Sunday, 19 July 2020

പ്രസവ മുറിക്ക് മുമ്പിലെ ഭർത്താവ്

പ്രസവ മുറിക്ക്  മുമ്പിലെ ഭർത്താവ് 
--------------------------------------------------------------
( മൂന്നവസാനമുള്ളത്‌ )

മൂന്ന് ഭർത്താക്കന്മാരാണ് 
അന്ന് പ്രസവ മുറിക്കു 
മുന്നിൽ നിൽപ് പിടിച്ചത് 


ഒന്നാമൻ ആറു കൊല്ലത്തിനു 
ശേഷം അച്ഛനാവാൻ കാത്ത് 

രണ്ടാമൻ മൂന്നു പെൺകുട്ടികൾക്ക് 
ശേഷം ഒരാൺ കുഞ്ഞിക്കാല് തേടി 

മൂന്നാമൻ ആദ്യത്തെ കൺമണിയെ 
നോക്കി 

ഒന്നാമൻ ഫീൽ മാറ്റാൻ ഇടക്ക് 
പുറത്തു പോയി വെറുതെ 
പൊറോട്ടായും ബീഫും കേറ്റുന്നു 

രണ്ടാമൻ ഞാനീ നാട്ടുകാരനേ അല്ല
എന്ന ഭാവത്തിൽ   
ലോകത്തിൽ ഇതു വരെ 
എത്ര സുഖ പ്രസവം നടന്നിരിക്കുന്നു 
എന്നും എണ്ണി  തീവണ്ടി 
മട്ടിൽ പുകയൂത്തു നടത്തുന്നു 


മൂന്നാമൻ ബില്ല് എന്ന സ്ഥിരം 
ദുരവസ്ഥക്ക് പരിഹാരം തേടി 
ഭാര്യയുടെ വളകൾ പണയം 
വക്കാൻ പോകുന്നു 

(ഭാര്യ പ്രസവ റൂമിലെ സ്ഥിരം 
അവകാശമായ കരച്ചിലിൽ  
ആയതിനാൽ ഇപ്പോൾ വളകളുടെ 
ഉടമസ്ഥാവകാശി അദ്ദേഹം ആണല്ലോ _)

ഒന്നാമത്തെ അവസാനത്തിൽ 

ഒന്നാമന് ഒരു ചാപിള്ള ആണ് 
പിറന്നത് 

രണ്ടാമന് കറുത്ത് തടിച്ച 
ഒരു പെൺകുട്ടി 

മൂന്നാമന് മൂന്നു കുട്ടികൾ 
ഒരേ സമയവും  ,,

അവർ മൂന്നു പേരും 
കുറച്ചു  നേരം ബോധം 
കെട്ട് വീണു 

രണ്ടാമത്തെ  അവസാനത്തിൽ 

ആദ്യത്തെ രണ്ടു
 പേർക്കും 
ഓരോ ആൺ കുഞ്ഞു പിറന്നു 

മൂന്നാമന് ഒരു പെൺ കുഞ്ഞും 

- അവർ സന്തോഷത്തോടെ  
മധുരം വാങ്ങാൻ പുറത്തിറങ്ങി 

മൂന്നാമത്തെ അവസാനത്തിൽ 

അവർ കുടുംബത്തോടൊപ്പം 
നേഴ്‌സിനെ കാത്തു പല്ലും കടിച്ചു 
കാത്തിരിക്കുന്നു. 

(ഇതിലേതിലെങ്കിലും ഒന്നിൽ  
ആവസിപ്പിക്കാതെ വഴിയില്ല- 

അവരുടെ ഭാര്യമാർക്ക് ഇനിയും 
പ്രസവിക്കാനുള്ളതാണ് .).



Saturday, 18 July 2020

നഷ്ടങ്ങൾ


നഷ്ടങ്ങൾ  
-----------------------------------------------------------

എപ്പോളും കാണേണ്ടാത്തതു 
കാണുന്നു 

കാണേണ്ടത് കാണാതെ 
പോകുന്നു 

അകം പെരുപ്പിക്കാൻ 
പുറം കാട്ടും 
കണ്ണിനെ കാണാൻ 
കണ്ണാടി നോക്കുന്നു 

-സുഹൃത്തിനെ 
തുറിച്ചു നോക്കുന്നു 


മുഖത്തിൽ നിന്നും 
മുഖത്തേക്ക് 
മാത്രമായി 
കാഴ്ച

അന്ധൻടെ കാഴ്ച  ...
----------------------------------------
(പ്രദീപ് പട്ടാമ്പി )



Saturday, 11 July 2020

...അന്ധർ


അന്ധർ
--------------------------------
എന്താണ് അന്ധത എന്നാണ്
ചോദിയ്ക്കാൻ
തുടങ്ങിയത്

പക്ഷെ ചോദിച്ചതു
എന്താണ് കാഴ്ച്ച എന്നാണ്


എന്താണ് നിയമം ?
എന്താണ് മനസ്സ് ?
എന്താണ് പ്രപഞ്ചം ?
എന്താണ് ജീവൻ ?

