Friday, 18 December 2020

സുഫൈജയോട് ...

 സുഫൈജയോട് ...

======================================
സുഫൈജ - സ്ഥിരമായ സ്നേഹം
ഒരു വലിയ നുണ! .
തലച്ചോറിൽ നീ കൂട്ടിയ മാറാല മാറും
വരെ മാത്രം, ഞാനും നീയും .
നിൻടെ മാറാലക്കച്ചവടത്തിനിടക്ക്
ഞാൻ എന്ന എട്ടുകാലി (പ്പണി )
സുഫൈജ .-നിൻടെ മരണം
എൻടെ ആഗ്രഹം
ഒരു ചെറിയ ഓർമ്മ മാത്രമായി
അത് എന്നെ വന്നു മുട്ടിത്തലോടുമ്പോൾ
സുഫൈജ .-ഞാൻ - ഞാൻ
ആകാതെ പിന്നെ ?
സുഫൈജ നമ്മൾ ഇരുട്ടാണ്
കൂരിരുട്ടിൻടെ കരിങ്കട്ട കൂട്ടങ്ങൾ
വെളിച്ചം പക്ഷെ, സ്വപ്നം .
സുഫൈജ -എന്നെ തിരഞ്ഞു
ഞാൻ പോകുന്നു
എന്ന നിൻടെ കരുതൽ തെറ്റാണ്
കുറച്ചു ജലത്തിലും ഖരത്തിലും
ഞാൻ ഉണ്ട് എന്ന ധാരണയും
സുഫൈജ ,,-
തെറ്റിദ്ധാരണയുടെ ആകെത്തുക
ആണ് എല്ലാ പ്രണയവും എന്ന്
ആരും എഴുതി വക്കാഞ്ഞത്
കരുതിക്കൂട്ടി ത്തന്നെയാണ് .
പക്ഷെ , സുഫൈജ -
നമ്മുട നാട്ടിലെ പൊട്ടക്കുളത്തിന്നരികിലെ
ഇടിഞ്ഞു പൊളിഞ്ഞ മതിലോരത്തു
കരിങ്കൽ കഷ്ണത്താൽ ഞാൻ
കോറിക്കൊത്തിയ അക്ഷരങ്ങൾ -
പച്ച മൂടി കറുത്തതു-
ഒരു ചെറിയ സത്യം തന്നെ !
ആ കുളത്തിലെ ചെളിച്ചെടികൾക്കിടയിൽ
വിടർന്നോ കൂമ്പിയോ നിൽക്കും ആമ്പലും -
സത്യം .
സുഫൈജ ,-സത്യം പറയാനുള്ള
എൻടെ കഴിവ് ഒരു ബലഹീനതയാണ്
-നീ കരുതന്നതോ അത് ഒരു ധീരതയായും
സുഫൈജ ..-
ഭാവിയിൽ നീ എന്നെ തിരിച്ചറിയാതെ
പോകരുത്
തിരിച്ചറിയുന്നപോലെ ഇനിയെങ്കിലും
അഭി നയിച്ചു തുടങ്ങുക .
സുഫൈജ,,- പ്രണയം ഒരു വലിയ
പരാജയം ആകുമെന്ന് നമ്മൾ
പണ്ടേ തിരിച്ചറിഞ്ഞവർ
സുഫൈജ -നമ്മൾ അതി ശക്തർ...













No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...