Wednesday, 25 December 2019

തട്ടുകട

 തട്ടുകട

ചന്ദ്രനിലെ മാൻ പേടയെപ്പോലെ
നീലാകാശത്തിലെ തട്ടുകടകൾ
തട്ടുകടകളിൽ സുവർണ്ണ രഥങ്ങളിൽ
കയറി വന്നു നിലാ മധുരം
നുകരും ദേവതമാർ ....
കാറ്റിലായിളകിയാടും അവരുടെ
പുതു വസ്ത്രങ്ങൾ ...
ഉത്തരമില്ലാത്തൊരു ചോദ്യപേപ്പർ
-ആകാശം .
എല്ലാം കൊള്ളുന്നത് !
ആകാശത്തിലെ തട്ടുകട
ഒരു പക്ഷേ ഒരാകാശ അന്വേഷണ
പേടകവുമാകാം ...
ആകാശത്തിലെ ദേവൻടെ
കാമക്കണ്ണിനു മുന്നിൽ
നൃത്തം ചെയ്യില്ലെന്ന് ചില
ദേവതമാർ ?
പുരുഷനിലെ സ്ത്രീയും
സ്ത്രീയിലെ പുരുഷനും
മനുഷ്യൻ ജയിക്കേണ്ടതാണ്
ആകെ തെറ്റിയ അക്ഷരം
ആകെ തെറ്റിയ വാക്ക്
ആകെ തെറ്റിയ വരി
എല്ലാം കൂടി കീറി എറിഞ്ഞു
പിന്നീടാരോ എങ്ങിനെയോ
ഒന്നിച്ചു ചേർത്തപ്പോൾ
അതും ഒരു കവിത
തെറ്റിൻടെത്‌ -
ഇന്ന് മദ്യവും കാമവും
നിഷേധിക്കുന്നവർക്കു
നാളെക്കായുള്ള
ചവറ്റു കൊട്ട
-ആകാശത്തിലെ തട്ടുകട
അത് ചലിക്കുന്നുണ്ട് -
രാത്രിയിൽ അത്
ആകാശത്തു
എവിടെ ആയിട്ടായിരിക്കും ?
ഏതോ ഒരു പിരാന്തൻടെ
ഏതോ പാറി പറന്ന തലയിലെ
ഏതോ ഒരു നീലാകാശത്തിലെ
ഏതോ ഒരു തട്ടുകട ...
(ഗുളിക രൂപത്തിലുള്ളത് -)

മനുഷ്യനും ദയയും

.മനുഷ്യനും ദയയും

ഏന്തോ ചിലതു നിറച്ച ഒരു ഭാണ്ടവും പേറി
ഏതോ ഒരു അതിർ വരമ്പും താണ്ടി
എന്നോ കഴിച്ചോരന്നവും എന്നോ ചിരിച്ചോരു
മുഖവും എന്നോ മരിച്ചോരു ജീവനുമായി
എന്നോ പിരിഞ്ഞ എങ്ങോ പിരിഞ്ഞൊരു
കുടുംബത്തെയുമോർത്തു ഓടിയും പിന്നെ
ചാടിയും അകലെയും അടുത്തുമായെത്തും
വസ്ത്രമില്ലാത്ത മതം തോന്നാത്തൊര-
ഭയാർത്ഥി ക്കായി ഉള്ളതല്ലോ -
എല്ലാ ലോക നീതി പുസ്‌തകത്തിലെയും
ദയാ നിയമത്തിൻടെ മാത്രം താളുകൾ ..............


Wednesday, 11 December 2019

ഒരു പുരോഗമനകാല പ്രണയം --



ഒരു പുരോഗമനകാല പ്രണയം --
--------------------------------------------------------
അവർ ഒന്നായിരുന്നു .
.
ഒന്നിച്ചു ചിരിച്ചും പ്രാർത്ഥിച്ചും തിന്നും കിടന്നും സുഖമായി ജീവിച്ച അവരുടെ മരണം പോലും ഒരുമിച്ചു ആയി
.മരിച്ചപ്പോൾ അന്യ മതക്കാരായ കമിതാക്കൾ പക്ഷേ രണ്ടു ശവ പറമ്പിലേക്ക് അടക്കം ചെയ്യുവാനായി എത്തി
സുന്ദരമായ ഒരു പ്രണയം അങ്ങനെ
ശവപ്പറമ്പിന്റെ വാതിലിനു മുന്നിൽ
വച്ചു വേർതിരിഞ്ഞു...

