Sunday, 31 December 2017

വിമാനം


വിമാനം













റൈറ്റ് സഹോദരന്മാരാണ് 
വിമാനം കണ്ടു പിടിച്ചത് 

എന്ന് ടീച്ചർ പറഞ്ഞു തന്നു.
പക്ഷെ എങ്ങനെയാണു 
വർ വിമാനമുണ്ടാക്കിയത്

 എന്ന് ടീച്ചർ ഇതുവരെ 
പറഞ്ഞു തന്നില്ല !

വിദേശി

വിദേശി 











പ്രിയ മലയാളി ,
ഞാൻ വിദേശി 
ഇവളന്ന എൻടെ 
കുഞ്ഞിന്ടെ തള്ള 
ഭാവി ഭാര്യ-

എനിക്കും കേരളം
 കാണണം 

ആനച്ചെ ണ്ടക്കളിപ്പൂരം 
മലകൾക്കിടയിലെ
 പ്രത്യേക ഉദയം 

എൻടെ നാട്ടിൽ 
മണ്ണിനു ചരസ്സിന്ടെ 
പെണ്ണിന് വൈറസിൻടെ 
തണ്ണിക്കു പെട്രോളിന്ടെ 

നാറ്റം 


യാത്രകൾക്കായ് .....

യാത്രകൾക്കായ് .....












നിറ ബസ്സിൻ ജന്നലരികിൽ
ശാന്തനായ് ,ഏകനായ്
ഒറ്റ ലോകം കാണാനായ് ....
പുലരി , കറുപ്പ് തണുപ്പ്
കുത്തും കാറ്റ് ,മാമല,
വീടുകൾ ,തുളക്കും സൂര്യൻ
പച്ചപ്പിൻസൗഹ്രദച്ചേരൽ
മൃഗം മനുഷ്യൻ നീലാകാശം
കടലിന്നു മക്കരെ ....
ഊർജ്ജത്തിന്നായ്
ഈണമായ് ഗാനമായ്
യാത്രികനാകുക ..

Sunday, 24 December 2017

ആമുഖം

ആമുഖം 













വരിക്കിടയിൽ
 നിന്നിടക്കിടെ
എന്തോ ഒന്നെന്നെ
 നോക്കി ചിരിക്കുന്നു 
കരയുന്നു പിന്നെ 
പരിഹസിക്കുന്നു 

കസേര


കസേര










ആത്മാർത്ഥ തക്കാർക്കായി  പടിപ്പുറത്തു 
ഇട്ടിരിക്കുന്ന പ്രത്യേക ചാരൂ കസേരയിലേക്ക് 
അയാൾ പതുക്കെ നടന്നു തുടങ്ങി .....

Saturday, 23 December 2017

ഒരു സത്യാന്വേഷിയുടെ ജീവ ചരിത്രം

ഒരു സത്യാന്വേഷിയുടെ 
ജീവ ചരിത്രം 
















ശങ്കരൻ  കാഴ്ചകൾ 
പരിപൂർണ്ണതലങ്ങളിൽ
 കാണുന്നവനായിരുന്നു  
 സോഷ്യലിസം സമ്പൂർണ്ണതയിൽ
 അന്വേഷിച്ചു നക്സൽ ആയ
 ശങ്കരൻ അക്രമത്തിൽ നിന്നും 
ജപത്തിലേക്കു എത്തി .
സ്ത്രീ യെ തിരഞ്ഞ ടിയാൻ 
പരിപൂർണ്ണ സ്നേഹം 
ഏവർക്കും ആവോളം നൽകി
തുടർന്ന് സ്വാഭാവിക 
പ രിണാമമായി  കടുത്ത
 സ്ത്രീ വിരോധിയായി 
സ്ത്രീകളെ കൊല്ലാതിരുന്ന
 അദ്ദേഹം ഭ്രാന്താവസ്ഥയിലേക്കു 
മലക്കം മറിഞ്ഞു .
 വലിയ ഒരു മനുഷ്യനായ 
അദ്ദേഹത്തിനുള്ളിലെ 
 ചെ റിയ കുട്ടി  കരഞ്ഞു 
 ധീരനായ അദ്ദേഹത്തിനുള്ളിലെ 
ഭീരുവിനു വീർപ്പുമുട്ടി 
സാമൂഹിക നിയമക്രമങ്ങളിൽ 
നീങ്ങി അദ്ദേഹം ഒരു 
കാമരോഗിയായി ....
പടച്ചവനെ തിരഞ്ഞു 
പടച്ചവനെ മറന്നു .....

