Saturday, 10 March 2018

ഒഴിഞ്ഞവൻ

ഒഴിഞ്ഞവൻ 

















തലച്ചോറ്  വേശ്യയുടെ ഗർഭപാത്രം 
പോലെ      അനാവശ്യം മാത്രമോ ..

ദാരിദ്യം ജീവിതം ആസ്വദിക്കാനുള്ള 
ഏകമാം പോംവഴിയോ ....

പ്രസവിക്കാൻ മാത്രമായുള്ള അവൾ 
കവിതയിലെ വരികളിലോ 

ഇറങ്ങിയ ഗോവണിയുടെ ചന്തം 
കാണാൻ  വീണ്ടും കയറ്റമോ ...

ഒഴിഞ്ഞവയറുമായ ആകാശക്കൂരക്ക് 
താഴെയായി ഇരുന്നു വീണ്ടും വീണ്ടും 
പൊട്ടിക്കരഞ്ഞുവോ ...


സുഹൃത്തേ , ചായ വേണോ എന്നുമാത്രം 
ബോധപൂർവ്വം ചോദിക്കാതെ ഒരു 
നിറചിരി മാത്രം സമ്മാനിക്കാമോ ...

പുഴ, പെൻഡുലം , ഭൂമി ,സൗരയൂഥമതെല്ലാം 
ചലനാവസ്ത യിലെന്നതാരോ പഠിപ്പിച്ച 
ഹിമാലയൻ മൂഢമാം  ഏകകം മാത്രമോ ,,,

ശ്വാസം ഒരിറ്റു ശ്വാസം മാത്രം അത് 
തന്നതിന് നന്ദി മാത്രം മാത്രമെൻ 
പ്രിയ ലോകമേ ... 

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...