Wednesday, 22 January 2020

കുട്ടി

കുട്ടി 










കുട്ടി 

എല്ലാരിലും ഒരു  കുട്ടി ഉണ്ട് ..

അവൻ ഒന്നുറങ്ങി എണീറ്റാൽ 
 ആകാശം നോക്കി വെറുതെ 
ചിരിക്കുന്നു 
അവൻ രുചിയേറും 
അന്നത്തിനായി സങ്കോചമില്ലാതെ 
കൈ നീട്ടുന്നു 

അവൻഎതിരെ പോകും 
സുന്ദരികളെ വെറുതെ 
തിരിഞ്ഞു നോക്കുന്നു 

അവൻ മതിലിന്നപ്പുറത്തെ 
കുറിച്ച് ഇടക്ക് 
വേവലാതിപ്പെടുന്നു 
അപ്പുറത്തേക്ക് ഇടയ്ക്കു 
എത്തി നോക്കുന്നു 


അവൻ ആരെങ്കിലും  
മരിച്ചു കിടക്കുന്നതു 
കണ്ടാൽ നെഞ്ചത്തടിച്ചു 
ആർത്തു തല കുലുക്കി 
കരയുന്നു 

അവൻ വിമാനം പോകുന്നതും 
തീവണ്ടി പോകുന്നതും 
ഇടയ്ക്കു നോക്കി നിൽക്കുന്നു 

അവൻ കടലോളവും 
ആകാശപ്പരപ്പും ഇടയ്ക്കു 
കാണാൻ സമയം കണ്ടെത്തുന്നു 

അമ്മെ അച്ഛാ എന്നൊക്കെ 
വല്ലപ്പോളും അവൻ കരയുന്നു 

ഇടയ്ക്കു ആരെയെങ്കിലും 
ഒക്കെ ഒന്ന് കൈയ്യയച്ചു 
കാര്യമായി സഹായിക്കുന്നു 

ഇടയ്ക്കു ദേവാലയങ്ങൾക്കു  
മുന്നിൽ അവൻ തലകുനിക്കുന്നു 
മനസ്സിലെങ്കിലും 

പൂരമോ നേർച്ചയോ വേലയോ 
നൃത്തമോ പാട്ടോ അടിപിടിയോ 
ഒക്കെ നടക്കുമ്പോൾ അവനും 
അതിലൊന്നാകുന്നു 

ഇടയ്ക്കു അവൻ ഐസ് 
ഫ്രൂട്ടുകഴിക്കുന്നു 

മാങ്ങാ നെല്ലിക്ക ഇവ 
ഉപ്പിലിട്ടു കഴിക്കുന്നു 

ഇടയ്ക്കു അവൻ മഴ 
നനയുന്നു 

എല്ലാവരിലും ഉള്ള കുട്ടി
എല്ലായ്പ്പോലും 
ഉണ്ടായെങ്കിൽ ? .

നിഷ്കളങ്ക കൊലപാതകി

നിഷ്കളങ്ക കൊലപാതകി 







നിഷ്കളങ്കമായി 
സ്നേഹിച്ചോര് -
വെറുത്തു തല
 അറുത്തു 
ക്രൂരമായി 
ത്തന്നെ കൊല്ലും !

