Saturday, 27 July 2024

പശു

 

ആട്ടിൻ കുട്ട്യോളേ പോലെ

 തന്നെ ലോകത്തിലെ എല്ലാ

പൈയ്ക്കുട്ട്യോളും

 മലയാളികൾ ആണ്.


അമ്മേ... എന്നും പറഞ്ഞാണ് 

എല്ലാരും കരയുന്നത്.


പുല്ലരിഞ്ഞും വൈക്കോലു 

കൊടുത്തും വെള്ളം കാട്ടിയും 

ചാണകം കോരിയും പെറ്റ

ചവറു ആലയിൽ തൂക്കിയും 

അവരോടുത്തു ജീവിച്ച 

അമ്മമ്മയേ കാണുമ്പോൾ 

അവ ദൂരെ നിന്നും തന്നെ 

തല ആട്ടി തുടങ്ങുന്നു.


മൃഗങ്ങളക്കും മനുഷ്യനും

 മാത്രം മനസ്സിലാവുന്ന 

ഒരു ഭാഷ കൂടി യുണ്ട്.


അത് കൊണ്ടായിരിക്കണം, 

കുറെ കാലം വളർത്തി പിന്നെ 

കറവ വറ്റി എല്ലും തോലും

ആയി മാറിയപ്പോൾ വിറ്റു ദൂരേക്കെവിടേക്കോ

രാത്രി ലോറിയിൽ കയറ്റി കൊണ്ടുപോയ 

പശു രാവിലേ ആയപ്പോൾ മടങ്ങി 

വീട്ടു മുറ്റത്തേക്ക് തന്നെ

 കൃത്യമായി നടന്നെത്തി 

അമ്മേ.....എന്ന് ഉറക്കെ വിളിച്ചു കരഞ്ഞത്.


ഇന്ന് അമ്മമ്മയും പശുവും 

ദൂരെക്കെവിടെക്കോ ലോറി 

കയറി പോയിരിക്കുന്നു.


രാവിലേ വീട്ടിലേക്കു കൃത്യമായി 

എത്തുന്ന പശുകുട്ടി യുടെ 

സ്വന്തം മിൽമ പാലിനും ഇനി 

ആ ഭാഷ അറിയുമായിരിക്കുമോ?

ശില്പിയുടെ ശില്പം

 ശില്പിയുടെ ശില്പം 


ശില്പി ശില്പത്തിന്റെ 

നിർമ്മാണത്തിൽ ആണ്.


സൂര്യൻ ഉദിക്കുമ്പോൾ 

ശില്പം തിളങ്ങുന്നുണ്ട്.

ചൂട് ഏൽക്കുമ്പോൾ 

ശില്പവും ചൂടാവുന്നു.

മഴ പെയ്യ്യുമ്പോൾ 

ശില്പവും നനയുന്നു.


ഉണ്ണാതെ ഉറങ്ങാതെ 

ശിൽപ്പി സദാ ശിൽപ്പത്തെ 

നോക്കുന്നു.


ശിൽപ്പിക്കു വിശക്കുമ്പോൾ 

ശില്പത്തിനും വിശക്കുന്നു 

വിയർക്കുമ്പോൾ 

ശില്പത്തിനും വിയർക്കുന്നു.

മുറിവേൽക്കുമ്പോൾ 

ശില്പത്തിൽ ചോര ഇറ്റുന്നു.


അങ്ങനെ ഇരിക്കെ 

ഒരു നാൾ ശില്പത്തെ 

തനിച്ചാക്കി ശിൽപ്പി മരിച്ചു.


Friday, 26 July 2024

ഞാനും അവളും അയാളും

 ഞാനും അവളും അവനും.

======================

ആദ്യം ഉണ്ടായിരുന്നത്

ഞാൻ മാത്രം.

പിന്നെ എന്നോ അവളെ

കണ്ടു.

അവൾ ചിരിച്ചു.

അവൾ എന്തൊക്കെയോ 

പറഞ്ഞു.

അവൾ അടുത്തു.

അവൾ ചോത്തു.

അവൾ പൂത്തു.

ഇന്ന് അവൾ അവന്റെ കൂടെ ആണ്.

(ചിത്രത്തിൽ എവിടെയും 

ഇല്ലാതിരുന്ന അവന്റെ കൂടെ.)

ഞാനും അയാളും അവനും 

=======================

ആദ്യം ഉണ്ടായിരുന്നത് ഞാൻ

മാത്രം.


പിന്നെ എപ്പോളോ ആയി 

അയാളെ കണ്ടു.

അയാൾ ചിരിച്ചു .

അയാൾ സംസാരിച്ചു 

അയാൾ അടുത്തു.

ഇന്ന് ഞാൻ അവന്റെ കൂടെ ആണ്.

അവനാണ് എന്നേ കൂടുതൽ 

പരിഗണിച്ചത്.

എന്നോട് വിശപ്പ് ഇല്ലേ എന്നു 

ചോദിച്ചത്.

ഞാൻ സുന്ദരി ആണെന്ന്

പറഞ്ഞത്.

എന്നേ സ്നേഹിക്കാൻ 

സമയം കണ്ടെത്തിയത്.


അയാൾ?


(അയാൾ എന്തായാൽ എനിക്ക് എന്ത്?)


ഞാനും അവളും ആയാളും 

=======================

ആദ്യം ഉണ്ടായിരുന്നത് ഞാൻ

മാത്രം ആണ്.


പിന്നെ എപ്പോളോ ആണ്

അയാളോടൊപ്പം അവളെ കണ്ടത്.


എല്ലാ അവള് മാരോടും 

പറയും പോലെ അവളോടും 

ചിലതു പറഞ്ഞു.


കുറച്ചു സമയത്തേക്കു ആണെന്ന് 

അറിയാതെ ആണെങ്കിലും അവൾ 

ഇപ്പോൾ എന്റെ കൂടെ ആണ്.


അയാൾ?


(അവളെ എനിക്ക് ആരുമല്ല.

പിന്നെയാണോ അയാൾ?)


പ്രദീപ്.

Wednesday, 3 July 2024

ബാത്ത്‌ റൂം സ്റ്റോറി

 ബാത്ത് റൂം സ്റ്റോറി


ജീവിതം ഉള്ളതും 

ജീവൻ ഉള്ളതും 

ബാത്തു റൂമിലാണ്.


പുറത്തേ ഭൂമിപ്രദേശത്ത് 

ആകെ ചളി.


കറുത്ത മണ്ണ് 

കൂരിരുട്ട് 

ചോര 

വേദന


ചളി എല്ലാം സോപ്പ് 

പുരട്ടി പുരട്ടി 

ചകിരി ഉരച്ചുരച്ചു 

വെള്ളം ഒഴിച്ചൊഴിച്ചു 

കഴുകി കഴുകി 

കളയുന്നതിന്നിടക്ക് 

എപ്പോളോ ആയി 

അവളുടെ 

വെളുത്ത പ്രണയം.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...