എല്ലാം അന്വേഷിച്ച അദ്ദേഹം 
ഒന്നും അന്വേഷിക്കാത്തവനായി 
സന്തോഷ വനായി  ജീവിച്ചു 

Saturday, 16 December 2017

പുതുവത്സരം

പുതുവത്സരം








പുതുവത്സരം
കിളി മരത്തിനോടും
മരം മണ്ണിനോടും
മണ്ണ് ആകാശത്തോടും
പുതുമ നിറഞ്ഞ ഒരു
സന്തോഷം അടക്കം
പറയുന്നു ......
ആ ലയ ഭാഷയുടെ
അർത്ഥം വേണ്ടാതെ
ഒരു കുഞ്ഞു ചിരിക്കുന്നു ...
ആ ചിരിയിൽ മതവും
മനുഷ്യരും കൈകോർക്കുന്നു
ആകാശത്തായ് ഒരു ചരിത്ര
നക്ഷത്രം വിടരുന്നു
ഉല്ലാസവാനും കാരുണ്യവാനും
ആയി ദൈവം എന്നെ
പുനഃ സൃഷ്ടിക്കുന്നു ,,,,
എല്ലാം ഒന്നാകുന്നു ...
ഒന്നിനെ കൊത്തി ആകാശ 
വീചിയിലൂടെ പറന്നൊരാ 
പക്ഷി പുഴയിലെ നിലവിൽ 
പ്രതിഫലിക്കുന്നു ...
ഞാനാ പഞ്ചാര മണലിൽ 
ഒരു സുന്ദര സ്വപ്നവും കണ്ടു 
മയങ്ങുന്നു ,,,,,

സമയം ചലനാവസ്ഥയിലെന്നു 
തോന്നിപ്പിക്കാൻ 
പല ഈണത്തിൽ 
ആശംസകൾ മുഴക്കുന്നു....

Sunday, 10 December 2017

രസതന്ത്രം

രസതന്ത്രം 









അവൾ പ്രചോദിപ്പിച്ചത്
 ഞാൻ അവളെ അറിയിക്കാതെ
 ജീവനോടെ വിഴുങ്ങി.
 അവൾ എന്നെ പാടെ 
നിരാശനാക്കാൻ ശ്രമിച്ചത്  
ഞാൻ അവളെ അറിയിക്കാതെ 
വെട്ടി മാറ്റി  ,.
ഞാൻ ഒരു പുഞ്ചിരിക്കാരൻ 
ആയത്തിലാവാം 
ഇന്ന്  അവൾ എന്നെക്കണ്ടാൽ അറിയില്ല 
എങ്കിലും പലരോടും  രഹസ്യമായി 
എന്നെ പുകഴ്ത്തുന്നുണ്ടത്രേ ...

പക്ഷെ എനിക്കവളെ തീരെ അറിയില്ലല്ലോ ...

Saturday, 2 December 2017

അമ്മ

അമ്മ 















അടുക്കളയിലടുപ്പിൽ  തേച്ചുമിനുക്കിയ 
പാത്രത്തിൽ  വെന്തു വേവുമനേകം 
വിഭവമതിന്നരികെ  ഒരു ശ്വസിക്കും 
വിഭാഗം  മാത്രമായി അമ്മ .....

