ആട്ടിൻ കുട്ട്യോളേ പോലെ
തന്നെ ലോകത്തിലെ എല്ലാ
പൈയ്ക്കുട്ട്യോളും
മലയാളികൾ ആണ്.
അമ്മേ... എന്നും പറഞ്ഞാണ്
എല്ലാരും കരയുന്നത്.
പുല്ലരിഞ്ഞും വൈക്കോലു
കൊടുത്തും വെള്ളം കാട്ടിയും
ചാണകം കോരിയും പെറ്റ
ചവറു ആലയിൽ തൂക്കിയും
അവരോടുത്തു ജീവിച്ച
അമ്മമ്മയേ കാണുമ്പോൾ
അവ ദൂരെ നിന്നും തന്നെ
തല ആട്ടി തുടങ്ങുന്നു.
മൃഗങ്ങളക്കും മനുഷ്യനും
മാത്രം മനസ്സിലാവുന്ന
ഒരു ഭാഷ കൂടി യുണ്ട്.
അത് കൊണ്ടായിരിക്കണം,
കുറെ കാലം വളർത്തി പിന്നെ
കറവ വറ്റി എല്ലും തോലും
ആയി മാറിയപ്പോൾ വിറ്റു ദൂരേക്കെവിടേക്കോ
രാത്രി ലോറിയിൽ കയറ്റി കൊണ്ടുപോയ
പശു രാവിലേ ആയപ്പോൾ മടങ്ങി
വീട്ടു മുറ്റത്തേക്ക് തന്നെ
കൃത്യമായി നടന്നെത്തി
അമ്മേ.....എന്ന് ഉറക്കെ വിളിച്ചു കരഞ്ഞത്.
ഇന്ന് അമ്മമ്മയും പശുവും
ദൂരെക്കെവിടെക്കോ ലോറി
കയറി പോയിരിക്കുന്നു.
രാവിലേ വീട്ടിലേക്കു കൃത്യമായി
എത്തുന്ന പശുകുട്ടി യുടെ
സ്വന്തം മിൽമ പാലിനും ഇനി
ആ ഭാഷ അറിയുമായിരിക്കുമോ?
No comments:
Post a Comment