Wednesday, 5 September 2018

രണ്ട്



രണ്ട് 
*******************************











രണ്ട് 
*****************************************************************8***
അവൻ പരിപൂർണ്ണൻ
ആണ് ..
(പലതിലും )
പക്ഷെ , അവൾ ?
അവൾ അത്
അംഗീകരിച്ചേ ഇല്ല
(ഒന്നിലും )
അവളും ,ഇവളും
പിന്നെ എവളുമാരും
അവനേ തീരെ
അംഗീകരിക്കാത്തതിന്ന്
ഒരു കാരണം ഉണ്ടാകേണമല്ലോ
അതന്വേഷിച്ചും
അവൻ വെറുതെ ഒരു
യാത്ര നടത്തി
(മനസ്സിൽ )
അവളും അവനും
രണ്ടും രണ്ടായിരുന്നു
രണ്ടു പേരായതിനാൽ
അഭിപ്രായങ്ങളും
ആഗ്രഹങ്ങളും
രണ്ടായി
(സുഹൃത്തേ ,
ആരും അറിയാത്ത
ചില അശാസ്ത്രീയ
സത്യങ്ങളിൽ
അങ്ങനെയൊക്കെ ആണ് .)
പരസ്പര പൂരകം
എന്ന് പാടിയ പുരാണ
കവികൾക്കെതിരെ
മരണാനന്തര
കേസ്സ് കൊടുക്കുന്നതിന്നും
മുമ്പേ അവൻ
മരിച്ചേക്കും ......

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...