Monday, 30 March 2020

ബോധോദയം



ബോധോദയം






















ഒരിടത്തായ്, ഒരിക്കലായ്
ഒരാളൊരു മരത്തിൻ ചുവട്ടിലായ് ,
പഷ്ണിയോ ചതിയൊ രോഗമോ
നാശമോ മരണമോ കൊണ്ടുള്ള
വേദനയാലാവേണം അകെ
തളർന്നിരുന്നു .
അപ്പോളായി എങ്ങിനെയോ
എവിടെന്നോ ആയൊരു
ഇളം കാറ്റാ മരത്തിന്നിലയിതളുകളേ
ആകെ തലോടാനായി കുണുങ്ങി
ഓടി എത്തി ......
ഇലയിൽ നിന്നും തെറിച്ചു വീണ
കുളിർ ജലമാകെ അവൻടെ മുഖത്തെ
തണുപ്പിക്കാനായ് മത്സരമായി ,
മരമില ഉതിർത്തു ഒരു ഇലമെത്ത
അവിടെ അവനായിയറിയാതെ തീർത്തു
അനേകം മധുരഫലമെവിടെക്കായി
ആവോളം പിന്നെയായി, വെറുതെ മരമുതിർത്തു
മരക്കൊമ്പിനാലൊരു മരഭവനം
അവിടെയായി മെല്ലെ ഉയർന്നു വന്നു
ഒരു മരവുരിയുമായിയവനാ
മരമടിത്തട്ടിൽ മയങ്ങി കിടന്നപ്പോൾ
മരത്തിൻ മുകളിലായി
എവിടെനിന്നോ വന്നൊരായിരം
കിളികൾ സന്തോഷം കവിഞ്ഞോരായിരം
താരാട്ടീണവുമായി അവനായറിയാതെ
പൂവുതിർത്തു ,,പൂമണം നിറച്ചു
-ശ്വാസം കൊടുത്തും, മഴ കൊടുത്തും
അന്നം കൊടുത്തും ,തണൽ കൊടുത്തും
ചുറ്റുപാടുകൾ തീർത്തും
എന്നേക്കുമായി മടി തട്ടൊരുക്കും
പതിനായിരത്തിമുക്കോടി
മരക്കോട്ട ക്കിടയിലാണവൻ
എന്ന ലളിത സത്യം ഓർക്കുവാൻ
പോലുമാകാത്തൊരു സ്വർഗ്ഗ -
ലോകത്തിലേക്കായി
-പിന്നെയായവൻ എന്നേക്കുമായി
ഒഴുകി നീങ്ങി ........................

ഡ്രൈവർ

ഡ്രൈവർ
========================

ഡ്രൈവർ തിരക്കുള്ള 
ഒരു പാതയിലൂടെ
 വാഹനവുമായി 
നീങ്ങുന്നു 

 പിന്നാലെ  ഇരുടിൻ  
മഞ്ഞ വെളിച്ച 
നിയോൺ വെളിച്ച
മുഖം  

ഉറങ്ങാണ്ടിരിക്കാൻ 
സുഹൃത്ത് നീട്ടും 
ദയ എന്ന കട്ടൻ ചായ 

അരുകിൽ ദൈവചട്ടയുള്ള 
ഒരു ബാങ്ക് ലോൺ
 തിരിച്ചടവ് പുസ്തകം 

താഴെ കാലിനു ചുറ്റിലും 
പൂക്കളം പോലെ ട്രോള് 
രശീതികൾ 

പെൻ ഡ്രൈവിൽ കലാഭവൻ 
മണി ,മുക്കാലാ പിന്നെ 
ഞാൻ - അല്ലടാ ...

പോക്കെറ്റിൽ എണ്ണയിടാൻ  
കടം വാങ്ങിയ പലിശ 
നാറും നാണയം 

അരികെ ഒരിക്കലും മുഴുവനായി 
കുടിക്കുവാൻ ആകാത്ത 
രണ്ടു കൂപ്പി വെള്ളം 

കയ്യിലെ മൊബൈലിൽ
 ചുരുണ്ട മുടിയുള്ള 
പുള്ളി മാക്സിയിട്ട
കറുത്ത പൊട്ടിട്ട 
ഭാര്യയുടെ പുഞ്ചിരിച്ചിത്രം 

അകലെ വീട്ടിൽ  ഒരിക്കലും 
ഓർക്കാൻ പാടില്ലാത്ത 
വൃദ്ധൻടെ ഉപ്പുള്ള  കണ്ണീര് 


പിന്നെ മകളുടെ കണ്ണിലെ 
മിന്നി തിളങ്ങും കൗതുകം !