Sunday, 3 November 2019

ഒരച്ഛൻടെ പ്രതികാരം

ഒരച്ഛൻടെ പ്രതികാരം
==================================
മകളുമായി അടുത്തിടപെഴകിയ
ഇരു പത്തിരണ്ടുകാരൻ നെറ്റ്
കാരനെ തിരഞ്ഞാണ് അച്ഛൻ
അവിടേക്കു ബസ്സിറങ്ങിയത്
ബസ്സിറങ്ങുന്നതിനു മുമ്പ്
രോഗിയായ ഒരു വലിയ
പെൺ കുഞ്ഞു ആടി ആടി പതുക്കെ
അമ്മയുടെ കൈ പിടിച്ചു
ബസ്സിലേക്ക് കയറി
അടുത്തുള്ള ഉള്ള സ്കൂൾ മൈതാനത്തു
അപ്പൊൾ യൂണിഫോം അണിഞ്ഞ
ആയിരത്തോളം പെൺ കുട്ടികൾ
ഇൻടെർവെല്ലിന് ഓടി
കളിക്കുന്നു ..
അകലെ ഒരു നാട്ടിൽ അപ്പോൾ
ഒരു പെൺകുട്ടി ഒരു കുഴൽ
കിണറിൽ കുടിങ്ങി അറ നൂറോളം
അടി താഴെ ശ്വാസമില്ലാതെ
ഉറങ്ങി കിടക്കുന്നു ...
പ്രതികാരം ചെയ്യാനെത്തിയ
അച്ഛൻ ?


അബ്‌ദുൾ ഖാദറിൻടെ ഓട്ടം


.അബ്‌ദുൾ ഖാദറിൻടെ ഓട്ടം



അബ്‌ദുൾ ഖാദർ മെലിഞ്ഞിട്ടായിരുന്നു


ആയിരത്തി അഞ്ഞൂറ് മീറ്റർ ഓടാൻ
നിൽക്കുമ്പോൾ മറ്റുള്ള വലിയ
മനുഷ്യൻമാരെ അവൻ തോൽപ്പിക്കും
എന്ന് കരുതാനെ വയ്യ ,,,
മൂന്നാം ലാപ്പ് വരെ അവൻ എന്നും
ഏഴാം സ്ഥാനത്തായിരിക്കും
പിന്നീട് കൃത്യമായ ഒരു കുതിപ്പുണ്ട്
അവസാന ലാപ്പ് തുടങ്ങുമ്പോൾ
അവൻ നാലാം സ്ഥാനത്തായിരിക്കും
അവസാന നൂറു മീറ്റർ തുടങ്ങുമ്പോൾ
അവൻ മൂന്നാം സ്ഥാനത്തും
അവസാന അമ്പത് മീറ്റർ തുടങ്ങുമ്പോൾ
അവൻ രണ്ടാം സ്ഥാനത്തും
അവസാന ഇരുതപത്തഞ്ചു മീറ്റർ
ആകുംമ്പോൾ അവനും എതിരാളിയും
എന്നും ഒപ്പത്തിനൊപ്പം ആയിരിക്കും
പിന്നെ അവൻ ഒരു ഒരു മീറ്റർ
വ്യത്യാസത്തിന് എന്നും
ഓടി ജയിച്ചു കയറും !

