Wednesday, 29 April 2020

കാക്ക


കാക്ക





കാക്കയെ അവഗണിക്കാറാണ്
പതിവ് .
ഇന്നാളും കൂടി നടന്നു
പോകുമ്പോൾ ഒന്ന്
ഇലക്ട്രിക്ക് കമ്പിയിൽ നിന്നും
ഷോക്കേറ്റു താഴെ വീണു
പിടഞ്ഞിരുന്നു .
വൈകീട്ടു പുഴയോരത്തെ
മരക്കൊമ്പുകളിലേക്കു
മണിക്കൂറോളം കാ കാ
കലമ്പും കാക്കശല്യം .
ആകാശത്തിൽ പരുന്തിനെ
കൊത്താൻ ഏന്തി വെട്ടി
പറക്കും മൂന്നാലു
കാക്കപ്പട്ടാളം.
കാക്കക്കു ലാഭം തരാൻ
കഴിയാത്തതു കൊണ്ടാകാം
കാക്കയെ സ്ഥിരമായി
അവഗണിക്കാറാണ് പതിവ് ..
പക്ഷേ ,അത്ഭുതം ഇന്നാരോ
എനിക്ക് തീരെ വേണ്ടാത്ത
എൻടെ ബലിച്ചോറിനായി
കൈകൊട്ടി കാക്കയെ സോപ്പിട്ടു
വിളിച്ചപ്പോ, അതാ -
അതിന്നടുത്തേക്ക്‌ രണ്ടു
മൂന്നു കാക്കകൾ ...
കാക്ക രണ്ടു കൊക്ക് ചോറ് മറ്റെങ്ങോ നോക്കി കൊണ്ട് തല വെട്ടി സ്നേഹത്തോടെയോ അതോ വേണ്ടാതെയോ കൊത്തിയത് ആർക്കു വേണ്ടിയായിരിക്കും ? പിന്നീട്, അത് മേലേക്ക് തെന്നി പ്പാറി പറന്നുയർന്നത് എവിടെക്കായിട്ടായിരിക്കും ? -

Friday, 24 April 2020

അറിവുകൾ

അറിവുകൾ




















അവളെ ചുറ്റിപ്പറ്റി മാത്രം
മനസ്സ് തിരിയുന്നതു
അവൾ അറിയുന്നുവോ ?

അവൾക്കു വേണ്ടത്
കുന്നോളം സ്വാതന്ത്ര്യo
മാത്രമെന്ന് അവനും
അറിയുന്നുവോ ?
അനുഗ്രഹം മാത്രം
നിറച്ചു
ആകാശവും മണ്ണും
വിതയായും മഴയായും
ദൈവാലിംഗനം
ചെയ്യുന്നത്
അവർ അറിയുന്നുവോ ? .
**************************************
കനമില്ലാത്ത ഞരമ്പിൽ 
കനമില്ലത്തൊരവസ്ഥയിൽ 
അറിവുകൾ നിറഞ്ഞങ്ങനെ 
കിടക്കുന്നോ ?



Tuesday, 21 April 2020

മുത്തശ്ശിക്ക് ..... ..

മുത്തശ്ശിക്ക് .....


ശാന്ത സുന്ദര നിശബ്ദമാം
മുഖവുമായി കിടക്കുന്ന -
മുത്തശ്ശിക്ക് .....

ജീവിച്ചിരിക്കുമ്പോൾ 
റേഷൻ വാങ്ങിയാൽ 
ഉടനെ തിരിച്ചു കൊടുക്കാമെന്ന 
 ഉറപ്പിൽ പഷ്ണി കിടക്കാൻ
കൂട്ടാക്കാതെ  അടുത്ത 
വീട്ടിൽ നിന്ന് സ്ഥിരമായി 
അരി   കടം ചോദിച്ച -
മുത്തശ്ശിക്ക് .....