കണ്ണിമ ചിമ്മാതിരുന്നാലും  
മരണവുമായി എത്തിയേക്കാവുന്ന 
എതിർവശത്തെ വാഹനങ്ങൾ ....... 

അവരുടെ തെറിവിളി 
പിന്നെ തുറിച്ചു നോട്ടം 

ഒരു നിമിഷം പോലും 
അറിയാതെ ഉറങ്ങാതിരിക്കാനുള്ള  
ശ്രദ്ധ ,പ്രാർത്ഥന 


അകലെയായാ  കയ്യിനെയും 
മുഖത്തെയും സ്റ്റീയറിങിനെയും 
ആകെ ചുമപ്പിച്ചു 

പൊൻ പുലരി .




അജ്ഞാതം


  • അജ്ഞാതൻ 
  • -----------------

  • ദൈവമോ രാജ്യമോ 
  • ഭാഷയോ ഇല്ലാത്ത 
  • ഒരുത്തൻ ഉണ്ടായിരുന്നു 


  • മരണം വരെ തികച്ചും 
  • അജ്ഞാതനായവൻ .


  • മരണശേഷം അജ്ഞാതനു 
  • പറ്റിയ ഒരു ശ്മശാനം 
  • അന്വേഷിച്ചു 
  • രണ്ടു പോലീസുകാരും
  •  ഒരു ഭരണാധികാരിയും
  •  പക്ഷെ, ആകെ വലഞ്ഞു . 


  • ദൈവമില്ലാത്തവനെ 
  • രാജ്യമില്ലാത്തവനെ 
  • ഭാഷയില്ലാത്തവനെ 
  • എവിടെയെങ്ങിനെ 
  • അടക്കും ?


  • അജ്ഞാതമൃതദേഹങ്ങൾ 
  • അടക്കം ചെയ്യുന്നിടത്തേക്കു 
  • അവർ നീങ്ങി 


  • പക്ഷെ , അപ്പോളതാ 
  • അവൻടെ ഒട്ടിയ വയറിൽ 
  • ഒരു കുരിശു പോലെ .
  • അവൻടെ ചുളിഞ്ഞ നെറ്റിയിൽ 
  • ഒരു തഴമ്പ് പോലെ .
  • അവൻടെ കൂമ്പിയ ചുണ്ടിൽ 
  • ഒരു മന്ത്രം പോലെ .
  • അ വൻ്ടെ കീറിയ തുണിയിൽ 
  • ഒരു വർണ്ണം പോലെ .

  • തികച്ചും അജ്ഞാതരായവരെ 
  • ഇട്ടു മൂടുന്ന ഒരു വലിയ പൊട്ട
  • ക്കിണർ ശ്മശാനത്തിൻ അടുത്തേ 
  • കാട്ടിൻടെ ഉള്ളിലായിട്ടുണ്ട് 

  • - അത് ശ്മശാന സൂക്ഷിപ്പുകാർക്കു 
  • മാത്രം അറിയുന്ന രഹസ്യം 


  • അജ്ഞാതരിലും അജ്ഞാതർക്കുള്ള 
  • പൊട്ടക്കിണറ്റിലേക്കു 
  • നീങ്ങിയ മൃതദേഹത്തെ പക്ഷെ 
  • അതിനകത്തുള്ള കോടി ആത്മാക്കൾ 
  • സന്തോഷ ഓലിയിട്ടു 
  • ഉൾക്കൊണ്ടു .


  • -അങ്ങനെ അവൻ എന്ന 
  • പ്രശ്നം ആയേക്കാവുന്ന 
  • പ്രശനം ഒഴിഞ്ഞു ..

