വരവിന്റെയും പോക്കിന്റെയും
കവിത
പ്രദീപ്
വീണു പോയി വയ്യാതെ
കിടന്നിരുന്ന അമ്മയോട്
മകൻ പറഞ്ഞു.
അമ്മ എന്റെ കൂടെ വരൂ.
ഞാൻ അമ്മയെ നോക്കാം.
മരുമകൾ പറഞ്ഞു.
അമ്മ എന്റെ ജോലി
സ്ഥലത്തേക്കു
പോരൂ..
ഞാൻ അമ്മയെ നോക്കാം.
മകൾ പറഞ്ഞു.
അമ്മ എന്റെ ഭർത്താവിന്റെ
നാട്ടിലേക്കു
വരൂ..
ഞാൻ അമ്മയെ നോക്കാം.
അവരോടൊക്കെ അമ്മ
മറുപടിയായി
പറഞ്ഞു.
ഇവിടെ നിന്നല്ലേ നിങ്ങൾ
എല്ലാം
അവിടേക്കു പോയത്?
ഇനി ഞാനും കൂടി വന്നാൽ
ഇവിടം ആര് നോക്കും?
No comments:
Post a Comment