Friday, 15 August 2025

പോയെന്റു ഓഫ് വ്യൂ



പോയിന്റ് ഓഫ് വ്യൂ 

ശവം ഏഴു ദിവസം ആണ് 

ഫ്രീസെറിൽ കിടന്നത്.


പൊതു ദർശനം 

പ്രമുഖ vip കളെ കാത്തിരിക്കൽ 


ആചാര വെടി 


ലൈവ് 


ഭൂമിയിൽ എത്രയും പെട്ടെന്ന് 

ലയിച്ചു ചേരണം എന്ന് ശവം

ചിന്തിച്ചിരിക്കാൻആണെങ്കിൽ

ഒരു സാധ്യയും ഇല്ലതാനും.

വലുപ്പം

 വലുപ്പം 

കാറു വലുതായപ്പോ 

വീടു ചെറുതായി...


Tuesday, 29 July 2025

തുണിക്കടയിലെ പ്രതിമ

 തുണിക്കട യിലെ പ്രതിമ


സ്ഥിരമായി പോകും

 ബസ്സിൽ നിന്നും 

നോക്കിയാൽ കാണുന്നു 

റോഡോരത്തെ തുണി 

ക്കടയിൽ മുന്നിലായി 

നിൽക്കും രണ്ടു മൂന്നു 

സുന്ദരി പ്രതിമകൾ.


ഓരോ ദിവസവും ഓരോ 

പുതു വസ്ത്രവും ചുറ്റി 

ചില ദിവസങ്ങളിൽ 

ഒരു തലയിൽ കെട്ടും 

ഒരു കൂളിംഗ് ഗ്ലാസും 

വച്ചു നിൽക്കുന്ന 

മെലിഞ്ഞു വെളുത്ത 

ചിരിച്ചു നിൽക്കുന്ന

സുന്ദരികൾ,പ്രതിമകൾ.


ഇതിന്നിടക്കു അവരുടെ 

അടുത്തായി ഹാഫ് കൈ ഷർട്ടും 

ഇട്ടു പാൻസും ഇൻ ചെയ്തു 

രണ്ടു മൂന്ന് സുന്ദരൻ 

പയ്യന്മാർ കൂടി എത്തി.


കൂടെ വിറ്റഴിക്കൽ വിൽപ്പന 

50 ശതമാനം ഡിസ്‌കൗണ്ട് എന്ന

ഒരു പരസ്യവും.


രണ്ടു ദിവസം കഴിഞ്ഞു 

ആരോ ചിലർ പ്രതിമകളെ 

താങ്ങി എടുത്തു ഒരു വണ്ടിയിലേക്ക് 

കയറ്റുന്നു.


ഇപ്പോൾ അവക്ക് വസ്ത്രം ഇല്ല.


കാൽപാങ്ങൾ പോലും മുറിച്ചു 

വച്ചിരിക്കുന്നു.


അവൾ എന്ന് പോലും പറയാൻ 

കഴിയില്ല എന്നും അവൾ 

പറയുന്നുണ്ട്.


ജനനം, ജീവിതം, മരണം ഒന്നും 

എശാതെ അവൾ അങ്ങനെ 

ശാന്തമായി, തികച്ചും ശാന്തമായി 

അയാളുടെ കൈയ്യിൽ മുഴുവൻ 

ആയി ഒതുങ്ങി..


-അവളുടെ കണ്ണുകളിൽ ഒരിറ്റു

കണ്ണുനീർ പോലും കാണുന്നില്ല.


എന്നാൽ എന്റെ മനസ്സിലെ

റൊമാന്റിക്കായ, ജീവൻ ഉള്ള....



Saturday, 21 June 2025

നാണയം

 നാണയം


പ്രദീപ്‌


അഞ്ചു രൂപയുടെ ഒരു നാണയം 

എന്റെ ഷർട്ടിന്റെ 

പോക്കറ്റിൽ കിടന്നിരുന്നു.


ഞാൻ ഷർട്ടുമായി ഒരു ബസ്സിന്റെ 

സീറ്റിൽ ഇരുന്നു യാത്ര ചെയ്യുക 

ആയിരുന്നു.


കിലുങ്ങുന്ന ഒരു ബാഗുമായി ടിക്കറ്റ് 

ചോദിച്ചെത്തിയ കണ്ടക്ടർക്ക് 

ഞാൻ കൊടുത്ത ആ നാണയം 

ഉടനെ തന്നെ കണ്ടക്ടർ എന്റെ അടുത്തിരുന്നു യാത്ര ചെയ്തിരുന്ന 

മറ്റൊരാൾക്ക്‌ കൈമാറി.


എന്റെ സ്വന്തം എന്ന് ഞാൻ കരുതി 

ഇരുന്ന ആ നാണയം ഇപ്പോൾ 

അയാളുടെ സ്വന്തം ആയി.


