അഞ്ജന കൺമയങ്ങുമ്പോൾ ...
ഓമനത്തിങ്കൾ താരാട്ടിൽ
ചാലിച്ച ചോറിൽ
അമ്മിഞ്ഞപ്പാൽമണത്തിൽ
തൊട്ടിലിലാടിയഞ്ജന
കൺമയങ്ങുമ്പോൾ .-
മുല്ലപ്പൂ മണത്തിൽ മാരൻടെ
മാറിൽ വെള്ളിനക്ഷത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ-
അടുക്കളയിൽ അടുപ്പിൽ
തിളക്കും ഭക്ഷണക്കൂന
ക്കരുകിൽ കറുത്ത പാത്രമായ
ഞ്ജന കൺമയങ്ങുമ്പോൾ -
ചെറുപ്പക്കാരുടെ താഴെ
നഖം കോറി ചുണ്ടുമുറിച്ചു
ചുകത്ത നക്ഷത്രമായി
ഉടുവസ്ത്രമില്ലാതഞ്ജന
കൺ മയങ്ങുമ്പോൾ .
പോസ്റ്റ് മോർട്ടം ടേബിളിൽ
ഡോകോറുടെ കയ്യിൽ
തലച്ചോറും കുടലും നൽകി
അടിവസ്ത്രം ചോരയാക്കിയ
ഞ്ജന കൺമയങ്ങുമ്പോൾ .
വൃദ്ധ സദനത്തിൽ കൂനിക്കൂടി
ഇരുണ്ടൊരാകാശം പോലും
കാണാനാകാതെ കറുത്ത
നക്ഷത്രമഞ്ജന
കൺമയങ്ങുമ്പോൾ .
ചിറകിട്ടടിച്ചു സ്വത്രന്ത്രമായി
പറക്കും മാലാഖാമാർക്കൊപ്പം
വിൺപാളികളിൽ തല ചായ്ച്ച
ഞ്ജന കൺമയങ്ങുമ്പോൾ .
No comments:
Post a Comment