Monday, 20 November 2017

സുന്ദരമാനസം










സുന്ദരമാനസം 


സുന്ദരമാനസം 


പ്രിയേ , നമുക്കിടയിലും 
ഒന്നും  ബാക്കി വെപ്പിക്കാതെ
 കാലമൊരു  പുഴക്കുത്തായ്
 നിറഞ്ഞൊഴുകുമല്ലോ ....
ഒരു ശൂന്യബിന്ദുവായെന്നെ
ദൈവം മായ്ച്ചാകാശ
 കാഴച്ചയാക്കുമല്ലോ......
എൻ ,  ഇന്നിൻ  മൗനം 
അന്നു നിന്നിൽ 
വാചാലമാകുമല്ലോ ....
അന്ന് നിന്നെ ഞാൻ
 അറിയതായിരം
തവണയെങ്കിലും 
ചുംബിക്കുമല്ലോ.......
ഭൂമി പലരുടേതെന്നലും
 ആകാശം  എപ്പോളും 
 ഒന്നതുപോൽ 
പലതായാ നാം  ആകാശ
 ശൂന്യത്തിൽ  ഒരേ 
വേഗമുള്ള  ദിശയില്ലാത്തോരു 
പറവകളായി 
 നീന്തി നടക്കുമല്ലോ  ....
ഒരൊറ്റ ബിന്ദുവിൽ
 സന്തോഷം, ആഘോഷം 
പിന്നെ പ്രണയ മധുരവും 
നിറക്കുമല്ലോ 
 ആ ബിന്ദു മായുന്നതും 
നോക്കി ആകാശം 
കടലാകുമൊരു പ്രഭാത
 പ്രദോഷ നിമിഷത്തിൽ
കൊക്കുരുമ്മി നമ്മൾ
 പാടുന്ന പാട്ടിൻ വരികൾ
  സന്തോഷ  സന്താപ
  സമ്മിശ്രമാകാതെ
 ദുഃഖം മാത്രം
 നിറക്കുമല്ലോ ,
.പൊഴിക്കുന്ന അശ്രുക്കൾ
വിശ്വം ദീപ്തമാക്കുമല്ലോ
 വിശുദ്ധമാക്കുമല്ലോ 
..
ആ കണ്ണുനീരിന്നു ആയിരം
വർണ്ണം ആയിരം   ജാലമതിന്നു 
പ്പിന്നോ കടൽ വ്യാപ്തി .....
ആ കണം  പ്രപഞ്ച
 പ്രകാശമായി തിളങ്ങുമല്ലോ ...


Tuesday, 14 November 2017

ശരി

ശരി 






















ജനനവും പ്രണയവും രണ്ടത്രേ ...
ജനനം മരണത്തിൽ പരിസമാപിക്കും 

വേദനയും കാമവും രണ്ടത്രേ ...
ഒന്ന് ശരീരത്തിൽ  പരിസമാപിക്കും 

മനസ്സും ശരീരവും  രണ്ടത്രേ .....
ഭാര്യയും ഭർത്താവും പോലെ !......

Monday, 13 November 2017

അവൾ

അവൾ




















അവൾ 
വെള്ളം പോലെ 
ചുറ്റുപാടിൻടെ 
ആകൃതിയായ് 
നിറയുന്നു ....

Saturday, 11 November 2017

ദിവാസ്വപ്നം

ദിവാസ്വപ്നം

























ഒരിക്കൽ പോലും തുറക്കാത്ത ഒരു 
പാട് ജന്നലുകളുള്ള  ഒരു വീട്ടിലെ 
ലിവിങ് റൂമിലെ കംഫോർട്ടബിൾ 
സോണിലിരുന്നു ബെഡ് റൂമിലല്ലാതെ 
ഡൈനിങ്ങ് റൂമിൻടെ അരുകിൽ കിടന്നു 
ഉറങ്ങുതായ് ഒരു സ്വപ്നം  ദിവാകരൻ 
ഇന്നലെ കണ്ടു !