കുട്ടികൾക്ക് ചായക്ക്
 പാല് ഒഴിക്കാൻ വേണ്ടി
 പശുവിനെ
പിന്നെ ആടുകളെ 
 വളർത്തിയ -

-അവക്ക് വേണ്ട ഇലയും
പുല്ലും കിട്ടാൻ 
 എൻടെ വളപ്പിലും 
അരിവാളും ആയി
(ഇപ്പോൾ ചുകത്ത 
ചില കൊടികളിൽ
കാണുന്ന സാധനം ) 
,രാപകൽ ഇല്ലാതെവന്ന-
മുത്തശ്ശിക്ക് .....

ഭർത്താവിൻടെ
പാർട്ടിക്ക് 
വോട്ടു ചെയ്യ്തിരുന്ന-
മുത്തശ്ശിക്ക് .....


പ്രസവിച്ച ശേഷം ഉടനെ
 പാടത്തു പണിക്കു
പോയിട്ടുണ്ടായിരുന്ന-
മുത്തശ്ശിക്ക് .....



ആർക്കും  നഷ്ടമുണ്ടാക്കാതെ 
എല്ലാവർക്കും  ലാഭമുണ്ടാക്കുന്ന 
മുടക്കു മുതൽ ആവശ്യമില്ലാത്ത
ലോകത്തിലെ ഒരേ  ഒരു 
നാടൻ യന്ത്രം ആയ  -
മുത്തശ്ശിക്ക് .....



പണി തിരക്കിനിടയിൽ
 ഒരു ചായ കുടിക്കാൻ പോലും
 വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനെ
കുറിച്ച് ചിന്തിക്കാത്ത -
മുത്തശ്ശിക്ക് .....



ഭർത്താവിൻടെ ചവിട്ടു
 കിട്ടിയതിനു ശേഷവും
ഭർത്താവിൻടെ മദ്യം
 അടങ്ങുന്നതിനു മുമ്പ്
കൂടെ കിടന്ന-
മുത്തശ്ശിക്ക് .....



ഭർത്താവിന്ടെ തല്ല്
 കിട്ടി കഴിഞ്ഞ ഉടനെ
അദ്ദേഹത്തിന്
 കഞ്ഞിയും മത്തി പൊരിച്ചതും
പപ്പടവും ഉണ്ടാക്കി 
തീറ്റിയ-
മുത്തശ്ശിക്ക് .....


ഉലക്ക ഉരൽ ചൂൽ 
എന്നിവ കൊണ്ടൊക്കെ
അഭ്യാസ പ്രകടനങ്ങൾ 
ദിവസേന ചെയ്ത-
മുത്തശ്ശിക്ക് .....



ചായ പുട്ടു കടല ദോശ 
ഇഡ്ഡലി ചപ്പാത്തി വെള്ളപ്പം
ഉച്ചക്ക് ചോറ്, വൈകി ചായ
 രാത്രി ചോറ് 
എന്നിവഉണ്ടാക്കുകയും
 ആയവ വിളമ്പി കൊടുക്കുകയും
അതിന് ശേഷം പാത്രം കഴുകി 
വൃത്തിയാക്കുകയും 

തുടർച്ചയായി അമ്പത് വർഷം 

 തുടർന്ന 
മുത്തശ്ശിക്ക് .....



വ്യക്‌തിത്വം എന്ന വാക്ക് 
വായിയ്ക്കാൻ പോലും 
അറിയാതെ  
ചെറുപ്പത്തിലേ അടുക്കളപ്പണി 
കൂലിപ്പണി എന്നിവ 
തുടങ്ങിയ മുത്തശ്ശിക്ക് .....

ബസ്സിൽ കയറിയാൽ പെൺകുട്ടികൾക്കായി 
എപ്പോളും സീറ്റ് വിട്ടുകൊടുത്തു കമ്പിയിൽ 
മാത്രം തൂങ്ങി യാത്ര ചെയ്ത -
മുത്തശ്ശിക്ക് .....

