Wednesday, 28 February 2018

ദൈവത്തെ കാണുമ്പൊൾ....



ദൈവത്തെ കാണുമ്പൊൾ....











കടുത്ത ചതികളിൽ തകർന്നു 
അയാൾ എങ്ങിനെയോ 
ആ ആരാധനാലയത്തിൽ 
എത്തി ....

എല്ലാവരും തിരക്കി തൊഴുന്ന 

അവിടേക്ക് അയാളും 
തിരക്കിൽ എത്തി  
നോക്കി....

അവിടെ അയാൾ

ഒരു രൂപം കണ്ടു,,,,

വിഗ്രഹമല്ലാത്ത 

ആ രൂപം ഇപ്പോളും 
അയാളുടെ മനസ്സിൽ ഉണ്ട്...

അതിനുശേഷം കുറച്ചു 

സമയം അയാളുടെ 
മനസ്സിൽ ഒരു പ്രത്യേക 
തരത്തിലുള്ള 
സന്തോഷം നിറഞ്ഞു 
കവിഞ്ഞു ,,,,,

ഒരു പാട് മനസ്സീക

വിഷമങ്ങൾക്കിടയിൽ ഉണ്ടായ
ഒരു ഉന്മാദം
 അല്ലെ അത് ?

അയാൾക്കതു ഒരു 

ദർശനമായി കാണാനാണ് 
ഇഷ്ടം ,,,,

ഭക്തിയിലൂടുള്ള യാത്ര 

തികച്ചും വ്യക്തിപരമായ 
ഒന്നാണെന്നാണ്‌ അവന്ടെ 
ഭക്തിശാസ്ത്രത്തിലെ 
ഒരു പേജിൽ പറയുന്നത് !...

(ഭക്തി ശുദ്ധവും പരിപൂർണ്ണവും 

വിശകലനാതീതവും  ആകണമെന്നും  
അതിൽ ഉണ്ടത്രേ ,,,)
അല്ലെങ്കിലും പലതിനെയും
വ്യാഖ്യാനിക്കാൻ 
ആകില്ലല്ലോ ...

(വ്യാഖ്യാനത്തിനുള്ള ശ്രമവും 

ആവശ്യമുള്ളതാണോ ?)

അവൻടെ ഭക്തി അവനു 

സന്തോഷവും 
ജ്ഞാനവും ഊർജ്ജവും 
ഒക്കെ തരുമ്പോൾ 
എനിക്കെന്താണ് 
അതിൽ ?

ചിലതുള്ളവൻ 

മറ്റുചിലത് 
അന്വേഷിച്ചേക്കും 
വായു ഉള്ളവൻ 
വെളിച്ചത്തെയും 
അന്നമുള്ളവൻ 
വസ്ത്രത്തെയും 
അന്വേഷിക്കുന്ന പോലെ ...

Tuesday, 27 February 2018

ആത്മഗതം

ആത്മഗതം 
(













നിങ്ങൾ ഒക്കെ വെറും
പക്കാ വില്ലന്മാർ മാത്രം
പിന്നെ നായകൻ
ആരെന്നല്ലേ ...

സംശയിക്കേണ്ട..


അത് ഞാൻ തന്നെയാണ്....

Sunday, 25 February 2018

പ്രണയം














എന്ടെ പ്രണയിനി ഭൂമിയാണ് ,എന്ടെ പ്രണയം ജീവിതവും .....
എന്ടെ ശ്വാസം നീയാണ് ...
എൻടെ മരണമോ ഒരു 
ലയനവും ..

Saturday, 24 February 2018

മാനുഷീകം












ഭക്ഷണം,വിശന്നു
പുകഞ്ഞു ഇരുണ്ടു
നീറി ചൂണ്ടു
പുളയുന്നവൻടെ
അവകാശം 
...
ആകാശത്തിനും
കടലിനുമിടെ
അതിനുവേണ്ടി
അവൻ കാട്ടിക്കൂട്ടും
കോലാഹല
ശ്രമങ്ങളോ
നീതി
അമ്മക്ക് കുഞ്ഞെന്ന
മട്ടിൽ അതിന്നായിം
നൽകും സഹായമോ
മാനുഷീകം
ആ അന്നപാത്രവും
മോഷ്ടിച്ച്
അതിലെ ചോരയും
നക്കുന്നവരോ
മണ്ണിലിട്ടു
മൂടേണ്ടവർ ..