Monday, 20 November 2017

സുന്ദരമാനസം










സുന്ദരമാനസം 


സുന്ദരമാനസം 


പ്രിയേ , നമുക്കിടയിലും 
ഒന്നും  ബാക്കി വെപ്പിക്കാതെ
 കാലമൊരു  പുഴക്കുത്തായ്
 നിറഞ്ഞൊഴുകുമല്ലോ ....
ഒരു ശൂന്യബിന്ദുവായെന്നെ
ദൈവം മായ്ച്ചാകാശ
 കാഴച്ചയാക്കുമല്ലോ......
എൻ ,  ഇന്നിൻ  മൗനം 
അന്നു നിന്നിൽ 
വാചാലമാകുമല്ലോ ....
അന്ന് നിന്നെ ഞാൻ
 അറിയതായിരം
തവണയെങ്കിലും 
ചുംബിക്കുമല്ലോ.......
ഭൂമി പലരുടേതെന്നലും
 ആകാശം  എപ്പോളും 
 ഒന്നതുപോൽ 
പലതായാ നാം  ആകാശ
 ശൂന്യത്തിൽ  ഒരേ 
വേഗമുള്ള  ദിശയില്ലാത്തോരു 
പറവകളായി 
 നീന്തി നടക്കുമല്ലോ  ....
ഒരൊറ്റ ബിന്ദുവിൽ
 സന്തോഷം, ആഘോഷം 
പിന്നെ പ്രണയ മധുരവും 
നിറക്കുമല്ലോ 
 ആ ബിന്ദു മായുന്നതും 
നോക്കി ആകാശം 
കടലാകുമൊരു പ്രഭാത
 പ്രദോഷ നിമിഷത്തിൽ
കൊക്കുരുമ്മി നമ്മൾ
 പാടുന്ന പാട്ടിൻ വരികൾ
  സന്തോഷ  സന്താപ
  സമ്മിശ്രമാകാതെ
 ദുഃഖം മാത്രം
 നിറക്കുമല്ലോ ,
.പൊഴിക്കുന്ന അശ്രുക്കൾ
വിശ്വം ദീപ്തമാക്കുമല്ലോ
 വിശുദ്ധമാക്കുമല്ലോ 
..
ആ കണ്ണുനീരിന്നു ആയിരം
വർണ്ണം ആയിരം   ജാലമതിന്നു 
പ്പിന്നോ കടൽ വ്യാപ്തി .....
ആ കണം  പ്രപഞ്ച
 പ്രകാശമായി തിളങ്ങുമല്ലോ ...


Tuesday, 14 November 2017

ശരി

ശരി 






















ജനനവും പ്രണയവും രണ്ടത്രേ ...
ജനനം മരണത്തിൽ പരിസമാപിക്കും 

വേദനയും കാമവും രണ്ടത്രേ ...
ഒന്ന് ശരീരത്തിൽ  പരിസമാപിക്കും 

മനസ്സും ശരീരവും  രണ്ടത്രേ .....
ഭാര്യയും ഭർത്താവും പോലെ !......

Monday, 13 November 2017

അവൾ

അവൾ




















അവൾ 
വെള്ളം പോലെ 
ചുറ്റുപാടിൻടെ 
ആകൃതിയായ് 
നിറയുന്നു ....

Saturday, 11 November 2017

ദിവാസ്വപ്നം

ദിവാസ്വപ്നം

























ഒരിക്കൽ പോലും തുറക്കാത്ത ഒരു 
പാട് ജന്നലുകളുള്ള  ഒരു വീട്ടിലെ 
ലിവിങ് റൂമിലെ കംഫോർട്ടബിൾ 
സോണിലിരുന്നു ബെഡ് റൂമിലല്ലാതെ 
ഡൈനിങ്ങ് റൂമിൻടെ അരുകിൽ കിടന്നു 
ഉറങ്ങുതായ് ഒരു സ്വപ്നം  ദിവാകരൻ 
ഇന്നലെ കണ്ടു !

ഗാന്ധി "



ചോദ്യമില്ലാ ലോകത്തിൽ
ചോദ്യങ്ങൾ ഉണ്ടാകുമെങ്കിൽ 
ചോദ്യങ്ങൾ പലതാകുമെങ്കിലും 
അവക്കൊക്കെയൊരൊറ്റവാക്കിൽ 
ഒരേ ഒരുത്തരമുണ്ടതാണ്

 "ഗാന്ധി "

Wednesday, 8 November 2017

കാഴ്ച


'കാഴ്ച

















കവിളിലെ കണ്ണീരും  
അലിഞ്ഞ ചോറും 
നിറഞ്ഞ നിലാവും 
 ചിരിച്ചോരമ്മയും 
ഒക്കത്തെ കുഞ്ഞും
 മാനത്തെ മാമനും 
ആദ്യത്തെകാഴ്ച......