ചോദ്യത്തിന് ഒരു
തുടർച്ചയില്ലെങ്കിലും
ചോദ്യങ്ങളിൽ
ഒരു രസം ഒളിഞ്ഞിരുപ്പുണ്ട്

ചോദ്യം വേണ്ടാത്തവരും
ചോദ്യം കേൾക്കാത്തവരും
ചോദ്യം അറിയാത്തവരും
ചോദ്യം അറിഞ്ഞിട്ടും
ചോദിക്കാത്തവരുമായി

ചോദ്യത്തിൻടെ കഥ ......






ജാക്കി


ജാക്കി
------------------
ജാക്കി ഒരു  അത്ഭുതം ആണ്

ഒരു ചെറിയ ദണ്ഡാൽ ഒരു വലിയ
വാഹനത്തെയും അതിലെ
യാത്രക്കാരെയും താങ്ങി നിറുത്തുന്ന
ഉയർത്തുന്ന മനുഷ്യൻ എന്ന
മഹാ ശാസ്ത്രഞ്ജൻ കണ്ടെത്തിയ
ശാസ്ത്രത്തെ ജയിപ്പിച്ച അത്ഭുതം !





ഘട്ടം


ഘട്ടം
-----------------
മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്

പതിനഞ്ചാം വയസ്സിലെ
വാഹനാപകടത്തിലാണ്
ഒരു കാൽമുട്ട് മരിച്ചത് 
ഇരുപതാം വയസ്സിലെ
പ്രണയത്തിലാണ് അല്ലെങ്കിൽ
നിങ്ങൾ പറയും വിഭ്രമത്തിലാണ്
തലച്ചോറിലെ പല കോശങ്ങളും
ചത്തത്
ചിലവ ഉന്മാദത്തിലെത്തിയതും

ഇരുപത്തിമൂന്നിലാണല്ലോ
ലൈംഗീഗാവയവം ചത്തെന്നു
നിങ്ങൾ കിനാവ് കണ്ടത്

അമ്പതിൽ ആണല്ലോ ഹൃദയത്തിൻടെ
ഒരു ഭാഗം തടയപ്പെട്ടെന്നു
ഡോക്ടർ സൂക്ഷ്മദർശനത്തിലൂടെ
അവകാശപ്പെട്ടത് .
മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്

കാഴ്ചയും കേൾവിയും
പല്ലും ആദ്യം മരിക്കും

കാഴ്‌ച മരിച്ച അന്ന്
സ്വന്തം പേരിൽ
ഒരു റീത്തു വാങ്ങി വെറുതെ
നെഞ്ചിൽ വച്ചാലോ ?

കേൾവി മരിക്കും മുന്നേ കുറച്ചു
അന്ത്യപ്രാർത്ഥന നല്ലതു തന്നെ .

പല്ലുകൾ  ഉതിരും മുന്നേ ,,,,,,,,

മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്


നിങ്ങൾ കരുതുന്നത് ശ്വാസം
നില്ക്കുമ്പോള് ആണ്
മരണം എന്നാണ്

അതാണല്ലോ നിങ്ങൾ അന്ന്മാത്രം
എല്ലാ തിരക്കും മാറ്റി വച്ച്
എൻടെ തലയിലെ മുണ്ടു
പൊക്കി നോക്കി എന്നെ കാണാൻ
വരുന്നത് .

എനിക്കായി ഒരു ശ്മശാനത്തിൽ
ഒരു ഇടം കുറച്ചു നേരത്തേക്ക്
മാത്രമായി ബുക്ക് ചെയ്യുന്നതും ........



Saturday, 4 July 2020

താജ് മഹൽ

താജ് മഹൽ 

ഷാജഹാനും മുന്താസും കൂടി 
താജ്  മഹൽ കാണാൻ പോകാൻ 

പ്ലാൻ ചെയ്തതാണ് ,

പക്ഷെ അവർക്കു ഇതുവരെ 
അതിനുള്ള സമയം കിട്ടിയിട്ടില്ല !

ചക്ക

ചക്ക 

ചക്ക പഴേതാണ് ....

അടുത്ത വീട്ടിലെ വേലി ചാടി 
പ്ലാവിൽ കയറി ചക്ക കട്ട് 
കൂട്ടരൊത്തു വട്ടമിട്ടു 
മടലും വെട്ടി വയറു നിറച്ചത് 

മൂന്നു ചുളയിൽ അധികം 
തിന്നാൽ പഴഞ്ചനാവുമെന്ന 
കോംപ്ലക്സ് അടിക്കുന്ന 
പുതിയോന് അറിയുമോ ?

ഓൻ (പുതിയോൻ )
ഇപ്പോ ഏതേലും 
ഒരു മുൾട്ടിസ്പെഷ്യലിറ്റി 
ആശുപത്രിയിൽ മധുര 
പരിശോധനക്കായുള്ള 
വരിയിലോ അതോ 
ആശുപത്രിക്കും മുന്നിലെ 
ഫാസ്റ്റ് ഫുഡ് കടയിലോ 
ആയി നിൽപ്പുണ്ടാകും ..

