Monday, 19 March 2018

ഇറ













മഴയത്തു ഇറയത്തു
ഊർന്ന മഴത്തുള്ളി
കടലാസ് തോണിയുമായ്
തുള്ളി ചാടി ചിണുങ്ങി
ഒതുങ്ങി ഒഴുകി .......
മഴ കുളിർത്തു
മണ്ണിലെ അക്ഷയ
പാത്രങ്ങൾ നിറഞ്ഞു ....
മഴക്കോളിനും
മഴക്കാറിനും ഒപ്പം
പീലി വിരിച്ചു
ആകാശ കുടക്കീഴെ
മഴമണം നുകർന്ന്
ഇടി വെട്ടത്തിൽ
നൃത്തം ചവിട്ടാൻ
വേദനകൾ മായ്ച്ചു
മനസ്സ് തുടിച്ചു ?

മഴ



മഴ








നിറമഴ കണ്ടിരുന്നു

വേനൽ മഴ ആയതു കൊണ്ടാണോ?
ഇനി ആകാശം കണ്ടു
കുറച്ചു നേരം ഇരിക്കണം
പിന്നെ കടൽ
ദൈവത്തെ ഓർത്തും
രക്ഷിതാക്കളുടെ അടുത്തും
മക്കളുടെ മുഖം കണ്ടും
കുറച്ചു കാലം കൂടിയും ...

പ്രകൃതിയുടെ വലിയ ക്യാൻവാസിൽ
വരയപെട്ട ചെറിയ മനുഷ്യക്കോലങ്ങൾക്കു
മാത്രമായി മനസ്സ് വീണ്ടും വീണ്ടും
തീറെഴുതന്നതു ഒരു വിഡ്ഡിത്തരം കൂടിയല്ലേ

ഉത്തരം ഇനി താങ്ങാൻ വയ്യ ,.....

പിടുത്തം വിട്ടപ്പോളും ഉത്തരം വീണില്ല

മറ്റാരോ താങ്ങി

Saturday, 10 March 2018

പിൻവിളി

പിൻവിളി














കവിതപ്പരപ്പിൻ   ഈച്ചപ്പാറൽ
അതിൻ ഉപ്പു കയ്പു കാറൽ പുളി

തപ്പാതെ തപ്പാതെപതറാതെ അപ്പു

പക വീർത്ത നെരിപ്പോട്
കെട്ടും പൊട്ടിച്ചകത്തും പരന്നു
പടർന്നു ചുരണ്ടുന്ന പഴുത്ത പുക
ബാറ്ററിക്കറുപ്പിനും മുമ്പേ
ഇഴയും നുരയുന്ന തേരട്ട
മേമ്പൊടിക്കച്ച മാത്രം
അണിഞ്ഞ ഇല്ലായ്മ
ക്രൂശിലെ പക്ഷിയെ
തുറിച്ചു നോക്കിയലറിയ കാടൻ
സ്ത്രീ വരയിൽ സ്തബ്ധരായി
ഭീഷ്മകർണ്ണ പ്രതിമകൾ
പ്രണയ കുഴിയിലെ പരിപൂർണ നിശബ്ദത
അകലുന്നൊരകലേണ്ടൊരു ചതിക്കനി
വഴിയില്ലാ വഴിയിലെ തണലില്ലാ മരം
ആ സൗന്ദര്യ വിഭ്രാന്ത ജാലക പരപ്പിലും
ഒരു കുഞ്ഞിൻ ചിരിക്കാന്തി വിഭ്രമം
അംഗീകരം ഭാരം അപമാനവും
ബുദ്ധി ഭാരമതപാര ഭാരം
അവിഹിത ഗർഭം മാത്രം വീർക്കും
മാറ്റമില്ലാ കവിത
തന്ത ഇല്ലാത്തവൾ മാടപ്രാവായ്
പിൻവിളിക്കെ വരികൾ
തുളഞ്ഞു തുരുമ്പെടുത്തു
ഒരു കറുത്ത കടലാസ് മാത്രമായ് തീരുന്നു 



കാണിക്ക

കാണിക്ക 
















ഈ  കാട്ടിൽ നിന്നൊരുപിടിയന്നവും ചോരയും തേടി പോകാം 
ഈ നാട്ടിൽ നിന്നൊരു ഗർഭപാത്രവും  തോക്കും തേടി പോകാം 
ഈ കടലിൽ നിന്നൊരു ശംഖും കീർത്തനവും തേടി പോകാം 
ഈ പാരിൽ നിന്നൊരിറ്റു സ്നേഹവും മണ്ണും തേടി പോകാം 
കാണാം  ലൈവായി നമുക്കാ പെണ്ണിൻ സകലതും 
കാണാം ലൈവായി രാമായണ ഭാരതം 
പൗഡറിട്ട ദൈവത്തെയും പിന്നെ പന്തടിക്കും ദൈവത്തെയും.. 
ഒടിക്കാം ആ ഒടിയൻടെ കഴുത്തു , അവനാ റേഷൻ കാർഡിൻ 
ക്യുവിലുണ്ടാവും മുറവുമായ് , നെടുങ്ങനെ ...
തകർക്കാമാ യുവാവിൻ  വ്രഷണം ,
ഭരതനോടൊപ്പം നമിക്കാ പെണ്ണിനെ ,,