ഓട്ടം

ഓട്ടം

ഓടാത്തോരുമായ് ഓടി തളർന്നെന്നിട്ടും 
തളിർത്തു പൂക്കുന്നെൻ  ജീവിതം പിന്നെയും 
കുത്തിപ്പറിച്ചും ച്ചുട്ടെരിച്ചും വിഷം തന്നും 
പിന്നെ ചിരിച്ചും കൊല്ലുന്നു ................
ഞാൻ ആ  ഭ്രാന്തൻടെ ചാക്കിലെ 
മത്സര  കർക്കശം 
പൗര നല്ല, മനുഷ്യനുമല്ല  
യെശുവല്ലാഞാൻ ഹിറ്റ്ലറും അല്ല  
മകൻ അല്ല അച്ഛനുമല്ലെങ്കിലും  

പാരിന്നീ   പൊൻ പുലരി 
വഴികളിടെ ഓടട്ടെ  ഞാൻ 
പ്രസന്നനായ്‌,പിന്നേയും ....

Tuesday, 7 November 2017

നസീറും മധുവും

നസീറും മധുവും
















നസീറും മധുവും പിന്നെ സമവാക്യവും 




കാര്യങ്ങൾ അതങ്ങനെ ഒക്കെ ആണ് .

നസീറിക്ക സുന്ദരൻ നിത്യ ഹരിത നായകൻ 
സുമുഖൻ ,സൽസ്വഭാവി

മധുവണ്ണൻ നിരാശ കാമുകൻ
ഭാര്യ ഒന്ന് കരഞ്ഞാൽ ഹാർട്ട് അറ്റക്കാകുന്ന 
 പൊണ്ണ തടിയൻ ബോറൻ

പക്ഷെ 
നസീറിക്ക ഇപ്പോൾ താഴേക്ക് നോക്കി 
ഈ ,മനോഹര തീരം പാടുമ്പോൾ 
മധുവണ്ണൻ കടലിലെ ഓളവും 
കരളിലെ മോഹവും പാടി 
കടൽക്കരയിലൂടെ ഇപ്പോളും നടക്കുന്നു 


 അതത്രെ ആ  സമ വാക്യം 

Saturday, 4 November 2017

സൗഹ്രുദം















സൗഹ്രുദം ദൈവപദം ,
സൗഹ്രുദം സ്വർഗ്ഗകണം ,
സൗഹ്രുദം നിസ്വാർത്ഥം ,
സൗഹ്രുദം കാലാതീതം ,
സൗഹ്രുദം കണക്കില്ലാ
വ്യാപാരം .

സുഹൃത്തേ , 

നിന്നെ തീരെ അറിയാതെയീ 
ലോക വ്യാപാരശാലയിൽ 
കപട വേഷകച്ചകെട്ടി
 പതിനെട്ടാ മങ്കം വെട്ടിയതിന്നും 
നിന്നെ തീരെ 
അറിയാത്തോരാന്ധതക്കും 
നീ സദയം ക്ഷമിക്കുക 

പാത

പാത



ദിവംഗതനും 
അകാല ചരമം 
പ്രാപിച്ചവനും 
സമാധിയായവനും 
മരണപ്പെട്ടവനും 
നിത്യ വിസ്‌മൃതിയിൽ
 മറഞ്ഞവനും 
കൊല്ലപ്പെട്ടവനും
വധിക്കപെട്ടവനും 
കാലയവനികക്കുള്ളിൽ 
മറഞ്ഞവനും 
കാലം ചെയ്തവനും 
വീരചരമം 
പ്രാപിച്ചവനും 
സ്വർഗസ്തനായവനും 
വടിയായവനും
 കാറ്റുപോയവനും 
'ഡിം  ടടക്കടി തോം '
ആയവനും 
ഒരേ പാതയിലൂടെ
ഒരേ യാത്രയായ് 
മണ്ണിന്നടിയിലെയും
 ആകാശത്തെയും 
മാത്രം സോഷ്യലിസ്റ്റ് 
ലോകത്തിലെത്തി 
ആവോളം 
പൊട്ടിച്ചിരിച്ചു .

