Monday, 30 March 2020

ഡ്രൈവർ

ഡ്രൈവർ
========================

ഡ്രൈവർ തിരക്കുള്ള 
ഒരു പാതയിലൂടെ
 വാഹനവുമായി 
നീങ്ങുന്നു 

 പിന്നാലെ  ഇരുടിൻ  
മഞ്ഞ വെളിച്ച 
നിയോൺ വെളിച്ച
മുഖം  

ഉറങ്ങാണ്ടിരിക്കാൻ 
സുഹൃത്ത് നീട്ടും 
ദയ എന്ന കട്ടൻ ചായ 

അരുകിൽ ദൈവചട്ടയുള്ള 
ഒരു ബാങ്ക് ലോൺ
 തിരിച്ചടവ് പുസ്തകം 

താഴെ കാലിനു ചുറ്റിലും 
പൂക്കളം പോലെ ട്രോള് 
രശീതികൾ 

പെൻ ഡ്രൈവിൽ കലാഭവൻ 
മണി ,മുക്കാലാ പിന്നെ 
ഞാൻ - അല്ലടാ ...

പോക്കെറ്റിൽ എണ്ണയിടാൻ  
കടം വാങ്ങിയ പലിശ 
നാറും നാണയം 

അരികെ ഒരിക്കലും മുഴുവനായി 
കുടിക്കുവാൻ ആകാത്ത 
രണ്ടു കൂപ്പി വെള്ളം 

കയ്യിലെ മൊബൈലിൽ
 ചുരുണ്ട മുടിയുള്ള 
പുള്ളി മാക്സിയിട്ട
കറുത്ത പൊട്ടിട്ട 
ഭാര്യയുടെ പുഞ്ചിരിച്ചിത്രം 

അകലെ വീട്ടിൽ  ഒരിക്കലും 
ഓർക്കാൻ പാടില്ലാത്ത 
വൃദ്ധൻടെ ഉപ്പുള്ള  കണ്ണീര് 


പിന്നെ മകളുടെ കണ്ണിലെ 
മിന്നി തിളങ്ങും കൗതുകം !

കണ്ണിമ ചിമ്മാതിരുന്നാലും  
മരണവുമായി എത്തിയേക്കാവുന്ന 
എതിർവശത്തെ വാഹനങ്ങൾ ....... 

അവരുടെ തെറിവിളി 
പിന്നെ തുറിച്ചു നോട്ടം 

ഒരു നിമിഷം പോലും 
അറിയാതെ ഉറങ്ങാതിരിക്കാനുള്ള  
ശ്രദ്ധ ,പ്രാർത്ഥന 


അകലെയായാ  കയ്യിനെയും 
മുഖത്തെയും സ്റ്റീയറിങിനെയും 
ആകെ ചുമപ്പിച്ചു 

പൊൻ പുലരി .




No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...