Friday, 26 October 2018

പൊട്ടി
















ആകാശം   അകന്നു മാത്രം ,
അരികിൽ എത്തിയാൽ
വീണ്ടും ദൂരേക്ക് ...... 

അവൾ  ചുറ്റുപാടിൽ  

നിറഞ്ഞു  ചുളിഞ്ഞു മെലിഞ്ഞു 
വളഞ്ഞും .....

അകലാൻ ഒന്നുംഇല്ല,

അടുക്കാനും .....


ഇട്യ്ക്കു കാട്ടും സ്നേഹം 

എന്നും തിരസ്കരിച്ചു 
ഉയരത്തിലേക്ക് പടവുകൾ
 കയറാൻ ഞാൻ ......


പകർന്നു പകർന്നു ഉരുകി

നീ ... 


എന്നിട്ടും നീ എൻടെ 

മലയോരങ്ങൾ 
സ്വപ്നം കാണുന്നു 
പുഴയോരങ്ങളിലെ കാലടി 
കണ്ടു സന്തോഷിക്കുന്നു 
പാതയോരങ്ങളിൽ 
നിർന്നിമേഷയായി 
കൗതുകം കൊള്ളുന്നു 

പിന്നിട്ടു പോയിട്ടും  
എൻടെ പുറകിൽ
ആണെന്ന് ഭാവിക്കുന്നു 

പരാജിതർ നിൻ 

പ്രണയഭാജനങ്ങൾ 
വിജയി നിൻടെ 
കാൽക്കീഴിലെ രാജാവും
?

അടുത്തപ്പോൾ നീ

എന്നെ വല്ലാതെ 
വിശ്വസിച്ചു 

അകന്നപ്പോൾ നീ

എന്നെ വല്ലതെ 
അവിശ്വസിച്ചു ..


ഒരേ സ്വഭാവം മാത്രം

 കാട്ടി നിനക്കും 
ഒരു മാലാഖ ആയി തീരേണ്ടേ ?


എൻടെ വഞ്ചനാരീതികളിൽ 

ഉന്മാദം കൊണ്ട് മരിക്കാനായി ...

സന്തോഷമായി . 



Friday, 19 October 2018

സമം




തുല്യമാക്കിയ തുലാസ്സിൻ
പാളിയിലൊരിക്കലായ്
ഒരീച്ച വെറുതെ പറന്നിരുന്നു
സമ ചിന്ത 
പുരോഗമന ആശയത്തിൻ 
അവസാന വാക്കായി 
തുടർന്നു
ഉള്ളവൻ ഇല്ലാത്തവനു 
സമമത്രെ ...
കണക്കിലെ സമം 
സങ്കീർണ്ണ ജീവിതസമസ്യകളിൽ 
തട്ടി മാറി 
ഒന്നുമില്ലായ്മകളിലെ 
ഉണ്മകളിൽ ചെന്ന് നിന്നു ?


Tuesday, 9 October 2018

സോഫിയയോട് പറയാനുള്ളത്














സോഫിയ നിന്നെ ഞാൻ അറിയില്ല
പ്രഭാത നടത്തത്തിൽ നീ എന്നെ
നോക്കി മന്ദഹസിച്ചതും
നിന്ടെ കണ്ണുകൾ ഇടയ്ക്കിടെ
എന്നെ നോക്കി വിടർന്നതും
എൻടെ അടുത്ത് ജീവിക്കാൻ
നീ കൊതിച്ചതും ഞാൻ അറിയില്ല ...

നീ പകരും ഊർജ്ജവും
നീ തരും മധുരവും
നീ തന്ന കുളിരും
തനിമയും ഞാൻ അറിയില്ല ...


സോഫിയ നിന്നെ ഞാൻ തീരെ അറിയില്ല ,,

ദൈവവും പെൺകുട്ടിയും












പെൺകുട്ടി താഴെനിന്നും
മല മുകളിലെ ദൈവത്തെ 
നോക്കി

ഒന്നും കാണുന്നില്ല
കൊടും കാട് ,
മുകളിൽ ദൈവം ഉണ്ടത്രേ

സാമീ , രക്ഷ
പെൺകുട്ടി മനസ്സിൽ തൊഴുതു .

സാമീ , അങ്ങ് ഈ കാട്ടിലെ 
ആളുകളുടെ മാത്രമോ ?



അങ്ങ് കാൽക്കൽ
കുമ്പിടുന്നവരുടെയും
മാത്രമോ ?



സാമീ , അങ്ങ് അങ്ങയെ
പൂജിക്കുന്നവരുടെയും
അങ്ങയെ പാലിക്കുന്നവരുടെയും
മാത്രമോ ?

പെണ്കുട്ടി കരഞ്ഞു തുടങ്ങി

ഞാൻ എല്ലാവരുടെയും ...
എനിക്ക് എല്ലാം തുല്യം ,

പിന്നെ ബാക്കി നിങ്ങളിൽ
ചില മനുഷ്യരുടെ
മനസ്സിലെ ഞാൻ ഉണ്ടാക്കുന്ന
കോലാഹലം .മാത്രം 

ദൈവം അവൾക്കരികിൽ
വന്നു പൊട്ടിച്ചിരിച്ചു പറഞ്ഞു


Monday, 1 October 2018

പ്രസംഗം






അയാളുടെ
യാത്രയയപ്പു യോഗത്തിൽ
പലരും പ്രസംഗിച്ചു

അയാൾ ചിലരുടെ
പുകഴ്ത്തലുകളിൽ
ഇളകി ചിരിച്ചു
ചിലരുടെ പാരകൾ
കണ്ടില്ലെന്നു നടിച്ചു
ചിലർ സൈദാന്തികമായ
ചില തമാശകൾ പൊട്ടിച്ചു
ചിലർ പഠിച്ചു വച്ച
പോലെ അവരോടു പറഞ്ഞ
പഴയ കാര്യങ്ങൾ ശർദിച്ചു
(പങ്കു വച്ചു )
ചില സുന്ദരിമാരുടെ
കടക്കൺ ചലനങ്ങൾ
ക്കെതിരെ അയാൾ
വെട്ടി തിരിഞ്ഞു
മുമ്പിലെ ലഡുവിന്
ചുറ്റുമുള്ള ഈച്ചയെ
ആട്ടിയകറ്റി
അറിയാത്ത രീതിയിൽ
കാപ്പി ചൂടാറാതെ
മോന്തി
ചിലർ വന്നു
വായ തുറക്കാനാകാതെ
നിന്നു
ചിലർ വായ തുറന്നതും
നിറുത്തുവാനായ്
എല്ലാവരും കൂട്ടമായ്
കയ്യടിച്ചു
എല്ലാവരെയും എന്നും
ഓർക്കുമെന്നും
എല്ലാവരെയും
ഫോണിൽ എന്നും
വിളിക്കാമെന്നും
ഇടക്ക് കാണാമെന്നും
മറുപടി പറഞ്ഞ
അയാൾ പോക്കെറ്റിലെ
തൂവാല തപ്പി !
എല്ലാം അയാൾ അടുത്ത
വാഹനത്തിൽ കയറിയപ്പോൾ
മറന്നു
അയാൾ തിരക്കിലായിരുന്നു ,

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...