Friday, 3 November 2017

തോട്ടി

തോട്ടി



















വാലിളക്കിത്തുമ്പി വളച്ചു 
കാലെടുത്തു തല കുടഞ്ഞു
ചെവിയാട്ടി ചിന്നമിട്ടു 
 പട്ട കീറീ പൊടി തൂകി 
വെള്ളം ചീറ്റി ആകെ 
ആളു  പേടിച്ചെങ്കിലും 
കാലിന്നരുകിലെ  തോട്ടി ഇളകാതെ 
കാലിന്നരുകിലെ  തോട്ടി ഇളകാതെ 

കാലിന്നരുകിലെ  തോട്ടി ഇളക്കാതെ! 

രൂപാന്തിരം




ഇരുട്ടതു കാറ്റിലാടി  മെഴുകുതിരി വെളിച്ചം 
അണഞ്ഞു , ശൂന്യതയിൽ എല്ലാം ഉണ്ടത്രേ 
രൂപാന്തിരം പ്രാപിച്ച വെളിച്ചം ഇപ്പോൾ 
എങ്ങിനെ ആയിരിക്കും ?












Thursday, 2 November 2017

മുറിവുകൾ


മുറിവുകൾ












മുറിവുകൾ നീറുന്നിടം മനസ്സ് 


മനുഷ്യനെ മനസ്സിനെ പഠിക്കാതെ 
എങ്ങനെ നടപ്പാകും നീതിയതു 
മാത്രം പറയുക നീ നഗ്നയാം 
ദേവതേ ...
മനസ്സ്  മുറിച്ചെടുത്തതിൽ 
ഒരു മരകുറ്റിയും നട്ടു 
വെള്ളമൊഴിക്കതൊരു 
മോഴയെക്കൂടി നീ സൃഷ്ടിച്ചു 

തിരുത്ത്

തിരുത്ത് 


















ആത്മകഥ എഴുതാനാരും
 പറഞ്ഞിട്ടില്ല ,

ജനിച്ചതീ  മാമല 
നാട്ടിൻ മോന്തയിൽ .
മരിച്ചതീ കർക്കിടക
 മഴയിൽ പാതയിൽ, 
പക്ഷെ ജീവിച്ചിട്ടില്ല !
ആത്മകഥ അപ്പോളത്തെ 
തോന്നൽ 
ചെറിയ കഥ വായിക്കില്ല 
നോവൽ കുറച്ചു മാത്രം 

വചനം  ഒന്ന് രണ്ടു മൂന്നു നല് 

കവിത ആസ്വദിക്കരുതതിൽ ഇല്ല മധുരം 
കവിതയാലപിക്കരുരുതതിൽ  ഇല്ലയക്ഷരം 
കവിത കുറിക്കരുരുതതിൽഇല്ല ജീവിതം 
കവിത വായിക്കരുരുതതിൽഇല്ല ജീവിതം 

Wednesday, 1 November 2017

അറിയാതെ

അറിയാതെ

















അറിയാതെ മലയാളം
 പറഞ്ഞതിന് ടീച്ചർ 
സ്കൂൾ കുട്ടിയെയും 
അറിയാതെ മുല 
കുടിച്ചതിനു 'അമ്മ 
പിഞ്ചു കുഞ്ഞിനെയും 
തല്ലി 
അറിയാതെ മുദ്രാവാക്യം 
വിളിച്ചതിന് പ്രിൻസിപ്പൽ 
വിദ്യാർത്ഥിയെയും 
അറിയാതെ മൂത്രം 
ഒഴിച്ചതിനു പോലീസ് 
അയാളെയും കൊന്നു 

Tuesday, 31 October 2017

ദാരിദ്ര്യം


ദാരിദ്ര്യം 










ദാരിദ്ര്യം കുഞ്ഞാപ്പി 
ഒരടി ഉയരാനാഞ്ഞു  
 രണ്ടടി താഴെ വീണേ ....
സമ്പന്നം കൊച്ചാപ്പി 
 രണ്ടടി താഴാനാഞ്ഞു 
നാലടി മേലെ പോയേ  ....

