Wednesday, 23 August 2017

കാക്ക







താഴെ 
പരുന്തുകൾ  
അതിനാൽ 
കാക്ക 
മുകളിലേക്ക് 
പറന്നു ...

ചുംബനത്തിന്നായ്

ചുംബനത്തിന്നായ്




















ചുംബനത്തിന്നായ് 
ആകാശം
 ഭൂമിയെയും 
മഴ
 മണ്ണിനെയും  
കുഞ്ഞു 
അമ്മയെയും 
മരണം
 ജീവിതത്തെയും
തിരഞ്ഞ 
 ഒരു വേനൽക്കാല 
ഞായറിൻ 
ചെഞ്ചുവപ്പിൽ 
അവൻ 
അവളോട് ചോദിച്ചു . 

"ചോദിക്കാതെ 
ഒരു ചുംബനം 
തരുമോ ?"

ജിബ്രാളിന്ടെ 
ദൈവത്തിന്ടെ 
ചുംബനം 
വായിച്ചും 
ചുംബന 
സമരം കണ്ടും 
നെറ്റിൽ നിന്നും 
കണ്ണ് 
പറച്ചു 
അവൾ പറഞ്ഞു ,,,

പാടില്ല .. പാടില്ല ,,
നമ്മെ നമ്മൾ ....

ആകസ്മിക
 ചുംബന 
മാധുര്യത്തിന്നും 
ബലത്തിനും  
വീണ്ടും 
അയാൾ 
കാത്തിരുന്നു ....



ഓണാഘോഷം

ഓണാഘോഷം









കാറ്റിലാടും
പൂവാകാതെ
കാണം 
വിൽക്കാതെ
പൂവിളി
പാട്ടില്ലാതെ
കുഞ്ഞുടുപ്പു
വാങ്ങാതെ
അമ്മയൊപ്പം
ഓണമുണ്ണാതെ
അനാഥാലയത്തിലെ
വെപ്പ് പാത്രത്തിൽ
അരി പൂക്കൾ
നിറക്കാതെ
മൂന്നടി
മണ്ണിന്നഹംഭാവത്തിൽ
അവർ
പൂക്കള
മതസരതിന്ടെ
പ്ലാസ്റ്റിക്കു പൂവിനും
പിന്നെയാ
പൂവിൻടെ
നാൽപ്പത്താറു വെട്ടിന്നും
തെക്കു
വടക്കുമായ് പാഞ്ഞു ....

Monday, 21 August 2017

ഇവൾ അമല .....

ഇവൾ അമല .....















ഇവൾ അമല .....

ചില്ലറ അല്ലവൾ 
കാന്താരി കണ്മണി 

പി സ് സി എഴുതി 
ക്ലാർക്കായ പെണ്ണ് 

ഒന്നാന്തി ശമ്പളം 
വീണ്ടും ഒന്നാന്തി 
ശമ്പളം അതാണവൾ 

അവളുടെ വാനിറ്റി 
ബാഗിൽ എല്ലാം ഉണ്ട് ...

ഒരിയ്ക്കൽ മക്കൾ 
പറഞ്ഞമ്മയോട് 
'അമ്മ കൊള്ളാം 

അമ്മക്ക് ക്ലാർക്കിന്ടെ
നിറം 
ക്ലാർക്കിന്ടെ മണം 
പിന്നെ
ക്ലാർക്കിന്ടെ 
സ്വഭാവം ...... 




Wednesday, 16 August 2017

രതിപ്പാറ

രതിപ്പാറ 


രാജാവിനു രതിയിലനായാസത 
കാടനു  രതി കോഴിയും കള്ളും 
 പൊട്ടനു രതി ആത്മധൈര്യം 
തടിയന്നു തട പള്ളിയും  ബീഡിയും 
കടലിനു ആകാശ വർണ്ണം 
കാക്കക്കു കൊക്കും  കറുപ്പ് 
ചുവന്നു വളഞ്ഞിരുണ്ട ചെമ്പരത്തി 
ചുവന്നൊരാ കണ്ണിൽ കൗശലം 
പളക്കും ഷർട്ടിൽ വിറക്കും പിണ്ഡം 
തെക്കേ കോണിലെ പുക ആരും മുമ്പേ 
പാരിൻ പരപ്പ് കാണാൻ പരാക്രമി 
പാതിരാത്രിയിൽ വ്യോമയാത്രയിൽ 


ഇവരിലവിടിവിടെയൊക്കെയായ് ....


Saturday, 12 August 2017

ഏക ലോകം

ഏക ലോകം 


അയാൾ 
കരയുന്നു 
അലറാതെ 
 പുളയാതെ 
വിതുമ്പലായ്
 ഉള്ളിലായ് 
ഊറി 
 കരയുന്നു 

ചിത 
എരിയുന്നു 
അടുത്തായാംബുലൻസും 
പിന്നെ 
കാണാ 
സാക്ഷികളും ,,,,,

ചിതക്കകത്തമ്മ 
എരിഞ്ഞു 
തീരുന്നു ....
ചിതക്കകത്തമ്മ 
എരിഞ്ഞു 
തീരുന്നു ....