-------------------------------------
അബ്‌ദുൾ ഖാദർ ഇപ്പോളും
ആയിരത്തഞ്ഞൂറുമീറ്റർ അകലെ
ഒരു പള്ളി വളപ്പിൽ
സ്ഥാനീകോർജ്ജമായി
അറിയാതെ മറഞ്ഞു കിടപ്പുണ്ട് ..
-------------------------------------
ദാരിദ്യ്രത്തെ ഓടി തോൽപ്പിക്കാൻ
ആത്‍മഹത്യ എന്ന അടവുമായി
അനന്തതതയോളം ഓടിയിട്ടും
ഒട്ടും തളരാതെ
.

Sunday, 27 October 2019

ഓക്സിജൻ


ഓക്സിജൻ


















2070 ലത്രേ ഓക്സിജൻ
ഇല്ലാതാവുന്നത് !

അന്നും ചിലർ കര
മീനായി പിടച്ചു
കുറച്ചുനേരം തുടരും ... .

ശ്വാസകോശം വേണ്ടാത്തവര്
അന്നും മണ്ണിൽ  സമാധാനമെന്ന
സ്തോത്രം പറയും

ബുദ്ധിജീവി   പണി തുടരും ..

പുതു തലമുറയുടെ
പോക്കെങ്ങോട്ടു എന്ന
സ്ഥിരം ചോദ്യക്കാരൻ
കാർന്നോർക്കു ചെകിട്ടത്തു
ഒന്ന് ട്ടേ ന്നു  പൊട്ടും

അന്നും ഗോപുരത്തലയന്മാർ
കാൻസർ വാർഡിൽ സമ്മാന
കൂപ്പണിനായി വരി പിടിക്കും

ഒതേനൻടെ കൈവള
രാവണന്ടെ തല
ബീവറേജിന്‌ മുന്നിലെ
ഖര എണ്ണ
രാത്രി പന്ത്രണ്ടു മണിയിലെ
തട്ടുകടയിലെ താറാവിറച്ചി
 പൊറോട്ട മാവ്

അഥവാ ശാശ്വത സത്യം

അതിനു മുകളിൽ വീണ
ആയിരത്തോളം ശവത്തിനു
മുകളിൽ പണിത .കരക്കപ്പൽ -
എന്ന ഫ്ലാറ്റിലെ 457 ആം മുറിയിലെ
താമസക്കാരിയായ 17 കാരിയെ
തിരഞ്ഞു ഏതെങ്കിലും ഒരു
ഡയാലിസിസ് ടേബിളിൽ
എത്തിയേക്കും

ഏദൻ   മോഡൽ ജൈവ 
ആപ്പിളുകളുമായി ..
  
 ( സീരിയൽ അമ്മമാർ 
പക്ഷെ അതറിയുന്നുമില്ല .)
   
2070 ൽ ............

  



വീണ്ടും പ്രണയം ...

വീണ്ടും പ്രണയം ...
അവളുടെ വട്ട കണ്ണിലോ
നീണ്ട മൂക്കിലോ ചെറിയ
ചുണ്ടിലോ ഇരുണ്ട നിറത്തിലോ
തുടിക്കുന്ന മനസ്സിലോ അലസമായി
കിടന്നിരുന്ന ചിതറിയ എന്നെ വന്നു
മുട്ടുന്ന ചാഞ്ചാടും തലമുടിയിലോ
ആയിരുന്നില്ല എൻടെ കണ്ണ്
അത് അവളുടെ ചിത്രം നിൽക്കുന്ന
കാൻവാസിൽ ഉള്ള പിന്നാമ്പുറത്തെ
മലയോരങ്ങളിലും അവിടുത്തെ
കുളിരിലും തണുപ്പിലും തൊട്ടു
താഴെ ഉള്ള കടയിൽ നിന്ന്
കിട്ടാൻ സാധ്യതയുള്ള കട്ടൻ
ചായയിലും ആയിരുന്നു ..