എപ്പോളും മങ്ങിയ മല്ലുമുണ്ടുടുത്ത 
മുത്തശ്ശിക്ക് .....


സന്തോഷം എന്ന വാക്കിനെ അറിയാതെ 
സന്തോഷമായി ജീവിക്കാൻ കഴിഞ്ഞ 
മുത്തശ്ശിക്ക് .....

ഒരു കൂട്ടം വ്യക്തിത്വ സമര 
പിരാന്തമാർക്കിടയിലെ  
ആരും അറിയാത്ത 
മുത്തശ്ശിക്ക് .....

ആരും അറിയാത്ത 
മുത്തശ്ശിക്ക് .....




 ..

Monday, 20 April 2020

സർവ്വം

സർവ്വം 












പുസ്തകം  ഏറെ വായിച്ചാ 
മരങ്ങോടനിപ്പോളും ആ ചിരി-
ക്കർത്ഥം അറിയില്ല ....

ദർശനസുഖം വായിച്ചാൽ കിട്ടുമോ ?

അറിയാതെ വരുന്നൊരാ കടുത്ത 
വേദനച്ചുമടുകൾക്കിടയിലെ 
വെളുത്ത ഭിന്നമാം ദർശനം .

എല്ലാ പഠനവും  മൂഢത 
എല്ലാ സ്നേഹവും മൂഡത 


ദർശനങ്ങളാകുന്നറിവിൻ ശീലുകൾ ...

കുഞ്

കുഞ് 













ഇപ്പോൾ പിടഞ്ഞു മരിക്കുമെൻ കുഞ് 

ചോര കുറേ ഊറ്റും ഒപ്പമെൻ കുഞ്ഞിൻ 
കൈകാലും .

പുഞ്ചിരിപ്പാൽ മുഖം പോലും കാണാനാകില്ല 

അബോർഷൻ യുഗമിതെങ്കിലും കുഞ്ഞിനെ 
 കൊല്ലത്തെന്നെ കൊല്ലമോ ?

എനിക്കും വേണമൊരു പൊന്നു പെൺകുഞ് 
കുഞ്ഞുങ്ങൾ ഇല്ലതെങ്ങിനെ ഈ പാരിൽ 

ജീവിക്കും ഞാൻ ഒറ്റക്കായ് .......

Friday, 17 April 2020

തെങ്ങച്ഛനും മണ്ണമ്മയും

തെങ്ങച്ഛനും മണ്ണമ്മയും 


മലയും മരങ്ങളും  പാടവും 
ചുറ്റിനുമുള്ളോരു പാത 
യോരത്താണ് നീണ്ടു ചരിഞ്ഞു 
വളഞ്ഞാതെങ്ങു -വീഴുന്നപോൽ 
നിറച്ചും കുലച്ചു നിന്നത് -

തെങ്ങിനേതാങ്ങിയായി 
ചുറ്റിനും വേരിൽ പേരിന്നു 
മാത്രമായി കുറച്ചു മണ്ണും .






ലാസ്റ്റ് ബെഞ്ച്

ലാസ്റ്റ് ബെഞ്ച് 

പണ്ട് പ ഠിക്കുന്ന കാലത്തു 
ലാസ്റ്റ് ബെഞ്ചിൽ എപ്പോളെങ്കിലും 
വന്നിരുന്നു ലൂസി ടീച്ചർ 
കെമിസ്ട്രി പഠിപ്പിക്കുമ്പോൾ 
സാരിക്കിടയിലൂടെ അവരുടെ 
ഉദര സൗന്ദര്യം അന്വേഷിച്ചിരുന്ന 
മാത്തപ്പൻ(?) തന്നെയാണ് -

പിന്നെ കുറെ വര്ഷങ്ങൾക്ക്ശേഷം 
പൂർവ വിദ്യാർത്ഥികളുടെ സ്നേഹ 
സൂചകമായി ലൂസി ടീച്ചർക്ക് 
ഒരു ഉപകാരം സമ്മാനിച്ചതും 
ആദരിക്കൽ പ്രസംഗം നടത്തിയതും. .






