Thursday, 31 December 2020

ബസ്സ്

 ബസ്സ്

റോട്ടിലെ ഒരു പാട് അവകാശ

സമര പ്രകടന ങ്ങൾക്കിടക്കുപെട്ടു 

സമയം തെറ്റി ഓടുന്ന ഒരു ബസ്സു 

സമയംശരിയാക്കാൻ

 റോട്ടിലൂടെ ആഞ്ഞു

പാറുന്നു.


ബസ്സിനകത്തു ജോലി ചെയ്തു

തളർന്ന അന്യ സംസ്ഥാന തൊഴിലാളികൾ.


.സർക്കാർ ആശുപത്രിയിലേക്ക്

 രോഗിയായ മകളെയും

കൊണ്ട് പോകുന്ന

ഒരു വീട്ടമ്മ

നാലു വിദ്യാർഥിനികൾ

രണ്ടു വൃദ്ധർ.

ബസ്സിന്‌ പുറത്തു

റോട്ടിൽ ചെറുതും വലുതും

ആയ കുറെ വാഹനങ്ങൾ.


ഇവരിൽ ആരുടെ

അവകാശം കാക്കാനാണ്

ബസ്സ് ഇങ്ങനെ വായുവിലൂടെ

പറക്കുന്നത്?


ആരുടെ സമയം അടുപ്പിക്കാനാണ്

ബസ്സ് ഡ്രൈവർ ഇങ്ങനെ

ഇടം വലം നോക്കാതെ

ബസ്സിനെ കുതിച്ചു

ചാടിപ്പിക്കുന്നത്?





Tuesday, 22 December 2020

ഹൽവയും തീറ്റയും

 ഹൽവയും തീറ്റയും 

------------------------------------------

ഹൽവയും തീറ്റയും 

രണ്ടു കവിതകളാണ്.


രണ്ടും ഒപ്പം എഴുതുന്നത് 

ഒരു പരീക്ഷണമോ ,

മപ്പത്തരമോ അതോ 

ഗതികേടോ ആണ് !


ഹൽവ ഉള്ളത് 

കോഴിക്കോട്ടെ മിഠായി 

തെരുവിൽ ആണ് ...


തീറ്റയാകട്ടെ പത്താംക്ലാസിലെ 

ത്രികോണമിതിയിലും ....


മധുരവും രുചിയും 

വേണ്ടൊളമുള്ള,

പല നിറങ്ങളിലുള്ള  

ഹൽവ തിന്നാനാകാഞ്ഞത് -

ഒരിക്കലും വാങ്ങാനാകാഞ്ഞത് [

വേറൊന്നും കൊണ്ടല്ല -


സ്നേഹമുള്ള ആളുകൾക്കെല്ലാം 

ഒരു കഷ്ണമെങ്കിലും കൊടുക്കാതെ 

എങ്ങനെ ഒറ്റയ്ക്ക് തിന്നും എന്ന 

ചിന്ത കൊണ്ടുമാത്രം ..


എന്നാൽ തീറ്റയാകട്ടെ 

സൈനിനോടും കോസിനോടും 

ടാനിനോടും കോട്ടിനോടും 

സീക്കിനോടും കൊസീക്കിനോടും 

ഒപ്പം ഒരാറേഴു \കൊല്ലം 

വിടാതെ പിന്തുടർന്നു 


തീറ്റകൊണ്ട്‌ വേറൊരു 

ഗുണവും പിന്നീട് കിട്ടിയുമില്ല 


കാലിത്തീറ്റയോ കോഴിത്തീറ്റയോ 

പോലും അല്ലല്ലോ 

അല്പം ഗുണമെങ്കിലും 

കിട്ടാൻ..-


തീറ്റ മുടക്കിയ തീറ്റക്കവിതകൾ 

അങ്ങനെ ഒന്നായി .


Friday, 18 December 2020

സുഫൈജയോട് ...

 സുഫൈജയോട് ...