കിനാവ്



കിനാവ്
==================
മരിച്ചവരൊക്കെ മണ്ണിലേക്ക്
വീണ്ടും തിരിച്ചു വന്നിരുന്നെങ്കിൽ
അവരെയൊക്കെ ഒന്ന് കൂടി
കൂടുതൽ മനസ്സിലാക്കാമായിരുന്നു
ബഹുമാനിക്കാമായിരുന്നു
സഹായിക്കാമായിരുന്നു
അംഗീകരിക്കാമായിരുന്നു
പ്രോത്സാഹിപ്പിക്കാമായിരുന്നു
സ്നേഹിക്കാമായിരുന്നു .....
ഒന്ന് കൂടി കൂടുതൽ സമയം
ഇടപഴകാൻ അവർക്കു വേണ്ടി
കണ്ടെത്താമായിരുന്നു
പക്ഷെ ?
ഫേസ് ബുക്ക് വേഗം സ്ക്രോൾ ചെയ്തപ്പോൾ
മിന്നി മാഞ്ഞ കുറച്ചു പേരെങ്കിലും ഇഷ്ടപെട്ട
ആ മുഖം ?
അത്.......















Tuesday, 22 October 2019

ഒരു ചരമ കുറിപ്പ്




ഒരു ചരമ കുറിപ്പ്











വീണ്ടും സ്കൂളിൽ ഒത്തു ചേരുന്നു
ഞങ്ങൾ അമ്പത് കഴിഞൊരൊമ്പതു
ചെറുപ്പക്കാർ ,
കുപ്പിവളയും ബെല്ലാമുട്ടിയും
ഐസ് ക്രീം ഹോണും കൂട്ടത്തല്ലും
ഇൻടാലിയം പെട്ടിയും കറുത്ത
ഇലാസ്റ്റിക്കും വള്ളി ട്രൗസറും
റബ്ബർ പന്തും കള്ളനും പോലീസും
കളിച്ചോരാ കുട്ടിക്കാലം ......
നിന്ടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ
ക്കുറിച്ചു ചോദിയ്ക്കാൻ
അന്നത്തെ കാലം എന്തൊരു നല്ലകാലമെന്നു
വെറുതെ പറയാൻ,
ഇന്നോ ഞാൻ വലിയവനും
സുന്ദരനും ആയെന്നറിയിക്കാൻ
ഒരു ഗ്രൂപ്പ് സെൽഫിക്ക് പോസ് ചെയ്യാൻ
പിന്നെയൊരു മദ്യശാല വരാന്തയിലേക്ക്
ചേക്കേറി അന്നത്തെ അന്ന് മരിച്ചതിൻടെ
ചരമവാർഷികങ്ങൾ അറിയാതെ
ആഘോഷിക്കാൻ ,
എന്തോ നേടിയതായൊരു
നിർവൃതിയിലേക്കെത്തുന്ന ഒരാധുനീക
പിരാന്തൻ ആകാൻ ..
-പഴയ കാലം ആഘോഷിക്കാൻ
പുതിയ വസ്ത്രത്തിലും വാഹനത്തിലും
പുത്തൻ നോട്ടു കെട്ടുകളുമായി ....







Tuesday, 27 August 2019

മരണം

മരണം
==================















മലയും വെള്ളവും
ജീവനും ചുംബിച്ച ,
ഒന്നെന്നറിയിച്ച
ഒഒരസുലഭ നിമിഷത്തിൽ
മുത്തശ്ശി പൂക്കളം
തീർക്കാൻ ചാണകം
മെഴുകുന്നത്
കാണാൻ പോലും
സമയമില്ലാത്ത
ഒരു ദരിദ്രൻടെ
തിരക്കുള്ള
സ്ഥിരം
നിമിഷത്തിൽ
ഒരാധുനികൻ
ഒരു പാട് പ്രിയപ്പെട്ടവരെന്നു
തോന്നിപ്പിക്കുന്ന
പഴ(കി)യ ചെറുപ്പക്കാരുള്ള
ഒരു വാട്സാപ്പ് ഗ്രൂപ്പിൽ
നിന്ന് സ്വയം
എക്സിറ്റ്(ഇജെക്ട് )
ചെയ്തു

Tuesday, 20 August 2019

മേൽവിലാസം ശരിയല്ല !