സൂക്തം

സൂക്തം 

ഒരു ചെറിയ പൂവിനെ പോലും 
ചെടിയിൽ പുനസൃഷ്ഠിക്കാൻ 
കഴി യാത്തവൻ  പൂ മാലയായും
 പൂക്കളമായും അനേകം 
പൂവുതിർത്തു 
പുറം ഭക്ഷണമാണാവോളം 
തിന്നവൻ വീട്ടിന്നകത്തെ 
ലാട്രിനിലേക്കു പാഞ്ഞു 
മദ്യശാലക്കു മുമ്പിൽ അടച്ചു 
പൂട്ടൽ സമരം നടത്താതെ 
ഒരിക്കലും തുറക്കാത്ത ജനലുകൾ 
ഉള്ള വീടുകളിലായി ജീവനോടെ 
ജീർണ്ണിച്ചു .


.

ദൈവം വിത്ത് ലൗ



ദൈവം വിത്ത് ലൗ

==========================
ഞാനും പെണ്ണും ചേർന്നാണ്
ഒരു പരമസുന്ദരമായ ജീവിത
നിമിഷത്തിനു ബോറടിക്കാനായി
ഗുരുവിനെ അന്വേഷിച്ചു
മാളത്തിലേക്ക് ഊർന്നത് .


ശരീരം വിശുദ്ധമാക്കുന്ന
കുറെ സുന്ദരിമാർക്കിടയിൽ
കിടന്നു മതിയാവുവോളം
വിശുദ്ധനായ ഞാൻ
ധ്യാന കേന്ദ്രത്തിൽ
ചടച്ചിരുന്നു
രക്തയോട്ടം കിട്ടാൻ
ആയി തല പതുക്കേ
ചെരിച്ചു ചലിച്ചപോൽ
തോന്നിപ്പിച്ചപ്പോൾ ആണ്
അടുത്ത ഒരു സായിപ്പിനെ
വായിൽ നോക്കി കപ്പലോടിച്ച
എൻടെ പെണ്ണൊരുത്തിയെ
എൻടെ ഭാഷയിലെ അറിയാതെ
നോക്കിയത് .

ഗുരു ആകെ വെളുത്തിട്ടായിരുന്നു
വെളുത്ത കുപ്പായം
വെളുത്ത ശിഷ്യർ
വെളുത്ത ചിരി
വെളുത്ത അരി
വെളുത്ത കുറി

അങ്ങിനെ ....
ദൈവം ഒരു കെട്ടുകഥ അഥവാ
പേപ്പർ കഥ എന്ന എൻടെ
വ്യാഖ്യാനത്തെ ഗുരു
എളുപ്പം മനസ്സിൽ
അംഗീകരിച്ചു ..

പക്ഷെ ഭൂമിയേലേ അഗീകരിക്കുന്ന
കാൽപ്പാടുകൾ ?

ഗുരു എന്നെ മാത്രം നോക്കി
കണ്ണിറുക്കി ...

.അത് കണ്ടുപിടിച്ച അവൾ
ഏതോ ചിങ്കാര വാക്യം
കേട്ട് സന്തോഷിച്ച മട്ടിൽ
എൻടെ തുടയിൽ വിരലിറക്കി
അയാൾക്കും അവളോട്
പ്രണയമാണ് എന്ന
ചിന്തയാൽ തുടങ്ങി.

