Saturday, 5 August 2017

അയാൾ ....

അയാൾ ....

എന്തൊരു ബല്ലാത്ത 
കുണ്ടുള്ള കണ്ണെൻടെ 
 അള്ളാ ....
ബലൂൺ മൂക്കിലീ 
പാരിൻടെ അകെ 
ശ്വാസം ....
പകുതി കടിച്ചും 
പകുതി പുറത്തും 
ഇട്ടൊരാ നാക്കും 

പകുതിപ്പറച്ചിലിൻ 
ഉപ്പാപ്പ 
ഈസി പറച്ചിലിനായ് 
ഈസി ചെയറിലെ 
സുൽത്താൻ 
പ്രണയം 
മതി ലെന്നറിഞ്ഞ 
ചെകുത്താൻ 
ഇമ്മിണി ബല്യേ 
കാര്യം പറഞ്ഞ 
സൂഫി സുന്ദരൻ 
പടച്ചോൻടെ 
ഖജനാവിൽ 
സ്നേഹത്തിൻ 
പുകയൂതി 
പാറിനടക്കുന്നു 
സത്യ പരിഭാഷ 
ലളിതമാം ചിരി 
എന്നറിഞ്ഞും 
ഹിമാവാനായ് 
ചിരിക്കാതിരിക്കുന്നു 
മതിലിന്നും 
അപ്പുറത്തെ 
ബാല്യകാല 
സഖിയെ  
ഏകനായ് 
ആഴത്തിൽ 
പ്രണയിച്ചോരാ 
ദിവ്യനാം 

ബഷീർ  

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...