'അമ്മ 
പണ്ടേ മരിച്ചു 
പക്ഷെ 
എരിക്കാനയതീ 
അസ്തമന
 സമയത്തു മാത്രം 

തീയിലെ 
പുളയൽ 
അമ്മക്ക് 
വിമ്മിഷ്ടം 
മണ്ണിൽ
 നിവരുന്നതമ്മക്കു 
ഇഷ്ടമെങ്കിലും 
വിറകു
 വാങ്ങാൻ ഓടിയ  
നെട്ടോട്ട 
ചുടു നെടുവീർപ്പിൽ 
വെറുതെ
 കത്തി ജ്വലിച്ചിതമ്മ 
'
അമ്മ 
ഭൂമിയെ 
പുണരുക 
അറിയുക
 അലിയുക 
ഞാനും
 വരുമിന്നോ
 നാളെയോ 
വീണ്ടും
 കേൾക്കാനായ്  

 താരാട്ടിന്നീണവും 
മധുരവും 

മരിക്കാൻ
 കിടന്നപ്പോൾ 
കാണാൻ
 വന്നവർ 
ചായ
 കുടിച്ചു 
കുശലം
 പറഞ്ഞവർ 
മരിച്ചെന്നും
 പറഞ്ഞു 
ഡോക്ടർ
 കാശു
 വാങ്ങാതെയും 
തുപ്പി !

ഉറങ്ങി
 കിടക്കുമമ്മയോടൊത്തു 
അന്തി
 മയങ്ങുവോളം
 ഒറ്റക്കിരുന്നു 
കൊതി
  തീരെ
 കാണേണം 
എന്നിട്ടു
 ഉറക്കെ 
 ഉറക്കെ
 കരയേണം 
കാലും
 പിടിച്ചാ
 മൂട്ടിൽ
 കിടന്നും 
മയങ്ങേണം 
ഗർഭസ്ഥ
 ശിശുവെ 
പോൽ 

ആകുന്നില്ലയതിനുമിപ്പോൾ 
അമ്മ
  അന്ത്യയാത്രതൻ 
ഫോർമാലിട്ടീസിനു  
ഭാഗ്യം 
ചെയ്തവർ ....

അയാൾ 
കരയുന്നു 
അലറാതെ 
 പുളയാതെ 
വിതുമ്പലായ്
 ഉള്ളിലായ് 
ഊറി 
 കരയുന്നു 

ചിത 
എരിയുന്നു 
അടുത്തായാംബുലൻസും 
പിന്നെ 
കാണാ 
സാക്ഷികളും ,,,,,

ചിതക്കകത്തമ്മ 
എരിഞ്ഞു 
തീരുന്നു ....
ചിതക്കകത്തമ്മ 
എരിഞ്ഞു 
തീരുന്നു ....






Saturday, 5 August 2017

പറവ

പറവ 

മേൽക്കൂര
മാത്രം 
ഉള്ളോരാ 
വീട് 
പച്ച 
ചാണകം 
മണക്കും 
നിലം 
അവനോ 
ആ വീട്ടിൻ 
മൂലയിൽ 
പായയിൽ 
ഉണ്ണാതെ 
ഉറങ്ങാതെ 
പാദം 
പിണച്ചും 
പഞ്ഞി വച്ചും 
ഉണരാതെ 
വെളുത്ത 
മല്ലിൻ 
വിശുദ്ധിയിൽ 
കിടക്കുന്നു 
കാട്ടിലെ 
പൂക്കൾ 
തലയാട്ടി 
ഈണത്തിൽ 
കാടിൻടെ 
പുത്രന് 
താരാട്ടു 
കരയുന്നു 
കറുമ്പൻ 
വെളുമ്പനെ 
ആലിംഗനം 
ചെയ്യവേ 
പ്രതിഷ്ടക്കരികിലേ 
ചൂലിൻ 
മറയിൽ 
അവൾ 
നഗ്നത 
കാട്ടാനാകാതെ 
നിഷ്കളങ്കത 
തകർക്കുന്നു 
തെറ്റാത്തോനെ 
അറിയാതിരിക്കാൻ 
ഞാൻ 
ജാഗരൂകനാകുന്നു 
കലപില 
കൂട്ടി 
മൃഗവും 
ശാന്തസല്ലാപം 
നടത്തുന്നു 
മരിച്ചയാൾ 
ജീവിക്കുന്നു 
പിന്നെ 
ഞാനും 





അയാൾ ....

അയാൾ ....

എന്തൊരു ബല്ലാത്ത 
കുണ്ടുള്ള കണ്ണെൻടെ 
 അള്ളാ ....
ബലൂൺ മൂക്കിലീ 
പാരിൻടെ അകെ 
ശ്വാസം ....
പകുതി കടിച്ചും 
പകുതി പുറത്തും 
ഇട്ടൊരാ നാക്കും 

പകുതിപ്പറച്ചിലിൻ 
ഉപ്പാപ്പ 
ഈസി പറച്ചിലിനായ് 
ഈസി ചെയറിലെ 
സുൽത്താൻ 
പ്രണയം 
മതി ലെന്നറിഞ്ഞ 
ചെകുത്താൻ 
ഇമ്മിണി ബല്യേ 
കാര്യം പറഞ്ഞ 
സൂഫി സുന്ദരൻ 
പടച്ചോൻടെ 
ഖജനാവിൽ 
സ്നേഹത്തിൻ 
പുകയൂതി 
പാറിനടക്കുന്നു 
സത്യ പരിഭാഷ 
ലളിതമാം ചിരി 
എന്നറിഞ്ഞും 
ഹിമാവാനായ് 
ചിരിക്കാതിരിക്കുന്നു 
മതിലിന്നും 
അപ്പുറത്തെ 
ബാല്യകാല 
സഖിയെ  
ഏകനായ് 
ആഴത്തിൽ 
പ്രണയിച്ചോരാ 
ദിവ്യനാം 

ബഷീർ  

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...