മേൽവിലാസം ശരിയല്ല !
=================================







കള്ളൻ , കെ /ഓ രാഷ്ട്രീയം , തമ്പാന്നൂർ
ടി വി എം
ഉത്തമൻ സ്വാമി മഠം , ധർമ്മശാല
പൗരൻ, പത്രമാപ്പീസ് , ഗാന്ധി നഗർ
മനുഷ്യൻ , രാമനാഥപുരി, കുരിശുമല
ഷെർലോക് ഹോംസ് ലണ്ടൻ
പൂജാരി , പുഷ്പനഗർ ,പാതാളം
ഭർത്താവ് ഹ/ഓഫ് സുശീല
പുഷ്കലം ,ഊട്ടി
സി ഐ ഡി നസീർ
ദേവാനന്ദ്
ഐ എം വിജയൻ
----------------
മേൽവിലാസം ശരിയല്ല
അല്ലയോ പൊലീസുകാരെ
അല്ലയോ എൻടെ മതത്തിലെ
എൻടെ മാത്രം ദൈവമേ ...
മേൽവിലാസം ശരിയല്ല !

Saturday, 17 August 2019

അഞ്ജന കൺമയങ്ങുമ്പോൾ ...

അഞ്ജന കൺമയങ്ങുമ്പോൾ ...












ഓമനത്തിങ്കൾ താരാട്ടിൽ
ചാലിച്ച ചോറിൽ
അമ്മിഞ്ഞപ്പാൽമണത്തിൽ
തൊട്ടിലിലാടിയഞ്ജന
കൺമയങ്ങുമ്പോൾ .-
മുല്ലപ്പൂ മണത്തിൽ മാരൻടെ
മാറിൽ വെള്ളിനക്ഷത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ-
അടുക്കളയിൽ അടുപ്പിൽ
തിളക്കും ഭക്ഷണക്കൂന
ക്കരുകിൽ കറുത്ത പാത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ -
ചെറുപ്പക്കാരുടെ താഴെ
നഖം കോറി ചുണ്ടുമുറിച്ചു
ചുകത്ത നക്ഷത്രമായി
ഉടുവസ്ത്രമില്ലാതഞ്ജന
കൺ മയങ്ങുമ്പോൾ .
പോസ്റ്റ് മോർട്ടം ടേബിളിൽ
ഡോകോറുടെ കയ്യിൽ
തലച്ചോറും കുടലും നൽകി
അടിവസ്ത്രം ചോരയാക്കിയ
ഞ്ജന കൺമയങ്ങുമ്പോൾ .
വൃദ്ധ സദനത്തിൽ കൂനിക്കൂടി
ഇരുണ്ടൊരാകാശം പോലും
കാണാനാകാതെ കറുത്ത
നക്ഷത്രമഞ്ജന
കൺമയങ്ങുമ്പോൾ .
ചിറകിട്ടടിച്ചു സ്വത്രന്ത്രമായി
പറക്കും മാലാഖാമാർക്കൊപ്പം
വിൺപാളികളിൽ തല ചായ്ച്ച
ഞ്ജന കൺമയങ്ങുമ്പോൾ .


ഒരു ലോ ക്ലാസ് ചിരി

ഒരു ലോ ക്ലാസ് ചിരി 
=======================
















രു ലോ ക്ലാസ് ചിരി
================

കുറെ വിജയികൾ
ഉണ്ടായിരുന്നു.
ഒരു പരാജിതനും .

മിനറൽ വാട്ടറിലും
പട്ടുമെത്തയിലും
വിമാനങ്ങളിലും
ആയി വിജയികൾ
ജീവിച്ചു

പുഴ വെ ള്ളത്തിലും
പായയിലും കാൽ
നടയിലും പരാജിതനും

വിജയി പെട്ടെന്ന്
മരിച്ചപ്പോൾ
അവനെ ലോകത്തിലെ
തന്നെ ഏറ്റവും
നല്ല ബ്യൂട്ടീഷ്യൻ
ആണ് അലങ്കരിച്ചത്

മരിച്ചു എന്ന് തോന്നാത്ത
രീതിയിൽ സുന്ദരനായി
ഒരാഴ്ചയോളം
അവൻ ആരാധകർക്കിടയിൽ
ശ്വാസം മുട്ടാതെ
കിടന്നു

ജനിച്ചോ ജീവിച്ചോ
മരിച്ചോ എന്നറിയാതെ
മണ്ണായി ജീവിച്ച
പരാജിതനെ
പക്ഷെ മരണവും
അറിഞ്ഞില്ല .

