ഒരു പ്രണയ പരാജിതൻടെ കുമ്പസാരം
ഭൂമുഖത്തെ എല്ലാം
ചരാചരങ്ങളും
പരസ്പരം ഗാഢ
പ്രണയത്തിലാണ്.....
എന്നെയും പിന്നെ
നിന്നെയും പോലെ
തന്നെ .
പുറത്തേക്കും പിന്നെ
അകത്തേക്കും
നോക്കുന്ന പ്രണയം
പ്രണയം തരുന്ന
ശൂന്യതയുടെ
അലച്ചിലുകൾ ..
പ്രിയേ നീ നിൻടെ
കണ്ണുകൾ എന്നിൽ നിന്ന്
ഇത്തിരി മാറ്റി പിടിച്ചേക്കുക
എനിക്ക് ഒരു പ്രണയ
പ്രവാചകൻ ആകേണ്ടതുണ്ട്
പ്രണയത്തെ പുകഴ്ത്തുന്ന
നിൻടെ മനസ്സിലെ
ഊഞ്ഞാലാട്ടങ്ങളിൽ നിന്ന്
എന്നെ തെല്ലു പുറം തള്ളുക
എനിക്ക് ശ്വസിക്കേണ്ടതുണ്ട്
തിരിച്ചറിവുകൾക്കു ശേഷം
നമുക്ക് സ്വാർത്ഥരാകേണ്ടതുണ്
പിന്തിരിഞ്ഞു നടക്കേണ്ടതുണ്ട്
-വേദനിക്കേണ്ടതുണ്ട്
ദൈവമേ , ശരിക്കും
പ്രണയിക്കാനുള്ള കഴിവ്
എനിക്കില്ല എന്ന എൻടെ
കുമ്പസാരം അങ്ങ്
സ്വീകരിക്കേണമേ ...
അങ്ങ് ആണല്ലോ
ഇതുവരെ ലോകം
കണ്ടതിൽ വച്ച്
ഏറ്റവും വിദഗ്‌ദനായ
കാമുകൻ .
No comments:
Post a Comment