Saturday, 10 March 2018

പിൻവിളി

പിൻവിളി














കവിതപ്പരപ്പിൻ   ഈച്ചപ്പാറൽ
അതിൻ ഉപ്പു കയ്പു കാറൽ പുളി

തപ്പാതെ തപ്പാതെപതറാതെ അപ്പു

പക വീർത്ത നെരിപ്പോട്
കെട്ടും പൊട്ടിച്ചകത്തും പരന്നു
പടർന്നു ചുരണ്ടുന്ന പഴുത്ത പുക
ബാറ്ററിക്കറുപ്പിനും മുമ്പേ
ഇഴയും നുരയുന്ന തേരട്ട
മേമ്പൊടിക്കച്ച മാത്രം
അണിഞ്ഞ ഇല്ലായ്മ
ക്രൂശിലെ പക്ഷിയെ
തുറിച്ചു നോക്കിയലറിയ കാടൻ
സ്ത്രീ വരയിൽ സ്തബ്ധരായി
ഭീഷ്മകർണ്ണ പ്രതിമകൾ
പ്രണയ കുഴിയിലെ പരിപൂർണ നിശബ്ദത
അകലുന്നൊരകലേണ്ടൊരു ചതിക്കനി
വഴിയില്ലാ വഴിയിലെ തണലില്ലാ മരം
ആ സൗന്ദര്യ വിഭ്രാന്ത ജാലക പരപ്പിലും
ഒരു കുഞ്ഞിൻ ചിരിക്കാന്തി വിഭ്രമം
അംഗീകരം ഭാരം അപമാനവും
ബുദ്ധി ഭാരമതപാര ഭാരം
അവിഹിത ഗർഭം മാത്രം വീർക്കും
മാറ്റമില്ലാ കവിത
തന്ത ഇല്ലാത്തവൾ മാടപ്രാവായ്
പിൻവിളിക്കെ വരികൾ
തുളഞ്ഞു തുരുമ്പെടുത്തു
ഒരു കറുത്ത കടലാസ് മാത്രമായ് തീരുന്നു 



No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...