമന്മാരെയും ...
.

Wednesday, 6 February 2019

പ്രണയമാപിനി

പ്രണയമാപിനി




പ്രണയ മാപിനി
എന്തോ കേടായിട്ടുണ്ട്
ഞാൻ നിൻടെ
നല്ലതിനെ മാത്രം,
ആത്മാവിനെ മാത്രം
പ്രണയിക്കുന്നു
എന്നൊരുവൾ
പറഞ്ഞപ്പോൾ
അതനങ്ങിയില്ല !
ഞാൻ നിന്നെ ഒഴികെ
മറ്റാരെയും പറ്റി
ചിന്തിക്കുന്നു
പോലുമില്ലെന്ന്
മറ്റൊരുവൾ
പറഞ്ഞപ്പോളും
അതനങ്ങുന്നില്ല !
നമ്മുടെ പ്രണയം
ഒരു പ്രാക്ടിക്കൽ
അഡ്ജസ്റ്റുമെൻടു
മാത്രം എന്നോരു
പ്രാണ പ്രിയതമ
മൊഴിഞ്ഞപ്പോളും
അതിളകുന്നില്ല ,
കുലുങ്ങുന്നുമില്ല
എനിക്ക് പ്രണയവും
ഒരു കുന്തവുമില്ല
എവിടെ വച്ചെങ്കിലും
കണ്ടാൽ തിരക്കില്ലെങ്കിൽ
അറിഞ്ഞാൽ ചിലപ്പോൾ
ഒന്ന് ചിരിച്ചേക്കും
എന്നു മറ്റൊരുവൾ
കണ്ണിൽ വെറുപ്പ് നിറച്ചു
പറഞ്ഞപ്പോൾ മാത്രം
പ്രണയ മാപിനി ഇളകി .
പ്രണയ മാപിനി
എന്തോ കേടായിട്ടുണ്ട് ,,,,

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...