Saturday, 21 June 2025

നാണയം

 നാണയം


പ്രദീപ്‌


അഞ്ചു രൂപയുടെ ഒരു നാണയം 

എന്റെ ഷർട്ടിന്റെ 

പോക്കറ്റിൽ കിടന്നിരുന്നു.


ഞാൻ ഷർട്ടുമായി ഒരു ബസ്സിന്റെ 

സീറ്റിൽ ഇരുന്നു യാത്ര ചെയ്യുക 

ആയിരുന്നു.


കിലുങ്ങുന്ന ഒരു ബാഗുമായി ടിക്കറ്റ് 

ചോദിച്ചെത്തിയ കണ്ടക്ടർക്ക് 

ഞാൻ കൊടുത്ത ആ നാണയം 

ഉടനെ തന്നെ കണ്ടക്ടർ എന്റെ അടുത്തിരുന്നു യാത്ര ചെയ്തിരുന്ന 

മറ്റൊരാൾക്ക്‌ കൈമാറി.


എന്റെ സ്വന്തം എന്ന് ഞാൻ കരുതി 

ഇരുന്ന ആ നാണയം ഇപ്പോൾ 

അയാളുടെ സ്വന്തം ആയി.


ഞങ്ങളുടെ പോക്കറ്റുകൾ അടുത്തടുത്ത് 

ഇരുന്നു.

നാണയമേ, നീ ഇപ്പോൾ അയാളുടേത്‌ 

അല്ലേ?

നീ അല്ലേ ഈ യാത്ര ഉണ്ടാക്കിയതും 

തുടരുന്നതും?

എന്റെ പോക്കറ്റു പഴയ നാണയത്തോട് 

കുശലം ചോദിച്ചു.

ഞാൻ ഞെണുങ്ങി മടങ്ങും വരെയോ 

നിറം മങ്ങും വരെയോ ഇവർ 

എന്നേ കൊണ്ട് എന്തൊക്കെയോ 

ചിന്തിപ്പിക്കും.

എന്നാൽ ഒരു ലോഹം മാത്രമായ

എനിക്ക് ചിന്താ ശേഷി ഇല്ല...

അല്ലെങ്കിൽ ഏറ്റവും നല്ല ചിന്ത

എന്നത് ചിന്തിക്കാതിരിക്കൽ തന്നെ.


നാണയം എന്റെ പോക്കറ്റിനോട്

കുലുങ്ങി ചിരിച്ചു.


എന്നാൽ പല രൂപത്തിലും ഭാവത്തിലും

അപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന എല്ലാരിലും അപ്പോളും നാണയം

 ഒരു

ചിന്തയായി തുടർന്നു.

വരവിന്റെയും പോക്കിന്റെയും കവിത

 വരവിന്റെയും പോക്കിന്റെയും

കവിത


പ്രദീപ്‌


വീണു പോയി വയ്യാതെ 

കിടന്നിരുന്ന അമ്മയോട് 

മകൻ പറഞ്ഞു.

അമ്മ എന്റെ കൂടെ വരൂ.

ഞാൻ അമ്മയെ നോക്കാം.


മരുമകൾ പറഞ്ഞു.

അമ്മ എന്റെ ജോലി 

സ്ഥലത്തേക്കു

പോരൂ..

ഞാൻ അമ്മയെ നോക്കാം.


മകൾ പറഞ്ഞു.

അമ്മ എന്റെ ഭർത്താവിന്റെ 

നാട്ടിലേക്കു

വരൂ..

ഞാൻ അമ്മയെ നോക്കാം.


അവരോടൊക്കെ അമ്മ 

മറുപടിയായി

പറഞ്ഞു.


ഇവിടെ നിന്നല്ലേ നിങ്ങൾ 

എല്ലാം

അവിടേക്കു പോയത്?

ഇനി ഞാനും കൂടി വന്നാൽ

ഇവിടം ആര് നോക്കും?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...