Friday, 17 April 2020

ദൈവം വിത്ത് ലൗ



ദൈവം വിത്ത് ലൗ

==========================
ഞാനും പെണ്ണും ചേർന്നാണ്
ഒരു പരമസുന്ദരമായ ജീവിത
നിമിഷത്തിനു ബോറടിക്കാനായി
ഗുരുവിനെ അന്വേഷിച്ചു
മാളത്തിലേക്ക് ഊർന്നത് .


ശരീരം വിശുദ്ധമാക്കുന്ന
കുറെ സുന്ദരിമാർക്കിടയിൽ
കിടന്നു മതിയാവുവോളം
വിശുദ്ധനായ ഞാൻ
ധ്യാന കേന്ദ്രത്തിൽ
ചടച്ചിരുന്നു
രക്തയോട്ടം കിട്ടാൻ
ആയി തല പതുക്കേ
ചെരിച്ചു ചലിച്ചപോൽ
തോന്നിപ്പിച്ചപ്പോൾ ആണ്
അടുത്ത ഒരു സായിപ്പിനെ
വായിൽ നോക്കി കപ്പലോടിച്ച
എൻടെ പെണ്ണൊരുത്തിയെ
എൻടെ ഭാഷയിലെ അറിയാതെ
നോക്കിയത് .

ഗുരു ആകെ വെളുത്തിട്ടായിരുന്നു
വെളുത്ത കുപ്പായം
വെളുത്ത ശിഷ്യർ
വെളുത്ത ചിരി
വെളുത്ത അരി
വെളുത്ത കുറി

അങ്ങിനെ ....
ദൈവം ഒരു കെട്ടുകഥ അഥവാ
പേപ്പർ കഥ എന്ന എൻടെ
വ്യാഖ്യാനത്തെ ഗുരു
എളുപ്പം മനസ്സിൽ
അംഗീകരിച്ചു ..

പക്ഷെ ഭൂമിയേലേ അഗീകരിക്കുന്ന
കാൽപ്പാടുകൾ ?

ഗുരു എന്നെ മാത്രം നോക്കി
കണ്ണിറുക്കി ...

.അത് കണ്ടുപിടിച്ച അവൾ
ഏതോ ചിങ്കാര വാക്യം
കേട്ട് സന്തോഷിച്ച മട്ടിൽ
എൻടെ തുടയിൽ വിരലിറക്കി
അയാൾക്കും അവളോട്
പ്രണയമാണ് എന്ന
ചിന്തയാൽ തുടങ്ങി.

നീ ആരാണ് ?
ഗുരു സ്ഥിരം ചോദ്യം തുടങ്ങി
ഇല്ല സർ ഞാൻ ഇല്ല സർ
-
ഒരു നാടോടികാറ്റായി
ഞാൻ വെട്ടി മാറി

ഞാൻ ഇല്ല
ഇവളും ഇല്ലെന്നാണ്
പലചരക്കു കടയിലെ ബില്ലു
കിട്ടും വരെ എൻടെ തോന്നൽ

-ഞാൻ വിശദീകരിച്ചു
ദുഃഖം എന്നെ മറ്റുള്ളവരിൽ
തിരയുമ്പോൾ മാത്രം
പിന്നെ വിശക്കുമ്പോളും
വേദനിക്കുമ്പോളും
വേണ്ടത് കിട്ടാത്തപ്പോളും

വിശപ്പിൻടെ വേദനയും
മരണവേദനയും ഒന്നും
ഒരു കുന്തവുമല്ല ..

ഗുരു-
ച്ചാ ....
എത്ര ജീവനില്ലാത്ത
നീർക്കോലി രൂപ മനുഷ്യർ
പട്ടിണിയായും വേദനനായും
മണ്ണൊഴിഞ്ഞിരിക്കുന്നു ?
ഉടലൊഴിഞ്ഞിരിക്കുന്നു ?

-മരണ വേദന ഒരു
ഉറുമ്പ് കടി വേദന മാത്രം

മരണം ലോകത്തിലെ മഹാ
സുഖവും -

ച്ചാ ...ഞാൻ എന്ന ബോധം
ന്നല്ലേ ?

അല്ല ...
നീയേ ഇല്ല എന്നാ ....
ഗുരു കണ്ണിറുക്കി
വെളുക്കനെ ഒന്ന് ചിരി
തൊലിച്ചു .

പെണ്ണ് പറഞ്ഞു
അദ്ദേഹം എന്നെ
വീണ്ടും പ്രണയിക്കുന്നു ...
(ഇറ്റ് വിൽ ബി എ റിയൽ വൺ )

മനുഷ്യനെയും
ആകാശത്തെയും
മണ്ണിനെയും
കടലിനെയും
ജീവനെയും
മരണത്തെയും
സൗരയൂഥത്തിനെയും
ഒന്നായി കാണൽ
എന്ന തമാശയിൽ
നിന്നും ഞാൻ
ഒന്നിനെയും
ഒന്നുമില്ലാതായി
കാണൽ എന്ന
ബഹു തമാശക്കു
കൂട്ട് പോയി

ജനിക്കുന്നതിനും മുമ്പേ.
മരിച്ചതിനു ശേഷം.
ബോധമില്ലായ്മ.

എന്താണ് ബോധം ?
ഒരു വിഡ്ഢി തോന്നൽ
ഇനി ഇന്ന് വേണ്ട........
ബാർ അടക്കാറായി
ഗുരുവിനുള്ള ടിപ്സ്
കൊടുത്തു ഞാൻ
എൻടെ ഭാഷയിലെ
അറിയാതെ അവളെ
തിരഞ്ഞു ,

അവൾ എന്തോ നേടിയ
മട്ടിൽ ഇരുട്ടിലൂടെ
ഓടുന്നു

ആകാശത്തു നിന്നും
അപ്പോൾ ദൈവം
വിത്ത് ലൗ
മഴയോ അതോ
നിലാവോ ആയി
ഇരുട്ടിൽ പുനർജനിച്ചു
അഥവാ രൂപം
മാറ്റി ....

( മറ്റൊരു ഗുരു വചനം
ന്നാ പ്പോ ന്താ മായ?
മടി താൻ വാട്ട്സ് അപ്പ്
മനിസ്സിയാ അൻടെ മായാ )

ഞാനും മായയും ഗുരുവിൻടെ
കെട്ടിൽ നിന്നും തലയിറങ്ങി ...

അപ്പോൾ പുത്തകം ?
ചോയിക്കാഞ്ഞത് നന്നായി

ഓന്നതും ഒരുനേരമ്പോക്കാക്കും
ഓനും ഓൻടെ ഒരു
ഫുള്ള് സത്യോളജീം ...

തൂ ....
ശ്ശർദിൽ

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...