Wednesday, 5 September 2018

പ്രേമവതീ,സുന്ദരീ....

പ്രേമവതീ,സുന്ദരീ....
********************************************************










അടുത്തവൾ പറഞ്ഞു
ഞാൻ നിന്നെ ഇറുക്കി
പ്രണയിച്ചോട്ടേ .....

കറുപ്പിച്ചു നുരയട്ടെ ...

വേണ്ട , അയാൾ പറഞ്ഞു .

എൻടെ പ്രണയത്തിൻടെ
ഹോൾ സെയിൽ ഷോപ്പിൽ
പ്രേമാർത്ഥം വിൽക്കുന്ന
ഒരു ഒരു ബുദ്ധിജീവി
കൗണ്ടർ കാണുന്നുവോ ?
അവിടെ ഒരൊഴിവ് വരും ..
അതിന്നു ഒരു അപ്ലിക്കേഷൻ
നൽകി വരിയിൽ നിൽക്കുക
പിന്നെ പ്രണയ ഗുളികകൾ
ഒറ്റ രൂപയ്ക്കു തരുന്നവർക്കത്രെ
എൻടെ വിലപ്പെട്ടോരോട്ട്

പ്രണയം പ്രേമമല്ല കൊച്ചേ ...
പ്രണയം പ്രണയവുമല്ല മൊഞ്ചത്തീ
പ്രണയം ഒരു പ്രോഡക്റ്റ് ഓഫ്
ഗ്ലോബലൈസേഷൻ ?
പ്രണയിക്കാൻ സുന്ദരീ ഞാൻ
ഗുരുവായൂരപ്പൻ അല്ല
ഒരമേരിക്കൻ പ്രസിഡണ്ട് പോലും
അല്ല
സുന്ദരീ നിന്ടെ ശരീരത്തിൽ
എവിടെയാണ് പ്രണയം ഉള്ളത് ?
നിൻടെ ഭർത്താവ് ആളൊരു ജിമ്മാണ്
മകനോ ഒരു ഹോർലിക്ക്സ് ചാപ്പും
നിൻടെ കാറിൻ ടയറിന്നടി ഇത്തിരി
വെളുത്തു ..
മാലാഖേ ? നീ പ്രണയിച്ചില്ലേൽ
പിന്നാര് പ്രണയിക്കും ?

നിനക്ക് ബുദ്ധിയുണ്ടെന്നു
കാണിക്കാൻ
എന്നെ മനസ്സിലാക്കേണ്ടത്
ഒരു ആവശ്യം മാത്രം ...
എനിക്ക് ഒരു ബുദ്ധിമാനാണെന്നു
അഹങ്കരിക്കാൻ നീയും
ഒരു പഴയകാല ആവശ്യം .

കാല പ്രളയ കുത്തൊഴുക്കിൽ
പ്രണയം മാത്രമെങ്ങനെ
ഒരു കച്ചിത്തുരുമ്പിൽ
തൂങ്ങും ,പ്രിയേ ?

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...