Saturday, 14 March 2020

ഭ്രാന്ത്


ഭ്രാന്ത് 

==========================







ചിരിച്ചത് അവളാണ് 

 കണ്ണിലൂടെയും 
വാക്കിലൂടെയും 
ചലനത്തിലൂടെയും 
പ്രോത്സാഹിപ്പിച്ചതു 
 അവളാണ് 

പുകഴ്ത്തിപ്പറഞ്ഞതു 
അവളാണ് . 

എൻടെ തമാശകൾ
 മറ്റുള്ളവരോട് 
ഏറ്റു പറഞ്ഞു അവരെ
ചിരിപ്പിച്ചതും 
അവരോടൊത്തു 
കൂടെ ചിരിച്ചതും 
അവളാണ് 

 ഇല്ലായ്മകൾ അറിഞ്ഞു 
ഒപ്പം വേദനിച്ചവളും 
അവളാണ് 

ചുംബനത്തിനും 
ആലിംഗനത്തിന്നും 
പരിസരം പോലും മറന്നു
 കൂമ്പിയ കണ്ണുമായി
 അരികെ  നിന്നതും
 അവളാണ് 

ഇന്ന് അവൾ പറയുന്നു 
ഒന്നും  അറിയില്ല എന്ന് 

-
ഡോക്ടർ പറയുന്നത് 
എല്ലാം ഭ്രാന്താണ്എന്നും 

-പ്രണയ കാലസ്വകാര്യ 
മധുരങ്ങളെ പാടെ മറന്നും  
തിരസ്കരിച്ചും ഡോക്ടറോട് 
ശരിയാണ് എന്ന് പറഞ്ഞു 
യോജിക്കേണ്ടതുണ്ട് - 

-അല്ലെങ്കിൽ കുറെ 
ഗുളികകളാലോ  
ഇൻജക്ഷനുകളാലോ 
ഷോക്ക് തെറാപ്പിയാലോ 
ഒക്കെ ഡോക്ടർ 
രാത്രിയെന്നോ പകലെന്നോ 
വ്യതസമില്ലാത്ത 
ഒരു സമയത്തു 
ചാകുന്നതിനു  മുമ്പ്
 അത് എന്നെ കൊണ്ട്  
സമ്മതിപ്പിക്കുമായിരിക്കും ....





Monday, 9 March 2020

പട്ടി

പട്ടി
--------
വീട്ടിന്നു ചുറ്റിലും
എപ്പോളും
നായ്ക്കളും
പട്ടികളും .

രാത്രി നിലാവത്തു
മണ്ണുമാന്തി
മണ്ണിൽ മണ്ണു
നിറമുള്ള
പട്ടികൾ
കൂർത്ത തിളങ്ങുന്ന
കണ്ണുമായ് പട്ടികൾ
മതിലിനു മോളിൽ
ചെകുത്താനെ നോക്കി
ഓരിയിട്ടും
കൂട്ടക്കുര
കുരച്ചും പട്ടികൾ
വീട്ടിനകത്തേക്ക്
എത്തി
നോക്കിയും
ചെരുപ്പ് മണപ്പിച്ചും
പട്ടികൾ
വീട്ടിനു മുകളിൽ
കോണിപ്പടിയിൽ
പട്ടി കാരണം ആർക്കും
കയറാൻ പറ്റാത്ത
ബാരിക്കേഡുകൾ
സ്വന്തം വീട്ടിലേക്കു
കയറുമ്പോൾ പോലും
ഐഡന്റിറ്റി കാർഡ്
അന്വേഷിച്ചു ഉറക്കെ
വാല് നീട്ടി കുരച്ചു
തുറിച്ചു നോക്കി
നിൽക്കുന്നൂ പട്ടികൾ
പട്ടിയെ പിടിക്കാൻ
ആപ്പീസിൽ
ചെന്നപ്പോളതാ
അതിനകത്തും
പട്ടികൾ ...
പുറത്തു എന്തോ
ചിന്തിച്ചു നിൽക്കുന്നു
മറ്റൊരഞ്ചാറു
പാർട്ടികൾ ..
കൂട്ടിനായി കൊറേ
കുട്ടികൾ ...
അവനോനെ
ഇരിക്കുന്നിടത്തു
സ്വസ്ഥാമായി ഇരിക്കാൻ
സമ്മതിക്കാതെ പട്ടികൾ.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...