Wednesday, 22 January 2020

കുട്ടി

കുട്ടി 










കുട്ടി 

എല്ലാരിലും ഒരു  കുട്ടി ഉണ്ട് ..

അവൻ ഒന്നുറങ്ങി എണീറ്റാൽ 
 ആകാശം നോക്കി വെറുതെ 
ചിരിക്കുന്നു 
അവൻ രുചിയേറും 
അന്നത്തിനായി സങ്കോചമില്ലാതെ 
കൈ നീട്ടുന്നു 

അവൻഎതിരെ പോകും 
സുന്ദരികളെ വെറുതെ 
തിരിഞ്ഞു നോക്കുന്നു 

അവൻ മതിലിന്നപ്പുറത്തെ 
കുറിച്ച് ഇടക്ക് 
വേവലാതിപ്പെടുന്നു 
അപ്പുറത്തേക്ക് ഇടയ്ക്കു 
എത്തി നോക്കുന്നു 


അവൻ ആരെങ്കിലും  
മരിച്ചു കിടക്കുന്നതു 
കണ്ടാൽ നെഞ്ചത്തടിച്ചു 
ആർത്തു തല കുലുക്കി 
കരയുന്നു 

അവൻ വിമാനം പോകുന്നതും 
തീവണ്ടി പോകുന്നതും 
ഇടയ്ക്കു നോക്കി നിൽക്കുന്നു 

അവൻ കടലോളവും 
ആകാശപ്പരപ്പും ഇടയ്ക്കു 
കാണാൻ സമയം കണ്ടെത്തുന്നു 

അമ്മെ അച്ഛാ എന്നൊക്കെ 
വല്ലപ്പോളും അവൻ കരയുന്നു 

ഇടയ്ക്കു ആരെയെങ്കിലും 
ഒക്കെ ഒന്ന് കൈയ്യയച്ചു 
കാര്യമായി സഹായിക്കുന്നു 

ഇടയ്ക്കു ദേവാലയങ്ങൾക്കു  
മുന്നിൽ അവൻ തലകുനിക്കുന്നു 
മനസ്സിലെങ്കിലും 

പൂരമോ നേർച്ചയോ വേലയോ 
നൃത്തമോ പാട്ടോ അടിപിടിയോ 
ഒക്കെ നടക്കുമ്പോൾ അവനും 
അതിലൊന്നാകുന്നു 

ഇടയ്ക്കു അവൻ ഐസ് 
ഫ്രൂട്ടുകഴിക്കുന്നു 

മാങ്ങാ നെല്ലിക്ക ഇവ 
ഉപ്പിലിട്ടു കഴിക്കുന്നു 

ഇടയ്ക്കു അവൻ മഴ 
നനയുന്നു 

എല്ലാവരിലും ഉള്ള കുട്ടി
എല്ലായ്പ്പോലും 
ഉണ്ടായെങ്കിൽ ? .

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...