ഗാന്ധി "



ചോദ്യമില്ലാ ലോകത്തിൽ
ചോദ്യങ്ങൾ ഉണ്ടാകുമെങ്കിൽ 
ചോദ്യങ്ങൾ പലതാകുമെങ്കിലും 
അവക്കൊക്കെയൊരൊറ്റവാക്കിൽ 
ഒരേ ഒരുത്തരമുണ്ടതാണ്

 "ഗാന്ധി "

Wednesday, 8 November 2017

കാഴ്ച


'കാഴ്ച

















കവിളിലെ കണ്ണീരും  
അലിഞ്ഞ ചോറും 
നിറഞ്ഞ നിലാവും 
 ചിരിച്ചോരമ്മയും 
ഒക്കത്തെ കുഞ്ഞും
 മാനത്തെ മാമനും 
ആദ്യത്തെകാഴ്ച......

ഓട്ടം

ഓട്ടം

ഓടാത്തോരുമായ് ഓടി തളർന്നെന്നിട്ടും 
തളിർത്തു പൂക്കുന്നെൻ  ജീവിതം പിന്നെയും 
കുത്തിപ്പറിച്ചും ച്ചുട്ടെരിച്ചും വിഷം തന്നും 
പിന്നെ ചിരിച്ചും കൊല്ലുന്നു ................
ഞാൻ ആ  ഭ്രാന്തൻടെ ചാക്കിലെ 
മത്സര  കർക്കശം 
പൗര നല്ല, മനുഷ്യനുമല്ല  
യെശുവല്ലാഞാൻ ഹിറ്റ്ലറും അല്ല  
മകൻ അല്ല അച്ഛനുമല്ലെങ്കിലും  

പാരിന്നീ   പൊൻ പുലരി 
വഴികളിടെ ഓടട്ടെ  ഞാൻ 
പ്രസന്നനായ്‌,പിന്നേയും ....

Tuesday, 7 November 2017

നസീറും മധുവും

നസീറും മധുവും
















നസീറും മധുവും പിന്നെ സമവാക്യവും 




കാര്യങ്ങൾ അതങ്ങനെ ഒക്കെ ആണ് .

നസീറിക്ക സുന്ദരൻ നിത്യ ഹരിത നായകൻ 
സുമുഖൻ ,സൽസ്വഭാവി

മധുവണ്ണൻ നിരാശ കാമുകൻ
ഭാര്യ ഒന്ന് കരഞ്ഞാൽ ഹാർട്ട് അറ്റക്കാകുന്ന 
 പൊണ്ണ തടിയൻ ബോറൻ

പക്ഷെ 
നസീറിക്ക ഇപ്പോൾ താഴേക്ക് നോക്കി 
ഈ ,മനോഹര തീരം പാടുമ്പോൾ 
മധുവണ്ണൻ കടലിലെ ഓളവും 
കരളിലെ മോഹവും പാടി 
കടൽക്കരയിലൂടെ ഇപ്പോളും നടക്കുന്നു 


 അതത്രെ ആ  സമ വാക്യം 

Saturday, 4 November 2017

സൗഹ്രുദം















സൗഹ്രുദം ദൈവപദം ,
സൗഹ്രുദം സ്വർഗ്ഗകണം ,
സൗഹ്രുദം നിസ്വാർത്ഥം ,
സൗഹ്രുദം കാലാതീതം ,
സൗഹ്രുദം കണക്കില്ലാ
വ്യാപാരം .

സുഹൃത്തേ , 

നിന്നെ തീരെ അറിയാതെയീ 
ലോക വ്യാപാരശാലയിൽ 
കപട വേഷകച്ചകെട്ടി
 പതിനെട്ടാ മങ്കം വെട്ടിയതിന്നും 
നിന്നെ തീരെ 
അറിയാത്തോരാന്ധതക്കും 
നീ സദയം ക്ഷമിക്കുക 

പാത

പാത



ദിവംഗതനും 
അകാല ചരമം 
പ്രാപിച്ചവനും 
സമാധിയായവനും 
മരണപ്പെട്ടവനും 
നിത്യ വിസ്‌മൃതിയിൽ
 മറഞ്ഞവനും 
കൊല്ലപ്പെട്ടവനും
വധിക്കപെട്ടവനും 
കാലയവനികക്കുള്ളിൽ 
മറഞ്ഞവനും 
കാലം ചെയ്തവനും 
വീരചരമം 
പ്രാപിച്ചവനും 
സ്വർഗസ്തനായവനും 
വടിയായവനും
 കാറ്റുപോയവനും 
'ഡിം  ടടക്കടി തോം '
ആയവനും 
ഒരേ പാതയിലൂടെ
ഒരേ യാത്രയായ് 
മണ്ണിന്നടിയിലെയും
 ആകാശത്തെയും 
മാത്രം സോഷ്യലിസ്റ്റ് 
ലോകത്തിലെത്തി 
ആവോളം 
പൊട്ടിച്ചിരിച്ചു .