======================================
സുഫൈജ - സ്ഥിരമായ സ്നേഹം
ഒരു വലിയ നുണ! .
തലച്ചോറിൽ നീ കൂട്ടിയ മാറാല മാറും
വരെ മാത്രം, ഞാനും നീയും .
നിൻടെ മാറാലക്കച്ചവടത്തിനിടക്ക്
ഞാൻ എന്ന എട്ടുകാലി (പ്പണി )
സുഫൈജ .-നിൻടെ മരണം
എൻടെ ആഗ്രഹം
ഒരു ചെറിയ ഓർമ്മ മാത്രമായി
അത് എന്നെ വന്നു മുട്ടിത്തലോടുമ്പോൾ
സുഫൈജ .-ഞാൻ - ഞാൻ
ആകാതെ പിന്നെ ?
സുഫൈജ നമ്മൾ ഇരുട്ടാണ്
കൂരിരുട്ടിൻടെ കരിങ്കട്ട കൂട്ടങ്ങൾ
വെളിച്ചം പക്ഷെ, സ്വപ്നം .
സുഫൈജ -എന്നെ തിരഞ്ഞു
ഞാൻ പോകുന്നു
എന്ന നിൻടെ കരുതൽ തെറ്റാണ്
കുറച്ചു ജലത്തിലും ഖരത്തിലും
ഞാൻ ഉണ്ട് എന്ന ധാരണയും
സുഫൈജ ,,-
തെറ്റിദ്ധാരണയുടെ ആകെത്തുക
ആണ് എല്ലാ പ്രണയവും എന്ന്
ആരും എഴുതി വക്കാഞ്ഞത്
കരുതിക്കൂട്ടി ത്തന്നെയാണ് .
പക്ഷെ , സുഫൈജ -
നമ്മുട നാട്ടിലെ പൊട്ടക്കുളത്തിന്നരികിലെ
ഇടിഞ്ഞു പൊളിഞ്ഞ മതിലോരത്തു
കരിങ്കൽ കഷ്ണത്താൽ ഞാൻ
കോറിക്കൊത്തിയ അക്ഷരങ്ങൾ -
പച്ച മൂടി കറുത്തതു-
ഒരു ചെറിയ സത്യം തന്നെ !
ആ കുളത്തിലെ ചെളിച്ചെടികൾക്കിടയിൽ
വിടർന്നോ കൂമ്പിയോ നിൽക്കും ആമ്പലും -
സത്യം .
സുഫൈജ ,-സത്യം പറയാനുള്ള
എൻടെ കഴിവ് ഒരു ബലഹീനതയാണ്
-നീ കരുതന്നതോ അത് ഒരു ധീരതയായും
സുഫൈജ ..-
ഭാവിയിൽ നീ എന്നെ തിരിച്ചറിയാതെ
പോകരുത്
തിരിച്ചറിയുന്നപോലെ ഇനിയെങ്കിലും
അഭി നയിച്ചു തുടങ്ങുക .
സുഫൈജ,,- പ്രണയം ഒരു വലിയ
പരാജയം ആകുമെന്ന് നമ്മൾ
പണ്ടേ തിരിച്ചറിഞ്ഞവർ
സുഫൈജ -നമ്മൾ അതി ശക്തർ...













Friday, 11 December 2020

കൂയ്

 കൂയ്

====================...
കോഴി കൂവും പോലെയോ
മഴ ചാറ്റും പോലെയോ
കടൽ ഇരമ്പൽ പോലെയോ
അല്ല കൂവൽ എന്ന് കോയ
അറിഞ്ഞത് സ്കൂളിൽ
അംബുജം ടീച്ചറുടെ ക്ലാസ്സിൽ
വച്ച് അറിയാതെ ഉറക്കെ
കൂയ് എന്ന് കൂകിയപ്പോൾ
ആണ് .
ബാപ്പ ഹൈദ്രു ആണ്
കോയയെ കൂവൽ പഠിപ്പിച്ചത്
ബാപ്പ മീൻകൊട്ടയും താങ്ങി
സൈക്കിളിൽ രാവിലെ
ഇറങ്ങുമ്പോളാണ്
കോയക്കാതിലേക്ക്
കൂയ് കൂയ് കൂവൽ
എത്തിയത് .
പിന്നെ രാവിലെ
കൊളത്തിലെ ചാടിക്കുളി
കയിഞ്ഞു മടങ്ങുമ്പോളാണ്
ഹൈദ്രു
മലകൾക്കും പാടങ്ങൾക്കും
മരങ്ങൾക്കും ഇടയിലെ
ഒരു ചെമ്മൺ പാതയോരത്തു
നിന്ന് കോയയോട് കൂയ് -
എന്ന് കൂക്കാൻ പറഞ്ഞത്
കൂയ് കൂയ് കോയ ഒരു
പ്രാവശ്യം കൂകിയപ്പോൾ
ആകാശത്തുനിന്നും കൂയ്
കൂയ് എന്നു തിരിച്ചു
ആരോ മൂന്നു പ്രാവശ്യം
കൂക്കിയത്രേ ..
അത് കേട്ടിട്ടാകണം
പാടത്തെ രണ്ടു മൂന്നു
മയിലുകൾ കനം
തൂങ്ങി അപ്പുറത്തെ
മതിലിലേക്കു
പറന്നത്..
പന്ത് ഗോളാകാതെ
വാണം പറക്കുംമ്പോൾ
കൂക്കും കൂയോ
അടി സിനിമ കാണുമ്പോ
കൊട്ടകയിലിരുന്നു
കൂക്കും കൂയോ
അല്ല കൂക്ക് എന്ന്
പിന്നീടും കോയ
തിരിച്ചറിഞ്ഞു ,
സിനിമകോട്ടകയിലെ
ടിക്കറ്റ് മുറി പണിക്കിടെ
എത്രയോ പേർ
അകത്തിരുന്നു
കൂക്കി ആർക്കുന്നു
മേഘരൂപമായി വെള്ള
തൊപ്പിയിലും തൂവൽ
താടിയിലും ബാപ്പ ആകാശത്തു
കൂക്കിനു മറു കൂക്കുമായി
കാതോർത്തു നിൽപ്പുണ്ട് എന്ന
ഉൾവിളിയിലും കോയ
ഇപ്പോൾ പാടത്തെ പാതയിലൂടെ
പോകുമ്പോൾ തല താഴ്ത്തി
നീങ്ങാറാണ് പതിവ്.
സ്വപ്നം ഇല്ലാത്ത ഒരുത്തന്റെ
സ്വപ്നത്തിലെ കൂക്ക്.
കൂയ്..
കൂ....
....... യ്യ്..
കൂ.............






പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...