വെളിച്ചം
വെള്ളം ഒഴിച്ചപ്പോൾ
ചെടിക്കൊരു
ചെറു ചരിഞ്ഞാട്ടം , മണ്ണിന്നു
മന്ദസ്മിതം
അന്നം കൊടുത്തപ്പോൾ
പൈക്കിടാവിൻ
വാലിൽ ഒരു നൃത്തം
,കഴുത്തിലൊരു
കുലുക്കം , മണിമുഴക്കം
അപരനെ സഹായിച്ചപ്പോൾ
കണ്ണിൽ
നനവ് .
ഒറ്റ മുണ്ടിൽ ഒരു മഹാൻ
ചുമരിൽ തൂങ്ങി ആടുന്നു .
ലളിതമാകാൻ പറഞ്ഞും
പഠിപ്പിച്ചും കൊണ്ട്
.....
പ്രവർത്തികൾ മുഴുമിപ്പിച്ചു
മനസ്സു വെടിപ്പാക്കി
ദൈവത്തെ
ഓർത്തപ്പോൾ അകത്തോ
ഒരു തരി വെളിച്ചം .
No comments:
Post a Comment