Thursday, 26 October 2017

രസീതി


രസീതി 
























എൻടെ ചിന്ത പണയം വച്ച രസീതി 
കാണാനില്ല രസീതി കിട്ടുന്ന മുറക്ക് 
ബാക്കി പറയാം 

Wednesday, 25 October 2017

ചിരി

ചിരി











ഒരു ചിരി കുഴിയിലെ കറുപ്പ്
പുഞ്ചിരിത്തിപ്പൂൻ ചെഞ്ചോരപ്പാട്
ചിരി ഇല്ലായ്മയിലെ സൗഹൃദം
ചിരി തെറാപ്പിയിലെ ക്രൗര്യം
ഭർത്താവിനോട് തല താഴ്‌ത്തി
ബോസിനോട് മദാലസ്സയായ്
സുഹൃതിനോട്അന്യയായ് ..
അച്ഛനോട് ചിരിക്കാതെ ചിരിച്ച്
കോൾഗേറ്റ് ചിരി കോൾ ഗേൾ ചിരി
പുളിങ്ങാ ചിരി പടവലങ്ങ ചിരി
അറിയാതെ ചാണകം ചവുട്ടിയ ചിരി
സൈക്കിളിൽ നിന്നും വീണ ചിരി
ചുണ്ടനക്കാ ചിരി മുഖം നിറഞ്ഞ ചിരി
പെൺചിരി കുഞ്ഞിൻ മാലാഖ ചിരി
അങ്ങനനേകം ചിരി
ചിരിക്കാൻ പഠിക്കേണം ......
അല്ലേൽ ഞാനും ഒരു നയാപൈസ
ജീനിയസ് ആയേക്കാം............................

Friday, 20 October 2017

ചോര

ചോര





















എനിക്കയിയീ 
നിറപ്പൂമരം 
മെനിക്കയിയീ 
നീലയാകാശം 
മെനിക്കയിയീ 
നിത്യയൗവന-
മെനിക്കയിയീ
കത്തും ഭൂഗോളം .

നിനക്കയിയീ
 പ്രഭാതതേജസ്സ്  
നിനക്കയിയീ
നീല സ്സാഗരം 
നിനക്കയിയീ.
കാണാകുയിൽ നാദം 
നിനക്കായിയീ 
നിശ്ശബ്ദ ചൈതന്യം 

നിനക്കായിയീ ...........

എൻടെയെല്ലാം
 നിൻടെയും 
നിൻടെയെല്ലാം
 എൻടെയും 
എങ്കിലും 
എന്നും മുറിച്ചും 
കരിച്ചും നീറ്റിയും 
നാം ചോരയാൽ
 ഉത്തരം പറയാനായ്
ചോദ്യം തിരയുന്നു...............

Wednesday, 18 October 2017

കൊലച്ചിരി

കൊലച്ചിരി













എല്ലാ ആളുകളെ
 കണ്ടാലും 
ചിരി വരുന്നില്ല
,എങ്കിലും 
ചിലരെ കണ്ടാൽ
 ഇപ്പോളും
ചിരിക്കാറുണ്ട് 

മരണശേഷം(മാത്രം)
കാണാൻ
 വരുന്നവരോട് 
അപ്പോൾ 
ചിരിക്കാൻ 
കഴിയില്ലല്ലോ!