ചക്ക പഴേതാണ് .....

സ്വാമി



സ്വാമി
------------------------
അവൾക്കു  സ്വാതന്ത്ര്യത്തെക്കുറിച്ചു
ആകാംക്ഷ ഇല്ലായിരുന്നു അഥവാ
അവൾ സ്വാതന്ത്ര്യം ചോദിക്കാറില്ലായിരുന്നു

വാരിക്കോരി കൊടുത്ത സ്വാതന്ത്ര്യത്താൽ
ആകേണം അവൾ ആകെ പൂത്തുലഞ്ഞത്

വളർച്ചയിൽ അവൾ എന്നെയും എന്നിൽ
നിന്നും കിട്ടിയ സ്വാത്ര്യത്തെയും അറിഞ്ഞു

-എങ്കിലും സ്വാത്ര്യത്തെക്കുറിച്ചുള്ള
വിവേകാന്ദസൂക്തത്തെക്കുറിച്ചു
ഒരു വരിയെങ്കിലും പറയാതെ വയ്യ ...

വിവേകാന്ദൻ സ്വാമിതന്നെ !

Wednesday, 1 July 2020

ദ്വന്ദം (അഥവാ എന്നിലെ ഞാനും നിന്നിലെ ഞാനും )



ദ്വന്ദം (അഥവാ  എന്നിലെ ഞാനും നിന്നിലെ ഞാനും )
=======
മുന്തിരിത്തോപ്പിലെ സോളമനെപ്പോലെ
തകർന്ന അവൾക്കു ഒരു ജീവിതം
കൊടുക്കാൻ  അവൻ
തയ്യാറാണ്
ആവനാഴിയിലെ ബാലറാമിനെപോലെ
അവൾക്കു വേണ്ടി ഉറക്കെ മീശപിരിച്ചു
വെള്ളമടിച്ചുആക്രോശിക്കാൻ
അവൻ തയ്യാറായണ്
അങ്ങാടിയിലെ ബാബുവിനെപ്പോലെ
പാവങ്ങൾക്ക് വേണ്ടി ഇംഗ്ലീഷ്
ഡയലോഗ് പറയാൻ അവൻ തയ്യാറാണ്
കിരീടത്തിലെ സേതുമാധവനെപ്പോലെ
അച്ഛൻ പറയുന്നതെല്ലാം അനുസരിച്ചാണ്
അവൻ ജീവിച്ചത്
കിലുക്കത്തിലെ ജോജിയെപ്പോലെ
പിരാന്തനായിട്ടും തമാശയായാണ്
അവൻ ജീവിതത്തിലെ  
ദുരന്തങ്ങളെ 
നേരിടുന്നത്
ജാക്കിച്ചാനോടുള്ള ആരാധനയാണ്
അവനെ ആയോധനകലകൾപഠിക്കാനുള്ള
തീരുമാനത്തിൽ എത്തിച്ചത്
ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ
കടലോരത്തിരുന്നു പാടുമെങ്കിലും
അവൻ പഴനിയെപ്പോലെ
കരുത്താനുമാണ്
ദേവദാസിനെപ്പോലെ കുടിച്ചു കൂത്തടിച്ചു
അവൾക്കുവേണ്ടി
മരിക്കാൻ അവൻ തയ്യാറാണ്
ഡിസ്കോ ഡാൻസെറിലെ മിഥുൻ ചക്രവർത്തിയെ
പോലെയോ കാതലനിലെ പ്രഭു ദേവയെ
പോലെയോ അവനിലും
ഒരു നർത്തകൻ ഉണ്ട്.
പാട്ടുകൾ പാടുമ്പോൾ എവിടെയൊക്കെയോ
അവനും ഒരു യേശുദാസ്
ആയിരുന്നു.
സേതുരാമയ്യർ സി ബി\ഐ പോലെ
ഏതുകാര്യവും അവൻ
തലനാരിഴ കീറി പരിശോധിക്കുമായിരുന്നു
തൂവാന തുമ്പിയിലെ ജയകൃഷ്‌ണേനെ പോലെ
അവളെ ആഴങ്ങളിൽ മനസ്സിലാക്കാൻ
അവൻ തയ്യാറാണ്.
 ഷോലെയിലെ ബച്ചനെപ്പോലെ
സൗഹൃദത്തിന്റെ തെളിവിനായി ഒരു നാണയം
അവൻ എപ്പോഴും
പോക്കെറ്റിൽ കരുതിയിരുന്നു.
ടൈറ്റാനിക്കിലെ നായകനെ പോലെ സ്വന്തം ജീവിതം
 ബലി കൊടുത്തും
അവളെ  രക്ഷിക്കാൻ അവൻ തയ്യാറാണ്.

പക്ഷേ,
-അവർ അവനെ എന്നും
ഒരു വിഡ്ഢിയായിട്ടു
മാത്രമാണ് കരുതിയിരുന്നത്


ലൈക്ക്
അഭിപ്രായം

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...