ഞങ്ങളുടെ പോക്കറ്റുകൾ അടുത്തടുത്ത് 

ഇരുന്നു.

നാണയമേ, നീ ഇപ്പോൾ അയാളുടേത്‌ 

അല്ലേ?

നീ അല്ലേ ഈ യാത്ര ഉണ്ടാക്കിയതും 

തുടരുന്നതും?

എന്റെ പോക്കറ്റു പഴയ നാണയത്തോട് 

കുശലം ചോദിച്ചു.

ഞാൻ ഞെണുങ്ങി മടങ്ങും വരെയോ 

നിറം മങ്ങും വരെയോ ഇവർ 

എന്നേ കൊണ്ട് എന്തൊക്കെയോ 

ചിന്തിപ്പിക്കും.

എന്നാൽ ഒരു ലോഹം മാത്രമായ

എനിക്ക് ചിന്താ ശേഷി ഇല്ല...

അല്ലെങ്കിൽ ഏറ്റവും നല്ല ചിന്ത

എന്നത് ചിന്തിക്കാതിരിക്കൽ തന്നെ.


നാണയം എന്റെ പോക്കറ്റിനോട്

കുലുങ്ങി ചിരിച്ചു.


എന്നാൽ പല രൂപത്തിലും ഭാവത്തിലും

അപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന എല്ലാരിലും അപ്പോളും നാണയം

 ഒരു

ചിന്തയായി തുടർന്നു.

വരവിന്റെയും പോക്കിന്റെയും കവിത

 വരവിന്റെയും പോക്കിന്റെയും

കവിത


പ്രദീപ്‌


വീണു പോയി വയ്യാതെ 

കിടന്നിരുന്ന അമ്മയോട് 

മകൻ പറഞ്ഞു.

അമ്മ എന്റെ കൂടെ വരൂ.

ഞാൻ അമ്മയെ നോക്കാം.


മരുമകൾ പറഞ്ഞു.

അമ്മ എന്റെ ജോലി 

സ്ഥലത്തേക്കു

പോരൂ..

ഞാൻ അമ്മയെ നോക്കാം.


മകൾ പറഞ്ഞു.

അമ്മ എന്റെ ഭർത്താവിന്റെ 

നാട്ടിലേക്കു

വരൂ..

ഞാൻ അമ്മയെ നോക്കാം.


അവരോടൊക്കെ അമ്മ 

മറുപടിയായി

പറഞ്ഞു.


ഇവിടെ നിന്നല്ലേ നിങ്ങൾ 

എല്ലാം

അവിടേക്കു പോയത്?

ഇനി ഞാനും കൂടി വന്നാൽ

ഇവിടം ആര് നോക്കും?

Tuesday, 20 May 2025

വിഭാഗം

 വിഭാഗം


വർഗ്ഗം ജന്തു 

വിഭാഗം മനുഷ്യൻ

രാജ്യം ഇന്ത്യ 

ഭാഷ മലയാളം 

ലിംഗം പുരുഷൻ 

ജാതി.......

രാട്രീയം.......... 

ജോലി.......

പണം.......

..


...

കൂട്ടുകാരുമൊത്തു ഒരു രാത്രി ഭക്ഷണം

 കൂട്ടുകാരും ഒത്തു ഒരു രാത്രി ഭക്ഷണം


രാത്രി ഹോട്ടലിലെ 

മേശക്കു 

ചുറ്റും ഇരുന്നു

 ചിരിച്ചു തമാശ 

പങ്കിട്ടു 

പതുക്കെ വളരെ 

പതുക്കെ ഞങ്ങൾ

കൂട്ടുകാർ

ഇഷ്ടമുള്ള 

ഭക്ഷണം കഴിച്ചു.


പിന്നീട് ഞങ്ങൾ കൂട്ടുകാർ

പല വാഹനങ്ങളിലായി

പല സ്ഥലത്തേക്കായി

പിരിഞ്ഞു.


(പ്രദീപ് )

Tuesday, 29 April 2025

കാടിന്റെ നിയമങ്ങൾ

 കാടിന്റെ നിയമങ്ങൾ

---------------------------------

എല്ലാ നല്ലതിലും 

ചില ചീത്ത ഉണ്ട്.


നല്ലതന്വേഷിച്ചു 

നടന്നാൽ കാണാം,

അതിന്റെ ഉള്ളിലും 

ചുറ്റിലും ആയി 

കലർന്നു പടർന്നിരിക്കും 

അവനെ...


ചീത്തക്കു നല്ലത് 

ആയിക്കൂടെന്നില്ല..


നല്ലത് ചീത്തയെ തള്ളി

പറയുകയും ഇല്ല.