ആളിക്കത്തുന്ന  ശരീര -
പ്രകാശം കണക്കെ -
നിഷ്കളങ്കത
 തീവ്രമാകും -

ചെന്നായ് തോലിലെ 
ആട്ടിൻ കുട്ടികൾ 
, പുറമേക്ക് 
ഒരിക്കലും കരയില്ല -

അകത്തു മാത്രം 
 വെന്തുരുക്കം 

അത് -

 നിഷ്കളങ്കൻടെ
 പ്രത്യേക 
അവകാശം ,
 ==============================

Sunday, 12 January 2020

യുദ്ധം

യുദ്ധം
=========
തോർത്തുപോലും ഉടുക്കാതെ
ഒറ്റക്കായ്‌ ,അറച്ചും വിറച്ചും
ഞാൻ .
കുപ്പിപാഷാണം തിന്നാനെലി -
ചിന്തിച്ചരികി ലായ്, മുകളിലായ് ..
പപ്പിയേ തലോടി നീ വന്നൂ പതിയെ
കാറിൽ -
ചിരിക്കാതെ അറക്കാതെ, ഉറയാതെ
ത്രസിക്കാതെ, ചുവക്കാതെ നിന്നൂ നീ
അത് പരിചയത്തിൻടെ കാപട്യം .
ലൈംഗീകത ഒരു തേരട്ടപ്പാലം
ബലമില്ലാതിളകും കുഴൽപ്പാലം
മുളം തണ്ടു വീണ ചാലിൻ മേൽപ്പാലം .
പുറത്തു കാർമേഘം ,പുല്ലാങ്കുഴൽ
വിളി- മേഘമേ ?ഒരിറ്റു മഴയിൽ
ഭൂമിക്കു കുളിരുമോ ?
മനുഷ്യനായവൻടെ ജീവിത
നായ്ക്കോല ക്കൂട്
യന്ത്രമാകട്ടെ ,യന്ത്രമാകട്ടെ
യന്ത്രികത ഈ നൂറ്റാണ്ടിൻടെ
വാക്കക്ഷരം വാചകം
സ്‌കോപ്പിലെ നാടകം -
അക്വേറിയത്തിലെ മീനിൻടെ
ചലനം
ഇൻപുട്ടിലെ വൈറസ് -
മോണിറ്ററിൽ ഔട്പുട്ടതൗട്ട്
നീ ഒരു ബിരുദ ധാരിണീയിവൻ
ജീവിതബിരുദമറിയാതെ നേടി
ദിവാകരൻ കണ്ട പകൽ സ്വപ്ന-
മാണു ദിവാസ്വപ്നം
ഇന്നലെ പുലർച്ചെ വന്നയീ
പതിമൂന്നാമൻടെ ആദ്യത്തെ
കണ്മണീ -ദിവാകരൻ
കുട്ടിയുടുപ്പിനു കടം വാങ്ങില്ല
ആരും ചോദിച്ചാൽ തരുകില്ല
ഈ പതിമൂന്നാമൻടെ അന്ത്യ
കണ്മണീ -ദിവാകരൻ
( ഗൈനക്കോളജിസ്റ്റുമായുള്ള
പുക്കിൾക്കൊടി ബന്ധത്തിൽ നിന്ന് -)


Saturday, 4 January 2020

ശാന്ത


ശാന്ത
==============================















ശാന്ത എന്ന് പേര് ശാന്തതയെ 
സമാധാനത്തെ സൂചിപ്പിക്കുന്നു 

ശാന്ത ഒരു മകളാണ് 
അമ്മയും സഹോദരിയും 
 സുഹൃത്തും ആണ് 

ശാന്ത ഒരു പൗരയാണ് 

ഒരടുക്കളയുടെ അധിപ ആണ് 

ഒരു വീടിൻ ഓരത്തിലെ ഒരു 
കട്ടിലിൻടെ ഒരു മൂലയുടെ 
അവകാശിയും ..

ശാന്ത ഒരു തൊടിപ്പണിക്കാരിയാണ് 
ശാന്ത ഒരു തേപ്പു പണിക്കാരിയാണ് 
ശാന്ത ഒരു തുണി അലക്കുകാരി ആണ് 

ശാന്ത കുട്ടിയുടുപ്പും മാക്സിയും 
ചുരിദാറും തുന്നുന്ന ഒരു തുന്നൽ കാരി ആണ് 

ശാന്ത ഒരു അടിച്ചു തളിക്കാരി ആണ് 
ശാന്ത ഒരു പൂജാരിണി ആണ് 
ശാന്ത ഒരു താരാട്ടുപാട്ടുകാരി ആണ് 

ഇടയ്ക്കു രാത്രിയിലിൽ എല്ലാവരും 
ഉറങ്ങി കിടക്കുമ്പോൾ ഒരു 
വെളുത്ത പേപ്പറിൽ ഒരു 
കടലാസ്സു പെന്സിലും 
കൊണ്ട് നിലാവിനെയും മഴയെയും 
പുഴയെയും വെയിലിനെയും കുളിരിനെയും 
ആവാഹിച്ചു ചിത്രവും കഥയും 
കവിതയും കുറിക്കുന്ന അവയുടെ 
മൂളിപ്പാട്ടുകൾ പാടുന്ന ഒരു 
അനാഥ  പ്രേതം കൂടി ആണ്  അവൾ,
.


പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...