Saturday, 5 March 2022

ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ.. (ഒരു പൈങ്കിളി കവിത )

 ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..

(ഒരു പൈങ്കിളി കവിത )
========================
എന്റെ ഉയിർ ശ്വാസമായി
എന്റെ മനസ്പന്ദനമായി
എന്റെ ചിന്താഅണു വായി
എന്റെ ചോരക്കണമായി
എപ്പോളും,എന്നോടൊപ്പം, അവൾ.
എന്റെ അംഗീകാരം വേണ്ടാതെ
എന്റെ കാമം വേണ്ടാതെ
എന്റെ മണ്ണ് വേണ്ടാതെ
എന്റെ സാമിപ്യം വേണ്ടാതെ
എന്റെ ഒന്നും വേണ്ടാതെ
എന്റെ പുരോഗതി
പുറമെ നിന്ന് അറിയാത്ത
പോലെ കണ്ടു
സന്തോഷിച്ച് അവൾ.
എന്നോടൊത്തു അവൾ പുലർച്ചെ
ഉണരുന്ന പോലെ,
എന്നോടൊത്തു
അവൾ എപ്പോളും നടക്കുന്ന പോലെ
എന്നോടൊത്ത്
അവൾ ചായ കുടിക്കും പോലെ
എന്നോടൊത്തു അവൾ
ജോലി ചെയ്യും പോലെ
എന്നോടൊത്തു അവൾ ഉറങ്ങും പോലെ എന്നോടൊത്തു അവൾ കവിത
എഴുതും പോലെ
എന്നോടൊത്തു അവൾ
പാട്ടുകൾ പാടും പോലെ
എന്നോടൊത്ത്
അവൾ ഊഞ്ഞാൽ ആടി കളിക്കും പോലെ
എന്നോടൊത്തു
അവൾ നീന്തി തുടിക്കും പോലെ എന്നോടൊത്തു അവൾ
പറന്ന് നീങ്ങും പോലെ..
എന്നേ അവൾ എപ്പോളും
നോക്കുന്ന പോലെ.
എന്നേ പറ്റി അവൾ എന്നും
ചിന്തിക്കുന്ന പോലെ
എന്നേ അവൾ എപ്പോളും
പ്രോത്സാഹിപ്പിക്കും പോലെ
അകലെ പറക്കും പക്ഷി അവൾ
അരികെ ഇരിക്കും സുഹൃത്ത്‌ അവൾ
ഊർർജ്ജം പകരും സൂര്യൻ അവൾ
തണുപ്പിക്കും ഇളം കാറ്റുമവൾ
മനസ്സ് ത്രസിപ്പിക്കും സന്തോഷമവൾ
മുറ്റത്തെ മുല്ല മൊട്ടുമവൾ
വികാരമവൾ സ്നേഹമവൾ
ദൈവ ചൈതന്യം അവൾ
ജീവിക്കാൻ ഉള്ള പ്രേരണയവൾ
സ്വപ്നമവൾ, വളർച്ച അവൾ
ഉയർച്ച അവൾ
കാമുകി അവൾ പ്രണയിനി അവൾ
സുഗന്ധമവൾ,സുശീലയവൾ, സൗന്ദര്യമവൾ..
ഈ പാരിൻ വീഭ്രമ നിമിഷങ്ങളിൽ
ഈ ഭൂവിൻ മായാ ജാലങ്ങളിൽ
ഈ മണ്ണിൻ കൊടും ചതിക്കൂട്ടുകളിൽ
ഒരു വലിയ മറവിയായി അവൾ.
ഈ വൈകിയ നിമിഷത്തിൽ,
അവളെ ഞാൻ
ഒന്നു അമർത്തി ചുംബിക്കട്ടെ..
അവളുടെ അന്ത്യ യാത്രക്ക് എങ്കിലും
അവളെ,
ഒന്നു ഗാഡം പുണരാനും അവളെ
അവളുടെ ചിരിച്ച വെള്ള മുഖത്താൽ
യാത്രയാക്കാനും
എനിക്കാവണം- നിശ്ചയം.
ഇനി ഞാൻ തിരക്കുകളിൽ
നിന്ന് ഒരു നിമിഷമെങ്കിലും ഒന്നു മാറി നിൽക്കട്ടെ--
അവളെ ഞാൻ അവസാനമായി
ആവോളം ഒന്നു കാണട്ടെ..
എന്റെ മനസ്സിലല്ലാത്ത-
ആദ്യത്തെ എന്നാൽ അവസാനത്തെ
ചുംബനം ഞാൻ അവൾക്കു നൽകട്ടെ..
ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..
(അവളെ അറിഞ്ഞിരുന്നു എന്ന് ഞാൻ
അവളെ ഒരിക്കലെങ്കിലും ഒന്നറിയിക്കാൻ
ശ്രമിക്കട്ടെ..)









No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...