Tuesday, 29 April 2025

കാടിന്റെ നിയമങ്ങൾ

 കാടിന്റെ നിയമങ്ങൾ

---------------------------------

എല്ലാ നല്ലതിലും 

ചില ചീത്ത ഉണ്ട്.


നല്ലതന്വേഷിച്ചു 

നടന്നാൽ കാണാം,

അതിന്റെ ഉള്ളിലും 

ചുറ്റിലും ആയി 

കലർന്നു പടർന്നിരിക്കും 

അവനെ...


ചീത്തക്കു നല്ലത് 

ആയിക്കൂടെന്നില്ല..


നല്ലത് ചീത്തയെ തള്ളി

പറയുകയും ഇല്ല.

അതിനു അറിയാം..

ചീത്ത ആണ് അതിനെ 

അങ്ങനെ ആക്കുന്നത് എന്ന്.


വാല്മീകിക്ക് മുന്നിലെ വേടനെ

നോക്കിയാൽ കാണുന്ന ചിലതുണ്ട്.

വേടനിൽ വാല്മീകി ഉണ്ടെങ്കിൽ

വാല്മീകിമാരിലും വേടൻ വേണ്ടതാണ്.


നാട്ടിലെ നിയമങ്ങൾ

കാട് അറിയില്ല.


കാട് നാട്ടിലെത് ആണെങ്കിൽ പോലും.


എല്ലാം ഉത്തരം ആണെന്ന് 

പറയാൻ ആകില്ല.

ഉത്തരം ചോദ്യത്തെ തിരയും.

മറിച്ചും.


പിന്നെ അന്വേഷിക്കുമ്പോൾ

എല്ലാം അറിയേണ്ടത് ആണ്.


എല്ലാം കാണാതെ ഉള്ളത്

ആണത്രേ എല്ലാ 

അന്വേഷണങ്ങളും?


അവക്ക് വേണ്ടതിലേക്കു മാത്രം

അവ ശ്രദ്ധിക്കുന്നു.

പിന്നെ അവരെ അവൻ അവിടേക്കു

എത്തിക്കുന്നു!


തുല്യതക്ക് വേണ്ടി പറയുന്നവർ

അത് എന്നോ ഇല്ലാണ്ടായി പോയതാണ്

എന്ന് അറിയാത്ത നിഷ്കളങ്കർ.


അല്ലെങ്കിൽ തൊട്ടു മുന്നിലെ നിമിഷത്തിൽ അവർക്കു അതിൽ നിന്നും

ഒരു ചവിട്ടു ഏറ്റിട്ടുണ്ട്.


ആ ചവിട്ടിന്റെ ആഴം അത് ഏറ്റവന്

മാത്രം അറിയുന്ന ഒരു രഹസ്യം!


-അങ്ങനെ മറച്ച കുറേ രഹസ്യങ്ങൾ

കൂടി ചേർന്നതാണ് ജീവിതം.


എന്തിന്- പ്രപഞ്ചം പോലും.


(പ്രദീപ്‌)

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...