പെൺകുട്ടി താഴെനിന്നും
മല മുകളിലെ ദൈവത്തെ
നോക്കി
ഒന്നും കാണുന്നില്ല
കൊടും കാട് ,
മുകളിൽ ദൈവം ഉണ്ടത്രേ
സാമീ , രക്ഷ
പെൺകുട്ടി മനസ്സിൽ തൊഴുതു .
സാമീ , അങ്ങ് ഈ കാട്ടിലെ
ആളുകളുടെ മാത്രമോ ?
അങ്ങ് കാൽക്കൽ
കുമ്പിടുന്നവരുടെയും
മാത്രമോ ?
സാമീ , അങ്ങ് അങ്ങയെ
പൂജിക്കുന്നവരുടെയും
അങ്ങയെ പാലിക്കുന്നവരുടെയും
മാത്രമോ ?
പെണ്കുട്ടി കരഞ്ഞു തുടങ്ങി
ഞാൻ എല്ലാവരുടെയും ...
എനിക്ക് എല്ലാം തുല്യം ,
പിന്നെ ബാക്കി നിങ്ങളിൽ
ചില മനുഷ്യരുടെ
മനസ്സിലെ ഞാൻ ഉണ്ടാക്കുന്ന
കോലാഹലം .മാത്രം
ദൈവം അവൾക്കരികിൽ
വന്നു പൊട്ടിച്ചിരിച്ചു പറഞ്ഞു
No comments:
Post a Comment