അതിനു അറിയാം..

ചീത്ത ആണ് അതിനെ 

അങ്ങനെ ആക്കുന്നത് എന്ന്.


വാല്മീകിക്ക് മുന്നിലെ വേടനെ

നോക്കിയാൽ കാണുന്ന ചിലതുണ്ട്.

വേടനിൽ വാല്മീകി ഉണ്ടെങ്കിൽ

വാല്മീകിമാരിലും വേടൻ വേണ്ടതാണ്.


നാട്ടിലെ നിയമങ്ങൾ

കാട് അറിയില്ല.


കാട് നാട്ടിലെത് ആണെങ്കിൽ പോലും.


എല്ലാം ഉത്തരം ആണെന്ന് 

പറയാൻ ആകില്ല.

ഉത്തരം ചോദ്യത്തെ തിരയും.

മറിച്ചും.


പിന്നെ അന്വേഷിക്കുമ്പോൾ

എല്ലാം അറിയേണ്ടത് ആണ്.


എല്ലാം കാണാതെ ഉള്ളത്

ആണത്രേ എല്ലാ 

അന്വേഷണങ്ങളും?


അവക്ക് വേണ്ടതിലേക്കു മാത്രം

അവ ശ്രദ്ധിക്കുന്നു.

പിന്നെ അവരെ അവൻ അവിടേക്കു

എത്തിക്കുന്നു!


തുല്യതക്ക് വേണ്ടി പറയുന്നവർ

അത് എന്നോ ഇല്ലാണ്ടായി പോയതാണ്

എന്ന് അറിയാത്ത നിഷ്കളങ്കർ.


അല്ലെങ്കിൽ തൊട്ടു മുന്നിലെ നിമിഷത്തിൽ അവർക്കു അതിൽ നിന്നും

ഒരു ചവിട്ടു ഏറ്റിട്ടുണ്ട്.


ആ ചവിട്ടിന്റെ ആഴം അത് ഏറ്റവന്

മാത്രം അറിയുന്ന ഒരു രഹസ്യം!


-അങ്ങനെ മറച്ച കുറേ രഹസ്യങ്ങൾ

കൂടി ചേർന്നതാണ് ജീവിതം.


എന്തിന്- പ്രപഞ്ചം പോലും.


(പ്രദീപ്‌)

Friday, 14 March 2025

പ്രിയപ്പെട്ടവരുടെ കഥ

 പ്രിയപ്പെട്ടവരുടെ കഥ 


ഒരു പ്രിയ സുഹൃത്ത് ഉണ്ടായിരുന്നു.


ഇന്ന് അവൻ എന്നെ

ഏറ്റവും വിമർശിക്കുന്നവൻ ആയി 

മാറിയിട്ടുണ്ടത്രേ..


ഒരു പ്രിയ കാമുകി ഉണ്ടായിരുന്നു.


ഇന്ന് അവൾ എവിടെ?


ഒരു പ്രിയ വീട്ടുകാർ ഉണ്ടായിരുന്നു.


ഇന്ന് അവർ എവിടയോ വലിയ

ആളുകൾ ആയി കഴിയുന്നു.


പ്രിയപ്പെട്ടവരേ,


നിങ്ങൾ എങ്ങനെ പ്രിയപ്പെട്ടവർ 

ആയി എന്ന് ഇന്ന് നിങ്ങൾ അറിഞ്ഞു അല്ലേ?


അല്ലെങ്കിലും പ്രിയപ്പെട്ടവർ 

പ്രിയർ ആകേണം എന്ന് ഇല്ല.


നീ നിന്റെ പ്രിയം നിനക്കു വേണ്ട

രീതിയിൽ ക്രമീകരിച്ചക്കുക.

ഉറക്കം

 ഉറക്കം


ഉറക്കം ഒരനുഗ്രഹം തന്നെ.


എന്നും ചത്ത പോലെ ഉറങ്ങുന്ന

 ആ ഞാൻ ആല്ലേ ഈ ഞാൻ?


താ.. എഴുതുന്നതിനു ഇടക്കും..

സ്ത്രീ സ്വാതന്ത്ര്യം

 സ്ത്രീ സ്വാതന്ത്ര്യം

=================

സ്ത്രീക്ക് സ്വാതന്ത്ര്യം 

കിട്ടുന്നുണ്ടോ എന്ന് ഇപ്പോളും 

സംശയം ആണത്രേ.

കിട്ടാൻ ഇതെന്താ മാങ്ങായോ 

ചേനയോ ആണോ?

നിന്റെ സ്വാതന്ത്ര്യം

 നീ എടുക്കാത്തതിന് ഞാൻ എന്ത്?

(പ്രദീപ്‌ )

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...