==========================

ഒരു ദരിദ്രൻടെ കുഴിമാടം


ഒരു ദരിദ്രൻടെ കുഴിമാടം
=============================














ഒരു ദരിദ്രൻടെ കുഴിമാടം
=============================
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം-

കുഴി മാടക്കല്ലിൽ കാക്കക്കിരുന്നൂ വെറുതേ
കാകാ കരായാനോ അതോ മണ്ണുമാന്തിയന്ത്രം
തോണ്ടിമുകളിലായൊരു ആകാശക്കോട്ട
തീർക്കാനോ?
ജീവിച്ചിരിക്കെ ഒരേറുമാടം കെട്ടാനില്ലാതെ
പട്ടിണി തിന്നു പണ്ടേ മരിച്ചോരവൻ-
ഒരുവറ്റന്നത്തിനായി പട്ടികളോടൊപ്പം
എച്ചിൽ ക്കൂനകൾ നിരങ്ങിയോരവൻ-
യാചകനിരോധനമേഖലയിൽ അക്ഷരമറിയാതെ
യാചിച്ചു പോയതിനു അക്ഷരാഭ്യാസികൾ
ചെകിട്ടത്തായി ആയിരം തവണ അടിച്ചവൻ
റേഷൻ കാർഡിൽ ഐഡണ്ടിറ്റികാർഡിൽ ആധാർ
കാർഡിൽ പോലും പേരില്ലാത്തത്രയും അപ്രസക്തൻ
സത്യാന്വേഷികൾ ആയിരം തവണ കുരിശിൽ തറച്ചവൻ
ആയിരം ചാട്ടവാറടിയേറ്റു തോള് തേള് പോൽ വളച്ചവൻ -
ഉപ്പിട്ട മണ്ണിരയായവൻ
-ആയിരം മുഖം കാറിത്തുപ്പി, ഇരുട്ടിൻ കല്ലുകെട്ടിൽ
നായ കണക്കെ കാഷ്ടിച്ചു കഴിഞ്ഞവൻ
ഹൃദയം ഒഴിച്ചുള്ളൊരു കണ്ണും കിഡ്നിയും ഒക്കെയും
മുപ്പതു വെള്ളിക്കാശിന്നു മോഷ്ടിക്കപ്പെട്ടവൻ
അന്നത്തിനായി മുക്കോടി വേശ്യപെണ്ണുങ്ങളിൽ
ഒന്ന് ഭാര്യയും മകളും ആയവൻ
ജീവിച്ചിരിക്കെ ഒരു ഗാനം മൂളാൻ പോലുമാകാത്തത്രയും
ദുഃഖിതൻ ,
ആകാശവർണ്ണം പോലും കാണാനാകാത്ത
അത്രയും അന്ധൻ,
കടലിരമ്പം പോലും കേൾക്കാനാകാത്ത
അത്രയും ബധിരൻ,
ചങ്ങല കഴുത്തിൽ കുരുക്കി
നാൽക്കാലിൽ നീങ്ങി കൂട്ടിൽ കഴിയാ ൻ പോലും ആകാത്തവൻ
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം -
മണ്ണിലലിഞ്ഞൊരായിരം പട്ടിണിപ്പാവങ്ങൾ തൻ പട്ടം ചാർത്തി
പ്രകൃതിയിൽമുഴുവനായി അലിയിപ്പിക്കാതിരിക്കാനോ?
അതോ,കുഴിമാടക്കല്ലും അവനും ഒന്നെന്നു മാലോകരറിയാനോ ?
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം ?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...