 ഇനിയീ മെതിയടി നിന്ടെ കാലിന്ടെ കാണിക്ക 

ഒഴിഞ്ഞവൻ

ഒഴിഞ്ഞവൻ 

















തലച്ചോറ്  വേശ്യയുടെ ഗർഭപാത്രം 
പോലെ      അനാവശ്യം മാത്രമോ ..

ദാരിദ്യം ജീവിതം ആസ്വദിക്കാനുള്ള 
ഏകമാം പോംവഴിയോ ....

പ്രസവിക്കാൻ മാത്രമായുള്ള അവൾ 
കവിതയിലെ വരികളിലോ 

ഇറങ്ങിയ ഗോവണിയുടെ ചന്തം 
കാണാൻ  വീണ്ടും കയറ്റമോ ...

ഒഴിഞ്ഞവയറുമായ ആകാശക്കൂരക്ക് 
താഴെയായി ഇരുന്നു വീണ്ടും വീണ്ടും 
പൊട്ടിക്കരഞ്ഞുവോ ...


സുഹൃത്തേ , ചായ വേണോ എന്നുമാത്രം 
ബോധപൂർവ്വം ചോദിക്കാതെ ഒരു 
നിറചിരി മാത്രം സമ്മാനിക്കാമോ ...

പുഴ, പെൻഡുലം , ഭൂമി ,സൗരയൂഥമതെല്ലാം 
ചലനാവസ്ത യിലെന്നതാരോ പഠിപ്പിച്ച 
ഹിമാലയൻ മൂഢമാം  ഏകകം മാത്രമോ ,,,

ശ്വാസം ഒരിറ്റു ശ്വാസം മാത്രം അത് 
തന്നതിന് നന്ദി മാത്രം മാത്രമെൻ 
പ്രിയ ലോകമേ ... 

Friday, 9 March 2018

ചമ്മൽ

ചമ്മൽ

പത്തു കോടി ആസ്തിയുള്ളവൻ 
ഒരു ലക്ഷം പെട്ടെന്ന് കയ്യിലില്ലാ
തായപ്പോൾ ആകെ ചമ്മിയെന്നാൽ 
മുന്നൂറു രൂപ വരുമാനമുള്ളവൻ 
പത്തു രൂപ കടം പറഞ്ഞപ്പോൾ 
തീരെ ചമ്മിയില്ല !

ദയാവധങ്ങൾ







ചമ്മിയവനറിയാം 
ചമ്മൽ പല നിറത്തിലെന്ന് ...
നിസ്സംഗത അതിനെതിരെ
ഉള്ള ഒരു പ്രതിരോധമോ
അതോ ആയുധമോ
ആണെന്നതും .......
സ്ഥിരമായി പണം ഇരക്കാൻ
വരുന്നവൻടെ ചമ്മൽ
പണം കൊടുക്കുന്നവന്
അറിയേണ്ട ആവശ്യമില്ലല്ലോ
ബഗേർസ് പ്രോഹിബിറ്റേഡ്
ഏരിയിലേക്ക് ഞാൻ
പുരോഗമിച്ച വിവരം
അക്ഷരാഭ്യാസമില്ലാത്ത
അവനെന്തിന്നറിയണം ?
(പണം ഇരക്കുന്നവന്ന്
അവൻ ഒരു മാഫിയ
ആണോ എന്ന് മറ്റവൻ
കരുതുന്നുണ്ടോ
എന്ന ഒരു ചമ്മലിന്ടെ
ആവശ്യം ഉണ്ടാവരുതല്ലോ .)..
സൂര്യൻ ഉദിക്കാത്തതു കൊണ്ട്
സൂര്യൻ
അസ്തമിക്കാത്ത ചില
നാടുകളിലെ
ചില ദയാവധങ്ങൾ
.
(നോട്ട് ഇതിനെക്കുറിച്ചുള്ള ചർച്ചകൾക്ക്
സ്കോപ്പില്ല കേട്ടോ )

വായന



വായന
ചുള്ളിക്കാടിനെയും 
മാധവികുട്ടിയെയും
വായിച്ചും അറിഞ്ഞും
ജീവിക്കാൻ ശ്രമിച്ചത്
കൊണ്ട് 
മകനെയും മകളെയും
അറിയാനും വായിക്കാനും

എളുപ്പമായി .
....

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...