Sunday, 15 October 2017

ചില ഗ്രാമ ചിന്തകൾ






ചില ഗ്രാമ ചിന്തകൾ
===========================











രു ഗ്രാമമെൻടെ നാട് .
പൊളിഞ്ഞോരു വീടും
പച്ച മരത്തണലും
കാണാനൊരുകഥകളിയും
ഒറ്റക്കിരിക്കും അമ്മയും
മാത്രമായുള്ളോരു ഗ്രാമം.
ഒറ്റയായോരു ഗ്രാമം .
ഒറ്റയ്ക്ക് കളിക്കാനൊരു
വയലുള്ള,
ഒറ്റക്കിരിക്കാനൊരു
പുഴ മണലുള്ള,
ഒറ്റയ്ക്ക് കുടിക്കാനൊരു
കുടം കള്ളുള്ള,
ഒറ്റയ്ക്ക് നിക്കാൻ
ഒരു പറ്റം മനുഷ്യർ
കൂട്ടുള്ളോരു
ഒറ്റയ്ക്ക്
നിൽക്കുന്നോരു്ഗ്രാമം .
മകനെ എഞ്ചിനീയറിംഗ്
കോളേജിലാക്കാൻ
ഈ നഗര സ്വർഗ്ഗത്തിലൂടെ
കാറിലായ്‌,നൂറിൽ
നൂറിലായ്ചേലിൽ
പായുമ്പോൾ
അറിയാതെയുള്ളിൽ
നീറി പിടിക്കുന്ന
തീരാത്ത കനത്ത ഒരു
വേദനയാണെൻ ഗ്രാമം ..........
എൻടെ മാത്രം ഗ്രാമം .............


Saturday, 14 October 2017

ഡോക്ടർ പൽപ്പു @ പ്രണയം

ഡോക്ടർ പൽപ്പു @ പ്രണയം 




രമണനും പരീക്കുട്ടിയും കേറി 
പ്രണയം  താജ് മഹൽ ഒരുക്കും 
എന്നൊന്നും  പ്രണയ ഭ്രാന്തന്മാരെ
ചികിൽസിച്ച  ഡോ പൽപ്പുവിനു 
അഭിപ്രായം  ഇല്ല .  

പ്രാണ പ്രിയതമ ഡോ. രാജമ്മ 
 കഴിഞ്ഞ ആഴ്ച്ച അടുത്ത വീട്ടിലെ 
തൊഴിലില്ലാത്ത ഒരാളുടെ കൂടെ
 ഒളിച്ചോടിയതിനാലൊന്നും 
അല്ല അത് ,, ..

പ്രണയത്തിന് മനസ്സില്ല
പ്രണയം ഒരു പകർച്ച വ്യാധി 
പ്രണയം ഒരു  നൈമിഷിക വികാരം  
പ്രണയം പണിയില്ലാത്തവൻടെ പണി 
പ്രണയം വിവരമില്ലാത്തവൻടെ ജോലി 

എന്നൊക്കെ  ആകാം 


എന്തായാലും  ഓരോ
 പ്രണയത്തിന്നോരത്തും 
ഒരു  പെരുത്ത  കുഴിയുണ്ടത്രേ ...

...

(അത് ഡോകട്ർ പൽപ്പുവിന്നറിയാം) 

Monday, 9 October 2017

ആന

 ആന










ആന,

ചിന്നം കൂക്കി 
 മണ്ണും  കോരി 
വെള്ളം തൂക്കി 
നീന്തി ,കാട്ടിൽ 
കൂട്ടമായ് ...

ഞാൻ
ചിരി ,ചതി 
വടം,പണം 
പട്ട,പിന്നേ  
കുഴിയുമായ് ......

ഏണി പ്പാലം 
ഉന്തിത്തള്ളി 
താങ്ങിക്കെട്ടി
ജീവനോടെ
ഒതുക്കി 
ആനവണ്ടി 
ആക്കുന്നു .........

പൂരപ്പകിട്ടിന്ന് ,
ഉൽസവതിമിർപ്പിന്ന് 
താളക്കൊഴുപ്പിന്നും 
തമ്പ്രാനു 
കേറാനും 
പിന്നെ 
കാണാനും 
ആനവണ്ടി
നീക്കുന്നു..........

വടത്തിൻ 
അരുകിലെ 
പെരുത്ത
 കരി നീല
 മുറിപ്പാട്
 നോക്കാതെ 

വലിയോരാനയെ 
പാടെ ചെറുതാക്കി 
ചെറിയോരീ
 ഇരുകാലി 
വലുതാകാൻ
ശ്രമിക്കുന്നു.