Friday, 3 November 2017

തോട്ടി

തോട്ടി



















വാലിളക്കിത്തുമ്പി വളച്ചു 
കാലെടുത്തു തല കുടഞ്ഞു
ചെവിയാട്ടി ചിന്നമിട്ടു 
 പട്ട കീറീ പൊടി തൂകി 
വെള്ളം ചീറ്റി ആകെ 
ആളു  പേടിച്ചെങ്കിലും 
കാലിന്നരുകിലെ  തോട്ടി ഇളകാതെ 
കാലിന്നരുകിലെ  തോട്ടി ഇളകാതെ 

കാലിന്നരുകിലെ  തോട്ടി ഇളക്കാതെ! 

രൂപാന്തിരം




ഇരുട്ടതു കാറ്റിലാടി  മെഴുകുതിരി വെളിച്ചം 
അണഞ്ഞു , ശൂന്യതയിൽ എല്ലാം ഉണ്ടത്രേ 
രൂപാന്തിരം പ്രാപിച്ച വെളിച്ചം ഇപ്പോൾ 
എങ്ങിനെ ആയിരിക്കും ?












Thursday, 2 November 2017

മുറിവുകൾ


മുറിവുകൾ












മുറിവുകൾ നീറുന്നിടം മനസ്സ് 


മനുഷ്യനെ മനസ്സിനെ പഠിക്കാതെ 
എങ്ങനെ നടപ്പാകും നീതിയതു 
മാത്രം പറയുക നീ നഗ്നയാം 
ദേവതേ ...
മനസ്സ്  മുറിച്ചെടുത്തതിൽ 
ഒരു മരകുറ്റിയും നട്ടു 
വെള്ളമൊഴിക്കതൊരു 
മോഴയെക്കൂടി നീ സൃഷ്ടിച്ചു 

തിരുത്ത്

തിരുത്ത് 


















ആത്മകഥ എഴുതാനാരും
 പറഞ്ഞിട്ടില്ല ,

ജനിച്ചതീ  മാമല 
നാട്ടിൻ മോന്തയിൽ .
മരിച്ചതീ കർക്കിടക
 മഴയിൽ പാതയിൽ, 
പക്ഷെ ജീവിച്ചിട്ടില്ല !
ആത്മകഥ അപ്പോളത്തെ 
തോന്നൽ 
ചെറിയ കഥ വായിക്കില്ല 
നോവൽ കുറച്ചു മാത്രം 

വചനം  ഒന്ന് രണ്ടു മൂന്നു നല് 

കവിത ആസ്വദിക്കരുതതിൽ ഇല്ല മധുരം 
കവിതയാലപിക്കരുരുതതിൽ  ഇല്ലയക്ഷരം 
കവിത കുറിക്കരുരുതതിൽഇല്ല ജീവിതം 
കവിത വായിക്കരുരുതതിൽഇല്ല ജീവിതം 

Wednesday, 1 November 2017

അറിയാതെ

അറിയാതെ

















അറിയാതെ മലയാളം
 പറഞ്ഞതിന് ടീച്ചർ 
സ്കൂൾ കുട്ടിയെയും 
അറിയാതെ മുല 
കുടിച്ചതിനു 'അമ്മ 
പിഞ്ചു കുഞ്ഞിനെയും 
തല്ലി 
അറിയാതെ മുദ്രാവാക്യം 
വിളിച്ചതിന് പ്രിൻസിപ്പൽ 
വിദ്യാർത്ഥിയെയും 
അറിയാതെ മൂത്രം 
ഒഴിച്ചതിനു പോലീസ് 
അയാളെയും കൊന്നു 

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...