നീ ആരാണ് ?
ഗുരു സ്ഥിരം ചോദ്യം തുടങ്ങി
ഇല്ല സർ ഞാൻ ഇല്ല സർ
-
ഒരു നാടോടികാറ്റായി
ഞാൻ വെട്ടി മാറി

ഞാൻ ഇല്ല
ഇവളും ഇല്ലെന്നാണ്
പലചരക്കു കടയിലെ ബില്ലു
കിട്ടും വരെ എൻടെ തോന്നൽ

-ഞാൻ വിശദീകരിച്ചു
ദുഃഖം എന്നെ മറ്റുള്ളവരിൽ
തിരയുമ്പോൾ മാത്രം
പിന്നെ വിശക്കുമ്പോളും
വേദനിക്കുമ്പോളും
വേണ്ടത് കിട്ടാത്തപ്പോളും

വിശപ്പിൻടെ വേദനയും
മരണവേദനയും ഒന്നും
ഒരു കുന്തവുമല്ല ..

ഗുരു-
ച്ചാ ....
എത്ര ജീവനില്ലാത്ത
നീർക്കോലി രൂപ മനുഷ്യർ
പട്ടിണിയായും വേദനനായും
മണ്ണൊഴിഞ്ഞിരിക്കുന്നു ?
ഉടലൊഴിഞ്ഞിരിക്കുന്നു ?

-മരണ വേദന ഒരു
ഉറുമ്പ് കടി വേദന മാത്രം

മരണം ലോകത്തിലെ മഹാ
സുഖവും -

ച്ചാ ...ഞാൻ എന്ന ബോധം
ന്നല്ലേ ?

അല്ല ...
നീയേ ഇല്ല എന്നാ ....
ഗുരു കണ്ണിറുക്കി
വെളുക്കനെ ഒന്ന് ചിരി
തൊലിച്ചു .

പെണ്ണ് പറഞ്ഞു
അദ്ദേഹം എന്നെ
വീണ്ടും പ്രണയിക്കുന്നു ...
(ഇറ്റ് വിൽ ബി എ റിയൽ വൺ )

മനുഷ്യനെയും
ആകാശത്തെയും
മണ്ണിനെയും
കടലിനെയും
ജീവനെയും
മരണത്തെയും
സൗരയൂഥത്തിനെയും
ഒന്നായി കാണൽ
എന്ന തമാശയിൽ
നിന്നും ഞാൻ
ഒന്നിനെയും
ഒന്നുമില്ലാതായി
കാണൽ എന്ന
ബഹു തമാശക്കു
കൂട്ട് പോയി

ജനിക്കുന്നതിനും മുമ്പേ.
മരിച്ചതിനു ശേഷം.
ബോധമില്ലായ്മ.

എന്താണ് ബോധം ?
ഒരു വിഡ്ഢി തോന്നൽ
ഇനി ഇന്ന് വേണ്ട........
ബാർ അടക്കാറായി
ഗുരുവിനുള്ള ടിപ്സ്
കൊടുത്തു ഞാൻ
എൻടെ ഭാഷയിലെ
അറിയാതെ അവളെ
തിരഞ്ഞു ,

അവൾ എന്തോ നേടിയ
മട്ടിൽ ഇരുട്ടിലൂടെ
ഓടുന്നു

ആകാശത്തു നിന്നും
അപ്പോൾ ദൈവം
വിത്ത് ലൗ
മഴയോ അതോ
നിലാവോ ആയി
ഇരുട്ടിൽ പുനർജനിച്ചു
അഥവാ രൂപം
മാറ്റി ....

( മറ്റൊരു ഗുരു വചനം
ന്നാ പ്പോ ന്താ മായ?
മടി താൻ വാട്ട്സ് അപ്പ്
മനിസ്സിയാ അൻടെ മായാ )

ഞാനും മായയും ഗുരുവിൻടെ
കെട്ടിൽ നിന്നും തലയിറങ്ങി ...

അപ്പോൾ പുത്തകം ?
ചോയിക്കാഞ്ഞത് നന്നായി

ഓന്നതും ഒരുനേരമ്പോക്കാക്കും
ഓനും ഓൻടെ ഒരു
ഫുള്ള് സത്യോളജീം ...

തൂ ....
ശ്ശർദിൽ

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...