Friday, 15 November 2024

ആത്മാവ്

 ആത്മാവ് 

ആംബുലസിന് ഒരു കറകറ 

ശബ്ദവും കുലുക്കവും.

അതിന്നകത്തെ കിടക്കാവുന്ന കട്ടിലിൽ 

മായ്ച്ചാലും മായാത്ത ചോരക്കുത്തുകൾ.

കട്ടിലിനു പിന്നിൽ ഒരു സിഹാസനം 

പോലുള്ള കുഷൻ സോഫ.

മരിച്ച ശരീരങ്ങളുടെ ആത്മാവിനു 

ഇരിക്കാൻ ആവേണം അത്.

ഉറങ്ങാതിരിയ്ക്കാൻ ഡ്രൈവർ 

ഇടക്ക് സിഗററ്റിന്റെ പുക കയ്യിൽ 

കുത്തുന്നു.

ഉറങ്ങാതെ ശരീതങ്ങളെ കൃത്യ

സമയത്ത് തന്നെ എത്തിച്ചു 

ഡ്രൈവർ തന്നെ ഒരത്മാവോ 

പുണ്യ ആത്മാവോ ഒക്കേ ആയി 

മാറിയ കഥ ഡ്രൈവറുടെ അരികെ 

ഇരുന്നു കുറച്ചു സമയം യാത്ര 

ചെയ്‌താൽ അറിയാം.

രണ്ടു പുരോഗമന വാദികൾ

 രണ്ടു പുരോഗമന വാദികൾ


ഒരു യാത്രാ ബസ്സിൽ 

ഒരേ സീറ്റിൽ അടുത്ത് 

അടുത്തായി അപരിചിതർ 

ആയ ഒരു പുരുഷനും 

സ്ത്രീയും ഇരുന്നു 

യാത്ര ചെയ്യുന്നുണ്ട്.


പുരുഷൻ മൈത്രേയനെ കേൾക്കുന്നു 

സ്ത്രീ മാധവിക്കുട്ടിയേ വായിക്കുന്നു.


യാത്രക്കിടയിലെ കുലുക്കത്തിൽ 

ഉണ്ടായേക്കാവുന്ന സ്വഭാവിക 

ശരീര സ്പർശനങ്ങളെ ഒഴിവാക്കാൻ 

കഴിയുന്നത്ര ഏന്തി വലിഞ്ഞും 

ചുളുങ്ങിയും അകന്നും ഞെളിഞ്ഞും 

ഇരുന്നു ഇരുവരും ശ്രദ്ധിക്കുന്നു!

Thursday, 14 November 2024

കേൾവി മാത്രമുള്ള പെണ്ണുങ്ങൾ

 കേൾവി മാത്രമുള്ള പെണ്ണുംപിള്ള


എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.


കാണാത്ത അകലത്തിലിരുന്നു 

അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.


കണ്ണിൽ കയറികൂടിയ വലിയ 

പാറക്കല്ലുകളെ കുറിച്ച്,

വെടിക്കെട്ട് ശബ്ദത്തിൽ മുഴുങ്ങിയ 

ഡ്രം ബീറ്റിൽ ചോര ചീറ്റിയ ചെവിടിനെ 

ക്കുറിച്ച്,

ശ്വാസം വലിച്ചു കയറ്റാൻ കഴിയാത്ത 

ബഫൂൺ മൂക്കിനെ കുറിച്ച്,

വാക്കുകൾ കയറി കയറി 

ഒരു ശബ്ദം മാത്രമായ വായെക്കുറിച്ച്,

പല കാര്യങ്ങൾ ഒരേ സമയം 

ചിന്തിക്കുന്ന തലയെക്കുറിച്ച്,

ആളുകൾ ശരീരത്തിലേക്കു 

അടിച്ചു കയറ്റിയ അണികളുടെ എണ്ണത്തെ കുറിച്ച്,

പൊടിഞ്ഞു തുളഞ്ഞപുകഞ്ഞശ്വാസകോശത്തെ 

കുറിച്ച് 

വീർത്തു നിന്ന വയറിനകത്തെ 

സുഗന്ധം പുറപ്പെടുവിയ്ക്കുന്ന

റേഷൻ അരിമണിയെ കുറിച്ച് 

സന്തോഷം കൊണ്ട് മാത്രം വലിയ ലോകത്തെ നേരിട്ട 

ഇരുമ്പ്ഹൃദയത്തെ കുറിച്ച് 


നാലുകാലിലും ഇഴഞ്ഞും ആയി 

,ചാടിയ, കയറിയ 

നിക്കാത്ത എരിപൊരി ഓട്ടങ്ങളെ 

കുറിച്ച്...........


എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.


കാണാത്ത അകലത്തിലിരുന്നു 

അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.

പണിഷ്മെന്റ് ട്രാൻസ്ഫർ

 പണിഷ്മെന്റ് ട്രാൻസ്ഫർ

=======================

പണി ഇഷ്ട്ടം പോലെ ഉള്ള 

ഒരു സ്ഥലത്തേക്കു പണി 

യിക്കാൻ അത്രേ 

പണിഷ്മെന്റ് ട്രാൻസ്ഫർ.


ഒരു തെറ്റ് ചെയ്തിട്ടുണ്ടത്രേ..

അന്ന് തന്നെ കിട്ടി 

പണിഷ്മെന്റ് ട്രാൻസ്ഫർ.


ഇനി എങ്ക്വയറി പുറകെ വരുന്നു.


കുറ്റം ചെയ്തു എന്നു ഉടനെ

 എങ്ങനെ അറിയുന്നു എന്നോ 

പണിഷ്‌മെന്റ് ട്രാൻസ്ഫർ 

ചെയ്തിട്ട് പിന്നെ എന്തിനാണ് 

എങ്ക്വയറി എന്നോ 

ചോദിക്കരുത്.


ഡിപ്പാർട്മെന്റ് തമ്പുരാക്കന്മാർക്കും 

പരദേവതമാർക്കും അത് ഒട്ടും 

രസിച്ചേക്കില്ല....


(പ്രദീപ് )

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...