Thursday, 5 October 2017

മൂർച്ച

മൂർച്ച

പണം എല്ലാ വക്കിലും  
മൂർച്ച യുള്ള ഒരു ആയുധം 
എന്നതിനോടും 
പ്രണയം വേദന തരും കാരുണ്യം 
എന്നതിനോടും 
മദ്യം കയ്ക്കും ഓക്കാനം  
എന്നതിനോടും 
ദൈവം ഒരു അന്ധ ഗായകൻ
 എന്നതിനോടും 
ഞാൻ വിയോജിക്കട്ടെ ..

എൻടെ യോജിപ്പ് 
എൻടെ  സന്തോഷത്തോട് മാത്രം .  

Monday, 2 October 2017

പാവ


പാവ 


അയാൾ സുഖമായങ്ങനെ 
മരിച്ചു കി ടക്കുമ്പോൾ 
ഇവർ   എന്തിനായിങ്ങനെ 
വെറുതെ കരയുന്നു ?


Sunday, 1 October 2017

ചില പ്രത്യേക ദിവസങ്ങളിൽ മാത്രം സംഭവിക്കുന്നത് .......


ചില പ്രത്യേക ദിവസങ്ങളിൽ 
മാത്രം സംഭവിക്കുന്നത് ....... 

രണ്ടു പെഗ്ഗും വീശി 
അഞ്ചായിരത്തിൻ   ഷർട്ടും 
അഞ്ചു ലക്ഷത്തിൻ ചെയിനും 
ഇരുപത്തഞ്ചിൻ മൊബൈലും 
പതിനായിരത്തിൻ ഷൂസും 
ധരിച്ചു ഞാൻ 
ഇന്നേക്കു മാത്രം  
നീ പ്രതിമ മാത്രമാക്കിയ 
ഗാന്ധിയെ പറ്റി പറയട്ടെ,,,,,

ലക്ഷത്തിൻ കാറിൽ കയറി 
എ സി റൂമിൽ ആയാസത്തിൽ 
കുഷ്യൻ സീറ്റിൽ
 ബിരിയാണിയും തീർന്നു 
ആലസ്യത്തിൽ ഉള്ള നിന്നോട്
 ഞാൻ  ഇന്നേക്കു മാത്രം  
നീ ഫോട്ടോമാത്രമാക്കിയ 
ഗാന്ധിയെ പറ്റി പറയട്ടെ,,,,,
നീ ഉദാഹരണം മാത്രമാക്കിയ 
ഗാന്ധിയെ പറ്റി പറയട്ടെ,,,,,


ത്യാഗം തിരിച്ചറിയാൻ
 പോലും അറിയാത്ത 
ജീവിതത്തിൻ ആഴവും
 പരപ്പും  അറിയാത്ത
സത്യത്തിൻ  ദൈവിക 
ബലത്തെ  കുറിച്ചറിയാത്ത 
ലോകം കോൺക്രീറ്റ് 
കോട്ടയാക്കുന്ന 
കടം വീട്ടാനായ്
 കോടികൾ കടം വാങ്ങുന്ന 
പരസ്പരം കൊല്ലാൻ
 പതിനായിരം കോടി 
അണ്വായുധത്തിന്നു 
 മുകളിൽ ജീവിക്കുന്ന 
സുഖത്തിനായി വിഷ 
ബീജം മാത്രം വിതക്കുന്ന  
പതിനായിരങ്ങൾ 
വിശന്നു മാത്രം 
മരിക്കുന്നതറിയാത്ത 

നീന്നോട്
ഞാൻ ഇന്നേക്കുമാത്രം 
ഗാന്ധിയെ പറ്റി പറയട്ടെ,,,,,

 മനുഷ്യനെ പറ്റി, 
സ്വാത്രന്ത്ര്യത്തെ പറ്റി 
 സത്യത്തെ പറ്റി,
ജീവിതത്തിൻ 
അർത്ഥതലങ്ങളെ പാട്ടി 
 പിന്നെ   മനുഷ്യ
സ്‌നേഹത്തെ 
[പറ്റിയും പറയട്ടെ ......
..






പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...