Sunday, 11 February 2018

ഒരു വാലാൻടെ പ്രണയം

ഒരു വാലാൻടെ പ്രണയം








പ്രണയിച്ചോരെയെല്ലാം
ആത്മാര്ഥമായതായതിനാൽ
അവരെയെല്ലാം വിവാഹ 
ദുരന്തത്തിൽ നിന്നും
ഞാൻ മോചിപ്പിച്ചെങ്കിലും
അവരിപ്പോൾ മറ്റാരുടെയോ
ദുരന്തസഖികളായ് ,
പ്രേതാത്മക്കളായി ക്കഴിയുന്നതു
ഓർക്കുന്നത് ഇന്നും
ഈ പൂവാലൻടെ
അഗാധമാം ദുഃഖം !

Friday, 9 February 2018

കളി



കളി










കളത്തിനു
പുറത്തിരുന്നു
കളി കാണുന്ന
ആയിരങ്ങൾ 
ഒരു പക്ഷെ
കളിക്കുന്നവരേക്കാൾ
കൂടുതൽ കളിയെ
സ്നേഹിക്കുന്നരും
കളി അറിയുന്നവരും
ആയിരിക്കും?

Saturday, 3 February 2018

പുഞ്ചിരി



പുഞ്ചിരി















ബസ്സുകാരനും 
സ്കൂൾ കുട്ടിയും തമ്മിലെ 
അതിജീവനപ്രശ്നത്തിനിടക്കോ

 അസന്തുലിതക്കിടക്കൊ 
റോട്ടിലെ കല്ല് 

ബസ്സിലെ ഗ്ലാസ്സിനെ നോക്കി 
ഒന്നു പുഞ്ചിരിച്ചു.
(പ്രശ്നത്തിൽ ഇടപെടാതെ 
എൻടെ അതിജീവന പ്രശനവുമായി 
ഞാൻ റോട്ടിലേക്കു ഇറങ്ങി ...)

Thursday, 1 February 2018

അന്ധനും കാഴ്ചക്കാരനും

അന്ധനും കാഴ്ചക്കാരനും 


















വലതു കണ്ണില്ലാത്ത ആനയെയും 
നയിച്ച് കൊണ്ട് പാപ്പാൻ 
 ഇടതു ഭാഗത്തൂടെ ഉത്സവ പറമ്പും 
ലക്‌ഷ്യം വച്ച് നടന്നു ......

കണ്ണ് തോണ്ടി മുറിച്ച തോട്ടി  കൂടെയും !

അലവലാതിയുടെ ആവലാതികള്‍

അലവലാതിയുടെ ആവലാതികള്‍

















ആവലാതികള്‍ ഇല്ലാത്ത
ആവലുകള്‍ പൂത്ത മരം
റിയല്‍ എസ്റ്റേറ്റ് കാര്‍ വെട്ടി .......
അടുത്ത മരം കാണാതെ
,നോക്കാതെ ആവലാതി
ഇല്ലാത്ത അലവലാതി
ആവലും ജാതികള്‍
അവിടെനിന്നും പറന്നു .....
വെട്ടിമാറ്റിയ ആലിന്‍
മുറികാലിന്‍ ചുവട്ടില്‍
നിന്ന് അയാള്‍ ചിരിച്ചു ............
ചിരിച്ചു ചിരിച്ചാ
അലവലാതി വായ
പോക്കി,കണ്ണ്‌ തള്ളി
മണ്ണില്‍ വീണുരുണ്ടു ....
ആവലുകള്‍ ഇല്ലാത്ത
അലവലാതികള്‍ ഇല്ലാത്ത
ആവലാതികള്‍ ഇല്ലാത്ത
നാട്ടില്‍ അയാള്‍ അന്ന്
മുതല്‍ അലവലാതി
അല്ലാണ്ടായ് ...
(പിന്നെ അയാള്‍ ജീവിത വിജയം
നേടുന്നവനായ് അവര്‍ കണക്കാക്കി
തുടങ്ങി ...)

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...